For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എമ്പുരാന്‍ ഷൂട്ടിംഗ് എപ്പോ തുടങ്ങും? മറുപടിയുമായി പൃഥ്വിയും മുരളി ഗോപിയും

  |

  മലയാള സിനിമയില്‍ ചരിത്ര വിജയമായി മാറിയ സിനിമയായിരുന്നു ലൂസിഫര്‍. ക്യാമറയ്ക്ക് മുന്നിലും പുറകിലുമെല്ലാം വലിയ താരങ്ങള്‍ അണിനിരന്ന ചിത്രം. മോഹന്‍ലാല്‍, മഞ്ജു വാര്യ, ടൊവിനോ തോമസ്, ഇന്ദ്രിജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധാനം സൂപ്പര്‍താരം പൃഥ്വിരാജും തിരക്കഥ നടന്‍ മുരളി ഗോപിയുമായിരുന്നു. ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയതിനൊപ്പം പാന്‍ ഇന്ത്യന്‍ ലെവലില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. സംവിധായകനായി പൃഥ്വിരാജ് വരവറിയിച്ച സിനിമ കൂടിയായിരുന്നു ലൂസിഫര്‍.

  ഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലി

  ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ ആരാധകര്‍ക്ക് ആവേശം പകര്‍ന്നതായിരുന്നു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ലൂസിഫര്‍ അവസാനിച്ചത് തന്നെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കി കൊണ്ടായിരുന്നു. രണ്ടാം ഭാഗമായ എമ്പുരാനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുത്ത് തുടരുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും ലൂസിഫറിന് ശേഷം ബ്രോ ഡാഡിയുമായി തിരികെ വരാനിരിക്കുമ്പോഴും ആരാധകര്‍ എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്.

  Lucifer

  ഇപ്പോഴിതാ എമ്പുരാനെക്കുറിച്ചുള്ള പൃഥ്വിരാജിന്റേയും മുരളി ഗോപിയുടേയും വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എമ്പുരാന്‍ എത്ര വലിയ സിനിമയായിരിക്കും എന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കുന്ന മറുപടി സിനിമയുടെ വലിപ്പം നശ്ചയിക്കുന്നത് കാഴ്ചക്കാരാണെന്നായിരുന്നു. സ്‌ക്രീനില്‍ പ്രേക്ഷകന് തോന്നുന്നതാണ് സിനിമയുടെ വലുപ്പമെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നുണ്ട്. സിനിമ വളരുന്നത് മുരളി ഗോപിയുടേയും പൃഥ്വിരാജിന്റേയും കൂടിക്കാഴ്ചകളിലൂടെയാണോ എന്ന ചോദ്യത്തിന് മുരളി ഗോപിയാണ് മറുപടി പറയുന്നത്. വളരെ വിശദമായി എഴുതിയ ശേഷമാണ് തങ്ങള്‍ ഇരിക്കുന്നതെന്നും ഓരോ തവണ സംസാരിക്കുമ്പോഴും അതു വളരുമെന്നും മുരളി ഗോപി പറയുന്നു.

  അങ്ങനെ വീണ്ടും എഴുതുമെന്ന് പറയുന്ന മുരളി ഗോപി തങ്ങളുടെ ബന്ധം ക്രിയാത്മക സാഹോദര്യമാണെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് തന്നെ എഴുത്തിലും അതുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എമ്പുരാന്റെ കഥയുടെ ഫോം നേരത്തെ തന്നെ പൂര്‍ണമായും തീരുമാനിച്ചിരുന്നതാണെന്ന് മുരളി ഗോപി പറയുന്നു. ലൂസിഫര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അത് മൂന്ന് ഭാഗങ്ങളുള്ള സിനിമയായാണ് ആലോചിച്ചതെന്നും അദ്ദേഹം പറയുന്നു. അന്നു തന്നെ കൃത്യമായ രൂപമുണ്ടായിരുന്നുവെന്നും ആ രൂരം തന്നെയാണ് എഴുതുന്നതെന്നും മുരളി ഗോപി പറയുന്നു.

  അടുത്ത വര്‍ഷം തന്നെ ഷൂട്ട് നടക്കുമെന്നാണ് കരുതുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്. എഴുത്തു പൂര്‍ണമായ ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂര്‍ണമായും ഡിസൈന്‍ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുള്ളു. ഇതുപോലുള്ളൊരു സിനിമ ഡിസൈന്‍ ചെയ്യാന്‍ സമയമെടുക്കും എന്നും പൃഥ്വിരാജ് പറയുന്നു. പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരുമെന്നും അതനുസരിച്ചു ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരുമെന്നും സംവിധായകന്‍ പറയുന്നു.

  നിര്‍മാതാവിനു പൂര്‍ണമായും സിനിമയുടെ ഷൂട്ടിങ് ഡിസൈന്‍ നല്‍കും. എനിക്കു വേണ്ടത് അവരോടു പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അതീവ ഗൗരവ്വമുള്ളൊരു വിഷയമാണ് ലൂസിഫര്‍ കൈാര്യം ചെയ്തത്. എമ്പുരാനും യൂണിവേഴ്‌സലായൊരു വിഷയം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയായിരിക്കുമെന്നും മുരളി ഗോപി പറയുന്നു.

  'പറ്റുമെങ്കില്‍ ട്രോളുകള്‍ നിരോധിക്കണം'; മുഖ്യമന്ത്രിയോട് അപേക്ഷയുമായി ഗായത്രി ലൈവില്‍

  കാത്തിരുപ്പിനും ആശങ്കകള്‍ക്കും വിരാമം, മരക്കാര്‍ തിയറ്ററില്‍ തന്നെ

  താന്‍ എഴുതുന്നതിന്റെ ദൃശ്യഭാഷ കൃത്യമായി മനസിലാക്കുന്ന ആളാണ് പൃഥ്വിരാജ് എന്ന മുരളി ഗോപിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ എഴുതുമ്പോഴും പറയുമ്പോഴും സിനിമയുടെ വ്യക്തമായ ദൃശ്യം തങ്ങള്‍ക്ക് കിട്ടുമെന്ന് മുരളി ഗോപി പറയുന്നു. തങ്ങള്‍ക്കിടയിലെ കെമിസ്ട്രി കഥ പറയുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. അതേസമയം എമ്പുരാന് മുമ്പ് ബ്രോ ഡാഡിയുമായി എത്തുകയാണ് മോഹന്‍ലാലും പൃഥ്വിയും. കല്യാണി പ്രിയദര്‍ശനും സൗബിന്‍ ഷാഹിറും പൃഥ്വിരാജും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുണ്ട്.

  Read more about: prithviraj murali gopi mohanlal
  English summary
  Prithviraj And Murali Gopi Opens Up About Empuraan And Writing Process
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X