For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണം വരെ മറക്കില്ല ഈ ദിനമെന്ന് പൃഥ്വിരാജ്! ലൂസിഫര്‍ റിലീസിന് ഒരുവയസ്സ്! ഓര്‍മ്മകള്‍ പങ്കുവെച്ച് താരം

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നായ ലൂസിഫര്‍ പിറന്നിട്ട് ഒരുവര്‍ഷമായിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകന്‍ അരങ്ങേറുകയായിരുന്നു ഈ ചിത്രത്തിലൂടെ. അഭിനേതാവായി മാത്രമല്ല സംവിധായകനായും താനെത്തുമെന്ന് താരം മുന്‍പേ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധാനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു അദ്ദേഹം. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ടിയാന്‍ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ലൂസിഫറിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്.

  ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. 200 കോടിയെന്ന നേട്ടം മലയാള സിനിമയ്ക്ക് സാധ്യമായത് ലൂസിഫറിലൂടെയായിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത അവശേഷിപ്പിച്ചാണ് സിനിമ അവസാനിപ്പിച്ചത്. കാത്തിരിപ്പിനൊടുവിലായി മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ച് എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. സംവിധാനമെന്ന മോഹം സഫലീകരിക്കാതെ യാത്രയായ അച്ഛന് സമര്‍പ്പിക്കുകയായിരുന്നു പൃഥ്വിരാജ് ഈ സിനിമ. 2019 മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ലൂസിഫര്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

  പൃഥ്വിരാജിന്‍റെ കുറിപ്പും ചിത്രവും

  പൃഥ്വിരാജിന്‍റെ കുറിപ്പും ചിത്രവും

  ലൂസിഫറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്‍റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. ജോര്‍ദാനിലെത്തിയ സംഘം കഴിഞ്ഞ ദിവസം ചിത്രീകരണം പുനരാരംഭിച്ചിരുന്നു. മോഹന്‍ലാലിനും സുചിത്രയ്ക്കും സുപ്രിയയ്ക്കും ടൊവിനോ തോമസിനും ആന്‍റണി പെരുമ്പാവൂരിനുമൊപ്പം സിനിമ കാണുന്നതിന്‍റെ ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ മോഹന്‍ലാലിന്‍റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ടൊവിനോയും സാനിയയും

  ടൊവിനോയും സാനിയയും

  ടൊവിനോ തോമസിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു ലൂസിഫര്‍. പൃഥ്വിരാജിന്‍റെ പോസ്റ്റിന് കീഴിലായി ടൊവിനോയും സാനിയയും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ജതിന്‍ രാംദാസായാണ് ടൊവിനോ എത്തിയത്. മുഖ്യമന്ത്രിയായുള്ള വരവും മാസ് ഡയലോഗിനുമെല്ലാം നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ജാന്‍വിയായാണ് സാനിയ എത്തിയത്. സാനിയയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പിന്തുണച്ചവര്‍

  പിന്തുണച്ചവര്‍

  കഴിഞ്ഞ വർഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്‍റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയതെന്ന് പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. രാപ്പകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകള്‍ക്ക് ശേഷമായാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമാട്ടോഗ്രാഫറും എഡിറ്ററും സൗണ്ട് എഡിറ്ററും വിഎഫ്എക്സ് ടീമുമൊക്കെ ശക്തമായ പിന്തുണയാണ് നല്‍കിയത്. അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇത് കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവുമായിരുന്നില്ല.

  സുപ്രിയയ്ക്കും മോഹന്‍ലാലിനുമൊപ്പം

  സുപ്രിയയ്ക്കും മോഹന്‍ലാലിനുമൊപ്പം

  30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. ദുഷ്കരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. നിങ്ങൾക്ക് പ്രചോദനം നൽകുന്ന ഓർമ്മകൾ എന്നത്തേക്കാളും പ്രധാനമാണെന്ന് മനസ്സിലാക്കുന്നു. റിലീസിന് തലേദിവസം തനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിൾ സ്‌ക്രീനിൽ പോയി സിനിമ കണ്ടിരുന്നുവെന്നും താരം പറയുന്നു.

  ലൂസിഫര്‍ 3 പ്രഖ്യാപിച്ച് പൃഥ്വിരാജ്
  മോഹന്‍ലാലിന്‍റെ സര്‍പ്രൈസ്

  മോഹന്‍ലാലിന്‍റെ സര്‍പ്രൈസ്

  ജനക്കൂട്ടത്തിനിടയില്‍ വെച്ചാണ് ലൂസിഫര്‍ കണ്ടത്.ജീവിതത്തില്‍ ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. സിനിമയിലെ പ്രധാനപ്പെട്ട യാത്രകളിലൊന്നാണ് ഇത്. മരണം വരെ 28/03/19 ഈ ദിനം പ്രത്യേകമായിരിക്കുമെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

  English summary
  Prithviraj's memmories about Lucifer Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X