For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോൾഡ് കേസിൽ ആദ്യം ആശങ്കയുണ്ടായിരുന്നു, ഭർത്താവിന്റെ ഇപ്പോഴത്തെ പേടിയെ കുറിച്ച് ആത്മീയ

  |

  2018 ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മീയ രാജൻ. ഐ.വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടൊണ് നടി സിനിമയിൽ എത്തിയതെങ്കിലും തമിഴ് ചിത്രമായ മനംകൊത്തി പറവൈയാണ് ബ്രേക്ക് നൽകിയത്. ഈ ചിത്രം വളരയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി മികച്ച അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു.

  അവധി ആഘോഷത്തിനിറങ്ങിയ നടി മീര നന്ദൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം

  ബിഗ് ബോസ് സീസൺ 3 ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ, തീയതി പുറത്ത്, വെള്ളിയാഴ്ച ചിത്രീകരണം...

  ജോസഫിന് ശേഷം ശ്രദ്ധിക്കപ്പെട്ട ആത്മീയയുടെ ചിത്രമാണ് കോൾഡ് കേസ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് നടി എത്തിയത്. അത്മീയ അവതരിപ്പിച്ച ഇവ മരിയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രമായിരുന്നു ഇത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ തുടക്കത്തിൽ സിനിമ ചെയ്യണോ എന്നുള്ള കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നതായി ആത്മീയ. ബിഹൈന്‍വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാത സിനിമ കണ്ടതിന് ശേഷമുള്ള ഭർത്താവിന്റെ രസകരമായ പ്രതികരണത്തെ കുറിച്ചും ആത്മീയ പറയുന്നുണ്ട്.

  പൊടി പാറി, ക്ലാപ്പ് ബോർഡ് എടുത്ത് മമ്മൂക്ക തലയ്ക്ക് അടിച്ചു, രസകരമായ സംഭവം പങ്കുവെച്ച് വിഎം വിനു

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  കൊവിഡ് കാലത്താണ് സിനിമയിലേയ്ക്ക് ഓഫർ ലഭിക്കുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായിരുന്നു. തിരക്കഥകൃത്ത് ശ്രീനാഥ് ചേട്ടനും സംവിധായകൻ തനു ചേട്ടനുമാണ് തന്നോട് കഥ പറയുന്നത്. ഒരു 6, 7 ദിവസം മാത്രമേ ഷൂട്ടിങ്ങ് ഉണ്ടാവുകയുള്ളൂവെന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ തനിക്ക് ഒരു ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തിൽ ചെറിയ രംഗങ്ങളിൽ മാത്രം വന്നു പോയാൽ ആളുകൾ എന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാൽ ആളുകൾ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് താൻ സിനിമ ചെയ്യുന്നത്.

  സിനിമയിൽ പ്രേതത്തിന്റെ കഥാപാത്രമായിരുന്നു ആത്മീയ ചെയ്തത്. എന്നാൽ ജീവിതത്തിൽ പ്രേതത്തിനെ പേടിയാണെന്നും നടി അഭിമുഖത്തിൽ പറയുന്നു. എന്നാൽ റിയൽ ലൈഫിൽ പ്രേതാനുഭവങ്ങളൊന്നും ഇല്ലെന്നും കൂട്ടിച്ചേർത്തു. ചെറുപ്പത്തിൽ ഓജോ ബോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ അതിന്റെ ഓർമകളൊന്നും തനിക്ക് ഇല്ല. പ്രേതത്തിൽ വിശ്വാസമില്ലെങ്കിലും ഒരു മനസ്സിൽ ഒരു ഭയമുണ്ടെന്നും താരം പറയുന്നു.

  സിനിമ കണ്ടതിന് ശേഷം ഭർത്താവിന് ഫ്രിഡ്ജ് തുറക്കാൻ ഭയമാണെന്നും ആത്മീയ പറയുന്നുണ്ട്. വിവാഹത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ്. രാത്രി സിനിമ കാണാൻ അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടതിന് ശേഷം രാത്രിയൊന്നും ഫ്രിഡ്ജ് തുറക്കില്ലെന്നും പേടിയാണെന്നും നടി പറയുന്നു. അതുപോലെ തന്നെ രാത്രിയിൽ മുടി അഴിച്ചിട്ട് നോക്കിയാലും അദ്ദേഹത്തിന് പേടിയാണെന്നും തമാശ രൂപേണ ആത്മീയ പറഞ്ഞു.

  ജൂൺ 30 ന് ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യത്തെ ഒടിടി റിലീസാണിത്. പോലീസ് ഗെറ്റപ്പിലാണ് നടൻ സിനിമയിൽ എത്തിയിരിക്കുന്നത്. അദിതി ബാലൻ, അനിൽ നെടുമങ്ങാട് , ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. താനു ബാലക്കിന്റെ ആദ്യ ചിത്രമാണിത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

  വീഡിയോ; കടപ്പാട്, ബിഹൈന്‍വുഡ്‌സ്

  Read more about: prithviraj
  English summary
  Prithviraj's cold Case actress Athmiya Rajan Opens Up Her ghost Fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X