For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാത്തിനും പിന്നില്‍ നസ്രിയയാണ്; ദുല്‍ഖറിനും ഫഹദിനുമൊപ്പം വീടുകളില്‍ കൂടുന്നതിനെ കുറിച്ച് നടന്‍ പൃഥ്വിരാജ്

  |

  മലയാള സിനിമയുടെ നട്ടെല്ലുള്ള നടന്‍ എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി ചുവട് വെച്ചതോടെയാണ് പൃഥ്വിയിലെ സിനിമാക്കാരനെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനൊപ്പം മാതൃകാപരമായ പല കാര്യങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. എന്തിനാണ് മകളെ പുറംലോകത്തിന് മുന്നില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന ചോദ്യത്തിന് പൃഥ്വിരാജ് തന്നെ പറയുകയാണിപ്പോള്‍. കുടുംബം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്.

  ഇതൊരു അകറ്റി നിര്‍ത്തല്‍ അല്ല. അവളെ തിരിച്ചറിയുന്ന പബ്ലിക് പ്രൊഫൈല്‍ തല്‍കാലം വേണ്ടെന്ന് വെച്ചതാണ്. അത് ഉള്‍കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വതന്ത്ര്യം നഷ്ടപ്പെടുന്നവിധം തല്‍കാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എന്റെയും സുപ്രിയയുടെയും തീരുമാനം. അവള്‍ കുറച്ചൂടേ വലുതാവട്ടേ. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഇത് മാറിയേക്കും.

  അവള്‍ക്കിപ്പോള്‍ തന്നെ ഇതേ കുറിച്ച് ചെറിയ തിരിച്ചറിവുകള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ എന്നോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാന്‍ മറ്റുള്ളവര്‍ വരുമ്പോള്‍ അച്ഛന്റെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു എന്ന് അവള്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. അതില്‍ നിന്നും മകളെ മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഞങ്ങളെന്ന് പറയുകയാണ് പൃഥ്വിരാജ്. കുറച്ച് കൂടി പ്രായമാവുമ്പോള്‍ അവള്‍ക്കിതെല്ലാം ഉള്‍കൊള്ളാന്‍ കഴിയും. എന്റെ ലോകമിതാണ്, അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, ഞങ്ങളുടെ ജീവിതരീതികള്‍ ഇതാണെന്നൊക്കെ മനസിലായി തുടങ്ങുന്നത് വരെ അവള്‍ ഇങ്ങനെ പോട്ടെ എന്നാണ് പൃഥ്വി പറയുന്നത്.

  ദുല്‍ഖര്‍ സല്‍മാന്റെയും ഫഹദ് ഫാസിലിന്റെയും കുടുംബങ്ങളുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിരുന്നു. നച്ചുവിനാണ് (നസ്രിയ) ഞങ്ങളുടെ സൗഹൃദത്തിന്റെ ക്രെഡിറ്റ്. ഞാനും ദുല്‍ഖറും ഫഹദും എറണാകുളത്ത് പത്ത് കിലോമീറ്ററിനുള്ളിലാണ് താമസിക്കുന്നത്. ലോക്ഡൗണ്‍ കാലത്താണ് കൂടുതലും ഒരുമിച്ച് കൂടിയിരുന്നത്. ആ സമയത്ത് സിനിമ ഉണ്ടായിരുന്നില്ലല്ലോ. ഇടയ്ക്കിടെ ഞങ്ങള്‍ മൂന്ന് കുടുംബങ്ങള്‍ക്കും ഒത്തുകൂടാന്‍ അവസരമൊരുക്കിയത് ലോക്ഡൗണ്‍ ആണ്. ചിലപ്പോള്‍ അവര്‍ എന്റെ വീട്ടിലേക്ക് വരും. അല്ലെങ്കില്‍ അവരുടെ വീടുകളിലേക്ക് പോകും. ഞങ്ങളുടെ കൂടി ചേരലുകള്‍ ഒട്ടും സിനിമ സംബന്ധമല്ലെന്നാണ് പൃഥ്വി വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ എങ്ങനെയാണോ അതുപോലെയാണ് അവരും. ദുല്‍ഖറിന്റെ മോളും ആലിയും വലിയ കൂട്ടുകാരാണ്. ഒരുമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടികളാണ് അവരെന്നും താരം സൂചിപ്പിക്കുന്നു.

  നൂറ് കോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടൻ വിജയിയെ നാം കണ്ടു പഠിക്കേണ്ടതുണ്ട്; ആലപ്പി അഷ്‌റഫ് പറയുന്നു

  Save Kerala brigades rally supporting prithviraj in mullapperiyar controversy

  അതേ സമയം അമ്മയായ മല്ലിക സുകുമാരനെ കുറിച്ച് ചോദിച്ചാല്‍ 'അമ്മ വളര്‍ത്തിയ മക്കളാണ് ഞാനും ഇന്ദ്രനും. അച്ഛന്‍ ഉണ്ടായിരുന്ന കാലത്തും അമ്മയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. അച്ഛന് സിനിമകളൊക്കെ ആയി യാത്രകളില്‍ ആയിരുന്നു. ഇന്ന് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഗുണങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍ അത് അച്ഛനമ്മമാരില്‍ നിന്നും കിട്ടിയ ഗുണങ്ങള്‍ തന്നെയാണ്. അമ്മയാണ് ഞങ്ങളുടെ ശക്തി. അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ച് എനിക്കൊരു നേട്ടമുണ്ടാകുമ്പോള്‍, അംഗീകാരം കിട്ടുമ്പോള്‍, അപ്പോഴാണ് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നത്. ഇത് കാണാന്‍ അച്ഛനില്ലല്ലോ എന്ന് സങ്കടം തോന്നാറുണ്ട്. അല്ലാതെ പ്രതിസന്ധിഘട്ടങ്ങളിലൂടെയല്ല അച്ഛനെ മിസ് ചെയ്യുന്നത്. പ്രതിസന്ധിഘട്ടത്തില്‍ ഞാന്‍ കൂടുതലും ആശ്രയിക്കുന്നത് എന്നെ തന്നെയാണെന്ന് പൃഥ്വി പറയുന്നു.

  വിവാഹശേഷമാണ് താനും ഭര്‍ത്താവിന്റെ പാതയിലൂടെ നീങ്ങിയത്; പുത്തന്‍ വിശേഷങ്ങള്‍ പറഞ്ഞ് സന്ധ്യ മനോജ്

  English summary
  Prithviraj Opens Up About Daughter Alamkrita And Friendship With Dulquer Salman And Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X