For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിൻ പോളി ഉണ്ടോ? ഈ സ്റ്റണ്ട് സീൻ ഉറപ്പാണ്... നിവിന്റെ മാസ്റ്റർപ്പീസ് സംഘട്ടന രംഗം...

  |

  സ്വന്തം കഴിവുകൊണ്ട് സിനിമയൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. ഇപ്പോഴത്തെ യുവ തലമുറയിൽപ്പെട്ട ഭൂരിഭാഗം താരങ്ങളെല്ലാം ഈ ഗ്രൂപ്പിൽപ്പെടുന്നവരാണ്. സിനിമയെന്ന് ആഗ്രഹത്തിന്റെ പിന്നാലെ സഞ്ചരിച്ച് ഫലം പ്രാപ്തി നേടിയവരാണ് ഇവർ. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയും പന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

  nivin

  ആരാധകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂക്ക!! കണ്ണിനെ ഇറനണിയിച്ച് കമന്റ് ബോക്സ്

  2010 ലാണ് നിവിൻ സിനിമയിൽ എത്തുന്നത്. വളരെ കുറച്ച് സമയം കൊണ്ട് കരിയറിൽ വലിയ ഹിറ്റുകളാണ് നേടിയെടുത്തിരിക്കുന്നത്. നിവിന്റെ കരിയർ എടുത്തു നോക്കിയാൽ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ്. കോമഡി ആകട്ടെ സീരിയസ് ആകട്ടെ എല്ലാ ക്യാരക്ടറും ഇവിടെ ഭഭ്രമായിരിക്കുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ ചർച്ചയാകുന്നത് ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബിൽ വന്ന പോസ്റ്റാണിത്. നിവിൻ പോളിയുടെ മാസ്റ്റർപ്പീസ് അടിയെ കുറിച്ചുളള പോസ്റ്റാണിത്.

  തെറ്റ് സംഭവിച്ചത് എ ആര്‍ റഹ്‌മാന്‍ ഷോയിൽ!! അതിനുള്ള കാരണം മറ്റൊരു ഗായകൻ, വെളിപ്പെടുത്തലുമായി ചിത്ര

   ചുവരിൽ ചേർത്തുളള അടി

  ചുവരിൽ ചേർത്തുളള അടി

  നിവിൻ പോളി ചിത്രങ്ങളിൽ കണ്ടു വരുന്ന ഒരു പ്രത്യേകത ചൂണ്ടിക്കാട്ടി കൊണ്ടുളളതാണ് പോസ്റ്റ്. റൊമാൻസ്,കോമഡി, സ്റ്റണ്ട് ഇവയെല്ലാം തന്റെ കൈകളിൽ ഭഭ്രമാണെന്ന് ആദ്യകാലങ്ങളിൽ തന്നെ നിവിൻ തെളിയിച്ചതാണ്. ഇപ്പോൾ സിനിമ പാരഡൈസോ ക്ലബ്ബിൽ ചർച്ചയാകുന്നത് നിവിൻ പോളിയുടെ ആ ചുവരിൽ ചേർത്ത് പിടിച്ചുള്ള ആ അടിയാണ്. താരത്തിന്റെ ഭൂരിഭാഗം ചിത്രത്തിലും ഇത്തരത്തിലുളള ഒരു രംഗം ഉണ്ടായിരിക്കും.

   പ്രേമം മുതൽ മിഖായേൽവരെ

  പ്രേമം മുതൽ മിഖായേൽവരെ

  നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ചുവരിൽ ചേർത്തുളള അടിയുടെ രംഗങ്ങൾ ചൂണ്ടി കാണിച്ചിട്ടുണ്ട്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പ്രേമം, ആക്ഷൻ ഹീറോ ബിജു, ഒരു വടക്കൻ സെൽഫി പുതിയാതായി പുറത്തിറങ്ങാൻ പോകുന്ന മിഖായേലിന്റെ വരെയുളള ചിത്രങ്ങൾ യോജിപ്പിച്ചു കൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്.

   സൂപ്പർ ഹിറ്റാണ്

  സൂപ്പർ ഹിറ്റാണ്

  എന്തായാലു അച്ചായന്റെ അടി സൂപ്പർ ഹിറ്റാണ്. സ്ഫടികത്തിലെ ആടു തോമയുടെ മുണ്ടുരുഞ്ഞുള്ള അടി പ്രേക്ഷകർക്കിടയിൽ ഇന്നും ഹരമാണ്. അതു പോലെ നിവിന്റെ ചുവരിൽ ചേർത്ത് ആ അടിയും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഇടത് കൈ കൊണ്ട് ഷർട്ടിൽ കുത്തിപ്പിടിച്ച് ചുവരിനോട് ചേർത്ത് പിടിച്ച് ഒരു അലക്ക് അലക്കുന്നത് അച്ചയന്റെ സിഗ്നേച്ചർ പതിഞ്ഞ ഒരു സംഘട്ടന രംഗമാണ്.

  2019 അച്ചായൻ പൊളിക്കും

  2019 അച്ചായൻ പൊളിക്കും

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചായനാണ് നിവിൻ പോളി. 2018 ൽ രണ്ട് ചിത്രങ്ങൾ മാത്രമാണ് നിവിന്റെ കരിയറിൽ ഉണ്ടായിരുന്നത്. ഹെയ് ജൂഡും, കായംകുളം കൊച്ചുണ്ണിയും മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ 2019 നിവിൻ പോളിയ്ക്ക് മികച്ച വർഷമായിരിക്കും. ഒരുപിടി മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍, ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമ, ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോൻ എന്നീ ചിത്രങ്ങളാണ് 2019 ൽ എത്തുക.

  English summary
  premem to mikhael nivin pauly fight see trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X