For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കും നിവിനും ടൊവിനോയ്ക്കും മുന്നില്‍ കീഴടങ്ങിയതല്ല! പൃഥ്വിയുടെ പ്രതീക്ഷ 2019ലാണ് കാണൂ!

  |
  അടുത്ത വർഷം ജോറാക്കാൻ പൃഥ്വിരാജ് | #Prithviraj Movies 2019 | filmibeat Malayalam

  രഞ്ജിത്ത് ചിത്രമായ നന്ദനത്തിലൂടെ തുടക്കം കുറിച്ച താരപുത്രനാണ് പൃഥ്വിരാജ്. സിനിമാകുടുംബത്തില്‍ നിന്നും അഭിനയത്തില്‍ തുടക്കം കുറിച്ച താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്. മലയാളത്തിനപ്പുറത്ത് അന്യഭാഷകളിലും തുടക്കം കുറിച്ചിരുന്നു ഈ താരം. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് പൃഥ്വിരാജ്.

  സൂപ്പര്‍ താരമില്ലാതെ ജോസഫിനെ ഹിറ്റാക്കിയ പത്മകുമാര്‍ ഒടിയനെ മോശമാക്കുമോ? രോഷാകുലനായി സംവിധായകന്‍!

  അഭിനയത്തിന് പുറമെ ഗായകനായും താരപുത്രന്‍ മികവ് തെളിയിച്ചിരുന്നു. നിര്‍മ്മാതാവായും സംവിധായകനായും തുടക്കം കുറിക്കുന്നതിനാണ് 2018 സാക്ഷ്യം വഹിച്ചത്. നേരത്തെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നുവെങ്കിലും സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയെന്നത് വലിയൊരു സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. എന്നാല്‍ 2 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി അദ്ദേഹമെത്തിയത്. ജെനൂസ് മൂഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന സയന്റിഫിക് ചിത്രമാണ് ഈ ബാനറില്‍ നിന്നും ആദ്യം പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലെ നായകന്‍. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സിനിമയുമായി എത്തുന്നത്. 2018 അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. പൃഥ്വിരാജിന്റെ 2018 എങ്ങനെയായിരുന്നുവെന്നും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുമറിയാനായി തുടര്‍ന്നുവായിക്കൂ.

  റോഷ്‌നി ദിനകര്‍ ചിത്രമായ മൈ സ്‌റ്റോറി

  റോഷ്‌നി ദിനകര്‍ ചിത്രമായ മൈ സ്‌റ്റോറി

  എന്നു നിന്റെ മൊയ്തീനിലൂടെ മികച്ച താരജോഡികളായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒരുമിച്ചെത്തിയ ചിത്രമാണ് മൈ സ്റ്റോറി. വസ്ത്രാലങ്കാര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്തത്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും അവര്‍ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കസബയെ പാര്‍വതി വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു മൈ സ്റ്റോറി എത്തിയത്. താരത്തിനോടുള്ള പ്രതിഷേധം സിനിമയേയും ബാധിച്ചിരുന്നു. യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴയായിരുന്നു. വിചാരിച്ചത്ര കലക്ഷനോ വിജയമോ നേടാതെയാണ് മൈ സ്റ്റോറി തിയേറ്റര്‍ വിട്ടത്.

  അഞ്ജലി മേനോന്റെ കൂടെ

  അഞ്ജലി മേനോന്റെ കൂടെ

  ബാംഗ്ലൂര്‍ ഡേയ്സിനെ ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രമെന്ന നിലയില്‍ നേരത്തെ തന്നെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച ചിത്രമായിരുന്നു ഇത്. വന്‍പ്രതീക്ഷകളുമായി തിയേറ്ററുകളിലേക്കെത്തി തകര്‍ന്നടിയുന്ന സിനിമകളുടെ ഇടയിലേക്ക് ഈ ചിത്രം ഇടംപിടിക്കില്ലെന്ന് ആരാധകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
  . വാക്കിലും എടുപ്പിലും ലുക്കിലുമുള്ള അതേ പ്രസന്നത തന്നൊണ് അഞ്ജലി മേനോന്‍ നിലനിര്‍ത്തിയിട്ടുള്ളത്. ഈ സംവിധായികയ്‌ക്കൊപ്പമുള്ള അഭിനയം ഏറെ സുഖകരമായിരുന്നുവെന്ന് താരങ്ങളും വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തിരികെ സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. പൃഥ്വിരാജിന്‍റെ സഹോദരിയായാണ് താരമെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്.

  നിര്‍മ്മല്‍ സഹദേവിനൊപ്പം രണത്തില്‍

  നിര്‍മ്മല്‍ സഹദേവിനൊപ്പം രണത്തില്‍

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് ഒാണത്തിന് പുത്തന്‍ സിനിമകളൊന്നും റിലീസ് ചെയ്തിരുന്നില്ല. ഓണച്ചിത്രങ്ങളായി എത്തേണ്ടിയിരുന്ന സിനിമകളുടെയൊക്കെ റിലീസ് നീട്ടിയിരുന്നു. ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു രണം തിയേറ്ററുകളിലേക്കെത്തിയത്..
  ഇഷ തല്‍വാര്‍, റഹ്മാന്‍, നന്ദു, അശ്വിന്‍ കുമാര്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച പൃഥ്വിരാജ് ചിത്രം കൂടിയായിരുന്നു രണം. ജിഗ്മെ ടെന്‍സിങ്ങിന്റെ സിനിമാട്ടോഗ്രഫിക്കും ജെയ്ക്‌സ് ബിജോയ് യുടെ സൗണ്ടിനും മികച്ച കൈയ്യടിയാണ് ലഭിച്ചത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

  സയന്റിഫിക് ചിത്രമായ നയന്‍

  സയന്റിഫിക് ചിത്രമായ നയന്‍

  സിനിമാലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ നയന്‍ എന്ന സിനിമയ്ക്കായി. കമലിന്റെ മകനായ ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് പൃഥ്വിരാജ് ശാസ്ത്രഞ്ജന്റെ വേഷത്തില്‍ എത്തുന്നത്. സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയതിന് പിന്നാലെയാണ് താരം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് നയന്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ലോകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സ് ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  സംവിധാന സംരംഭമായ ലൂസിഫര്‍

  സംവിധാന സംരംഭമായ ലൂസിഫര്‍

  മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നടനില്‍ നിന്നും സംവിധായകനിലേക്കും കൂടി ചുവട് വെയ്ക്കുന്ന പൃഥ്വിയുടെ സിനിമയെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. നടനെന്ന രീതിയില്‍ കഴിവ് തെളിയിച്ചതിന് ശേഷമാണ് സംവിധായകന്റെ കുപ്പമായമണിയുന്നത്. അഭിനയത്തിനോടൊപ്പം തന്നെ സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണ്. 2019 ല്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ലൂസിഫറിനായി.

  English summary
  Prithviraj's upcoming movies in 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X