For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖറിനെ പോലെ തനിക്ക് അത് പറ്റുന്നില്ലല്ലോ എന്ന വിഷമം ഉള്ളിലുണ്ട്, വെളിപ്പെടുത്തി പൃഥ്വിരാജ്

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങൾക്കിടയിൽ പോലും മമ്മൂട്ടിക്ക് ആരാധകരുണ്ട്. താരങ്ങൾക്ക് നടനെ കുറിച്ച് പറയാൻ നൂറ് നാവാണ്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ചും മകൻ ദുൽഖർ സൽമാനെ കുറിച്ചും നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ദുൽഖറിനേയും മമ്മൂട്ടിയേയും കുറിച്ച് നടൻ പറഞ്ഞത്.

  Prithivraj,

  പൃഥ്വിരാജിന്റെ അടുത്ത സുഹൃത്താണ് ദുൽഖർ സൽമാൻ. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. കുടുംബങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുമുണ്ട്. തന്റെ ഉയർച്ച കാണാൻ അച്ഛൻ സുകുമാരൻ ഇല്ലാത്തതിന്റെ സങ്കടം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ....

  ''അച്ഛൻ ഇല്ലാത്തിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ - മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

  ചേച്ചി മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടന്ന് മഹാലക്ഷ്മി,മകളുടെ പുതിയ സന്തോഷം പങ്കുവെച്ച് ദിലീപ്

  1997 ജൂലൈ16 ന് ആണ് സുകുമാരന്റെ വിയോഗം.സുകുമാരന്റെ മരണം സംഭവിച്ച് വർഷങ്ങൾക്ക് ശേഷമാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തി. സുകുമാരന്റെ വിയോഗത്തിന് ശേഷം മകൾക്ക് എല്ലാ പിന്തുണയു നൽകി ഇവരെ മുന്നോട്ട് കെണ്ട് നയിച്ചത് നടി മല്ലിക സുകുമാരൻ ആയിരുന്നു. ശക്തയായ അമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിന് ശേഷമാണ് ഇവരുടെ താൽപര്യം തിരിച്ചറിഞ്ഞ അമ്മ ഇവരെ സിനിമയിലേയ്ക്ക് കൈ പിടിച്ച് കയറ്റിയത്. ആദ്യം മൂത്ത മകൻ ഇന്ദ്രജിത്ത് ആയിരുന്നു സിനിമയിൽ എത്തിയത്. പിന്നീട് പൃഥ്വിരാജും സിനിമയിൽ എത്തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ സ്വന്തമായ സ്ഥാനവും പേരു ഇരുവരും നേടി എടുക്കുകയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റേത്.

  അത് കൈമാറി എന്റെ കൈയ്യിലെത്തി, ഇനി അത് മകൾക്ക്, ആ അമൂല്യ വസ്തുവിനെ കുറിച്ച് കാവ്യ മാധവൻ

  ഇപ്പോഴും മക്കൾക്ക് എല്ലാ പിന്തുണയും നൽകി അമ്മ മല്ലിക സുകുമാരൻ കൂടെയുണ്ട്. മക്കളെ കുറിച്ച് ഈ അമ്മയ്ക്ക് പറയാൻ നൂറ് നാവാണ്. ഇപ്പോൾ മക്കളെ കുറിച്ച് വാചാലയാകുന്ന മല്ലികാ സുകുമാരന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ദൈവം നൽകിയ അനുഗ്രഹഹമാണെന്നാണ് മല്ലിക പറയുന്നത്.'' പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണ്. ഭ​ഗവാൻ ഒന്ന് തല്ലിയാൽ വൈകാതെ തലോടുമെന്ന് മക്കളുടെ വളർച്ചയിലൂടെ താൻ മനസിലാക്കി. 'രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്. വല്യ ദയാലുവാണ് ഇന്ദ്രന്‍. ആരും പിണങ്ങരുതെന്ന് ആഗ്രഹിക്കുന്നവനാണ്. അവന്റെ ആ ക്യാരക്ടര്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സുകുമാരനെപോലെയാണ് ഇളയ ആള്‍' എന്നും മല്ലിക സുകുമാരൻ പറഞ്ഞയുന്നു . പൃഥ്വിരാജ് ആരുമായി പെട്ടന്ന് സൗഹൃദം സ്ഥാപിക്കുന്ന ആളല്ലെന്നും എന്നാൽ ഇന്ദ്രൻ എല്ലാവരുമായും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്നയാളാണെന്നും താരം കൂട്ടിച്ചേർത്തു.

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  ലോക്ക് ഡൗണിന് ശേഷം പൃഥ്വിരാജ് സിനിമയിൽ സജീവമായിട്ടുണ്ട്. ലൂസിഫറിന് ശേഷം നടൻ സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ പണിപ്പുരയിലാണിപ്പോൾ. മോഹൻലാൽ, കല്യാണി പ്രിയദർശൻ, മീന എന്നീവരാണ് പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നിരവധി ചിത്രങ്ങളും നടൻ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭ്രമമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.കോൾഡ് കേസ്, കുരുതി എന്നിവയാണ് ഈ വർഷം റിലീസ് ചെയ്ത നടന്റെ മറ്റ് ചിത്രങ്ങൾ.

  Read more about: mammootty prithivraj dulqar
  English summary
  Prithivraj About His Father Sukumaran's Missing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X