For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു, അല്‍ഫോണ്‍സ് പുത്രന്‌റെ 'ഗോള്‍ഡ്' വരുന്നു, സിനിമയെ കുറിച്ച് അജ്മല്‍

  |

  നേരം, പ്രേമം എന്നീ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്ന മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളി നായകനായ രണ്ട് ചിത്രങ്ങളും സംവിധായകന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേമം സംവിധായകന്‌റെതായി വലിയ തരംഗമായ ചിത്രമാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും സിനിമ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. നിവിന്‍ പോളിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും പ്രേമം നേട്ടമുണ്ടാക്കി.

  prithviraj-nayanthara

  ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്‌റെ വിവിധ കാലഘട്ടത്തിലെ പ്രണയം കാണിച്ച സിനിമ തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. അതേസമയം പ്രേമം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ ഇടവേളയാണ് അല്‍ഫോണ്‍സ് പുത്രന് മലയാളത്തില്‍ വന്നത്. തുടര്‍ന്ന് ഫഹദ് ഫാസിലിനെ നായകനാക്കിയുളള പാട്ട് എന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. ഫഹദും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  എന്നാല്‍ ഈ ചിത്രം മാറ്റിവെച്ച് മറ്റൊരു സിനിമ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് സംവിധായകനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോള്‍ഡ് എന്ന് പേരിട്ട സിനിമയെ കുറിച്ചുളള വിവരങ്ങള്‍ നടന്‍ അജ്മല്‍ അമീറാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തുവിട്ടത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തുന്നു.

  മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

  പൃഥ്വിരാജും നയന്‍താരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. മുന്‍പ് ട്വന്റി 20 സിനിമയുടെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയുമായി എത്തുകയാണ് താരങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡിക്ക് ശേഷമാണ് പൃഥ്വിരാജ് അല്‍ഫോണ്‍സ് പുത്രന്‍റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫണ്‍ മൂവിയാണ് അല്‍ഫോണ്‍സ് പുത്രന്‌റെ ഗോള്‍ഡ് എന്നാണ് അജ്മല്‍ പറയുന്നത്. തന്‌റെ ആദ്യത്തെ ലൈവ് ആണെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയത്.

  'ഇവിടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം പുതിയ സിനിമ ആരംഭിക്കുന്നു. നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‌റെ സിനിമയിലാണ് അഭിനയിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് സിനിമയില്‍. പൃഥ്വിരാജും നയന്‍താരയും മറ്റ് നിരവധി അഭിനേതാക്കളുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും അജ്മല്‍ പറഞ്ഞു. അതേസമയം അല്‍ഫോണ്‍സ് പുത്രനോ പൃഥ്വിരാജോ ഇതുവരെ ഈ സിനിമയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ പുതിയ സിനിമയെ കുറിച്ചുളള ഇവരുടെ പ്രതികരണം പുറത്തുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  അതേസമയം നിലവില്‍ ബ്രോ ഡാഡി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജുളളത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നു. മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, കനിഹ ഉള്‍പ്പെടെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ബ്രോ ഡാഡി നിര്‍മ്മിക്കുന്നു. കുരുതിയാണ് പൃഥ്വിരാജിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈം വഴി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

  ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ രണ്ട് വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

  ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്‌

  Read more about: prithviraj nayanthara
  English summary
  prithviraj and nayanthara will act alphonse puthren's gold movie, says ajmal ameer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X