twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ കർണ്ണഭാരം കണ്ട് പൃഥ്വിയുടെ കിളി പോയോ!!എങ്ങനെ സാധിക്കുന്നു,പൃഥ്വിയുടെ ട്വീറ്റ് വൈറൽ

    കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിന്റെ ഭാഗങ്ങൾ കണ്ടതിനു ശേഷമായിരുന്നു പൃഥ്വിയുടെ ട്വിറ്റ് ചെയ്ത

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ. മോഹൻലാൽ ചിത്രം എന്നത് കൂടാതെ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും ജനങ്ങളിൽ ആകാംക്ഷ ഉയർത്തിയുട്ടുണ്ട്. മോഹൻലാൽ എന്ന മഹനാടന്റെ അഭിനയവും മലയാളത്തിലെ മികച്ച യുവതാരമായ പൃഥ്വിരാജിന്റെ സംവിധാനം കൂടിയാകുമ്പോൾ ലൂസിഫർ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയാടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

     സായി ഷൂട്ടിങ്ങിനിടെ ഷര്‍വാനന്ദിനെ വേദനിപ്പിച്ചു! സത്യത്തിൽ അന്ന് കൊൽക്കത്തയിൽ ഉണ്ടായത് മറ്റൊന്ന് സായി ഷൂട്ടിങ്ങിനിടെ ഷര്‍വാനന്ദിനെ വേദനിപ്പിച്ചു! സത്യത്തിൽ അന്ന് കൊൽക്കത്തയിൽ ഉണ്ടായത് മറ്റൊന്ന്

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിന്റെ ട്വിറ്റാണ്. മോഹൻലാൽ അവതരിപ്പിച്ച കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിന്റെ ഭാഗങ്ങൾ കണ്ടതിനു ശേഷമായിരുന്നു പൃഥ്വിയുടെ ട്വിറ്റ് ചെയ്തത്. ആ നാടകത്തിനെ കുറിച്ചായിരുന്നു താരത്തിന്റെ ട്വിറ്റ്.

     സിനിമയിൽ കൂടുതൽ പുരുഷന്മാർ!! ചലച്ചിത്ര മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ച് യുവനടി സിനിമയിൽ കൂടുതൽ പുരുഷന്മാർ!! ചലച്ചിത്ര മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ച് യുവനടി

     മഹത്തായ സംഭവം തന്നെ

    മഹത്തായ സംഭവം തന്നെ

    പൃഥ്വിരാജിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയാണ് ഈ വീഡിയോയുടെ ചില ഭാഗങ്ങൾ കാണാൻ ഇടയായത്. ഇങ്ങനെ അഭിനയിക്കാൻ സാധിക്കുക എന്നത് മഹത്തായ ഒരു കാര്യമാണ്. ലൈവായി പാടുകയും സംഭാഷണം പറയുക, നിർത്താത് പെർഫോം ചെയ്യുക അതും നിങ്ങൾക്ക് അറിയാത്ത ഒരു ഭാഷയിൽ... പൃഥ്വി ട്വീറ്റ് ചെയ്തു. ഇന്നലെ കർണ്ണഭാരത്തിന്റെ പൂർണ്ണ രൂപം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

    എന്താണ് കർണ്ണഭാരം

    എന്താണ് കർണ്ണഭാരം

    മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് കർണ്ണഭാരത്തിനെ കുറിച്ച് പറഞ്ഞത്. താരം പറഞ്ഞത് ഇങ്ങനെ. ജീവിതത്തിൽ തനിയ്ക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളുടെ അടിസ്ഥാനത്തിൽ അനുഗ്രഹിക്കപ്പെട്ട ഒരാളായിട്ടാണ് ഞാൻ എന്നും എന്നെ കാണുന്നത്. അത്തരത്തിൽ അനഗ്രഹിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് കർണ്ണഭാരം സംസ്കൃത നാടകം. ഗുരു ക്ഷേത്രയുദ്ധം തുടങ്ങുന്നതിനും മുൻപുള്ള കർണ്ണന്റെ മാനസികാവസ്ഥയാണ് ഈ നാടകത്തിൽ പറയുന്നത്.

     കഥാപാത്രത്തിന്റെ അവതരണം

    കഥാപാത്രത്തിന്റെ അവതരണം

    ഒരു കഥാപാത്രത്തിന്റെ വികാരങ്ങളിൽ ഉള്ള വൈരുധ്യം എന്ന വെല്ലുവിളിയ്ക്ക് മുകളിൽ ലൈവ് സദസിനു മുന്നിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന സന്തോഷം തനിയ്ക്കുണ്ടായിരുന്നു. ശ്രീ കാവാലം നാരായണ പണിക്കുള്ള എന്റെ വിനീതമായ ആദരവാണ് ഇത്. ഇതിന്റെ അവതരണത്തിലുടനീളം അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എനിയ്ക്ക് അനുഭവപ്പെട്ടിരുന്നു. അദ്ദേഹം എന്ന ഗുരുവിനെ ഇന്നും എനിയ്ക്ക് മാർഗ ദർശിയായി വർത്തിക്കുന്നു. ഇത് നിങ്ങൾ കണ്ടതിനു ശേഷം അഭിപ്രായം പറയുക എന്നും ലാലേട്ടൻ വീഡിയോയിൽ പറയുന്നുണ്ട്.

    കാവാലത്തിന്റെ പൂർണ്ണ പിന്തുണ

    കാവാലത്തിന്റെ പൂർണ്ണ പിന്തുണ

    നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാൻ ചെയ്ത സംസ്കൃത നാടകമാണ് കർണ്ണഭാരം. ദാസൻ എഴുതിയ നാടകം കാവാലം നാരായണ പണിക്കറാണ് രംഗ്യഭാഷ്യം നൽകിയത്. 2000ൽ ദില്ലിയിലെ കമാനി വേദിയിൽ ഈ നടകം അവതരിപ്പിക്കുകയുണ്ടായി പിന്നീട് ഇന്ത്യയുടെ പലഭാഗങ്ങളിലും നാടകം അവതരിപ്പിച്ചു. എന്നാൽ കേരളത്തിലെ വളരെ കുറച്ചു പേർ മാത്രമാണ് ഈ നാടകം കണ്ടിട്ടുളളത്. ഈ പശ്ചാത്തലത്തിലായിരുന്നു താരം നാടകത്തിന്റെ പൂർണ്ണ രൂപം ഇന്റർനെറ്റിൽ പുറത്തിറക്കിയത്.

    English summary
    prithivraj says abot mohanlal karannabharam drama
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X