twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന് മൊയ്തീന്റെ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ 2016 !!

    മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മിശ്ര പ്രതികരണം ലഭിച്ച പൃഥ്വിരാജ് ചിത്രമായിരുന്നു ഊഴം. ജിത്തു ജോസഫ് സംവിധാന ചെയ്ത ചിത്രവും പൃഥ്വിരാജിന് പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.

    By Pratheeksha
    |

    ചില താരങ്ങള്‍ക്ക് പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് സമ്മാനിച്ചും ചിലര്‍ക്ക് പരാജയങ്ങള്‍ നല്‍കിയുമാണ് 2016 കടന്നു പോയത്. മോഹന്‍ലാലിനു ഒപ്പവും പുലിമുരുകനും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചതെങ്കില്‍ നടന്‍ പൃഥ്വിരാജിന് 2015 ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

    2015 ല്‍ നടനു എന്നു നിന്റെ മൊയ്തീന്‍ വലിയ ബോക്‌സോഫീസ് വിജയമാണ് സമ്മാനിച്ചത്. കൂടാതെ അമര്‍ അക്ബര്‍ ആന്റണിയും തരക്കേടില്ലാത്ത വിജയം നല്‍കി. പൃഥ്വിരാജിനു 2016 ല്‍ കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും വലിയ വിജയങ്ങളൊന്നും സമ്മാനിച്ചില്ല.

    പാവാട

    പാവാട

    2016 ല്‍ റിലീസായ ആദ്യ പൃഥ്വിരാജ് ചിത്രമാണ് പാവാട. ചിത്രം ബോക്‌സോഫീസ് വിജയം നേടിയെങ്കിലും പിന്നീട് ലഭിച്ച ചിത്രങ്ങളിലൊന്നും ഈ വിജയം ആവര്‍ത്തിക്കാനായില്ല. മദ്യപാനിയായ പാമ്പ് വിജയ് എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

    ഡാര്‍വിന്റെ പരിണാമം

    ഡാര്‍വിന്റെ പരിണാമം

    പാവാടയ്ക്കു ശേഷം പൃഥ്വിരാജ് അഭിനയിച്ച ഡാര്‍വിന്റെ പരിണാമം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമെന്നാണ് നിരൂപകര്‍ പറയുന്നത്. ജിജോ ആന്റണിയായിരുന്നു സംവിധാനം.

    ജെയിംസ് ആന്റ് ആലീസ്

    ജെയിംസ് ആന്റ് ആലീസ്

    പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്‍ സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ജെയിംസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് പൃഥിരാജ് എത്തിയതെങ്കിലും ഈ ചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

    ഊഴം

    ഊഴം

    മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മിശ്ര പ്രതികരണം ലഭിച്ച പൃഥ്വിരാജ് ചിത്രമായിരുന്നു ഊഴം. ജിത്തു ജോസഫ് സംവിധാന ചെയ്ത ചിത്രവും പൃഥ്വിരാജിന് പ്രതീക്ഷിച്ച വിജയം നല്‍കിയില്ല.

    English summary
    After a phenomenal 2015, actor Prithviraj entered the year 2016, with some big projects in his kitty, which were high on expectations. The actor was expected to recreate the same magic that he casted in 2015.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X