For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം ഹണിമൂൺ പ്ലാൻ ചെയ്തു, പക്ഷേ ഒന്നും നടന്നില്ല, മനസ് തുറന്ന് നടി രസ്ന പവിത്രൻ

  |

  ലോക്ഡൗണ്‍ കാലം യാത്രകള്‍ പോവാനോ സാധാരണ ജീവിതത്തിലേക്ക് എത്താനോ സാധിക്കാത്തെ പോവുകയാണ്. ഈ കാലയളവില്‍ വിവാഹം കഴിഞ്ഞവര്‍ക്കെല്ലാം ഹണിമൂണ്‍ യാത്രകള്‍ പോലും പോവാന്‍ സാധിച്ചിട്ടില്ല. സിനിമ താരങ്ങളുടെ അവസ്ഥയും അങ്ങനെ തന്നെയാണ്. ചിത്രീകരണങ്ങളെല്ലാം മുടങ്ങി കിടക്കുന്നതിനാല്‍ പലരും വീടുകളില്‍ തന്നെ കഴിയുകയാണ്.

  കൊറോണ വന്നതോട് കൂടി ഹണിമൂണ്‍ യാത്ര വരെ മാറ്റി വെക്കണ്ടേി വന്നതിനെ കുറിച്ച് പറയുകയാണ് നടി രസ്‌ന പവിത്രനിപ്പോള്‍. യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുണ്ടെങ്കിലും ചെലവ് ചുരുക്കിയുള്ള യാത്രകളൊന്നും തനിക്ക് പറ്റില്ലെന്നാണ് നടി സൂചിപ്പിക്കുന്നത്. ഒപ്പം താന്‍ പോവണമെന്ന ആഗ്രഹിക്കുന്ന സ്ഥലത്തെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രസ്‌ന വ്യക്തമാക്കുന്നു. വായിക്കാം...

  മലയാളി ആണെങ്കിലും തമിഴ് സിനിമയിലും ശ്രദ്ധേയായ സാന്നിധ്യമായി മാറിയ നടിയാണ് രസ്ന പവിത്രന്‍. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന തമിഴ് ചിത്രത്തില്‍ നായികയായതോടെയാണ് രസ്‌നയ്ക്ക് പ്രേക്ഷക പ്രശംസ ഏറെ ലഭിച്ചത്. മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിലും രസ്ന അഭിനയിച്ചിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നിങ്ങനെ മലയാളത്തില്‍ ചെറുതും വലുതുമായ മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2019 ലായിരുന്നു രസ്‌ന വിവാഹിതയായത്. ഭര്‍ത്താവ് ഡാലിന്‍ സുകുമാരന്‍. മറ്റ് വിശേഷങ്ങള്‍ അറിയാം.

  വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പ് പോകണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷേ പെട്ടന്നല്ലേ കൊറോണ വന്നത്. ഒരു തരത്തില്‍ ഉര്‍വശീശാപം ഉപകാരം എന്ന് പറഞ്ഞത് പോലെയായെന്നാണ് രസ്‌ന പറയുന്നത്. ആദ്യ ലോക്ഡൗണ്‍ കാലം ഞങ്ങള്‍ക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ കുറേ സമയം ലഭിച്ചു. രണ്ട് വീട്ടുകാര്‍ക്കുമൊപ്പം നില്‍ക്കാനുള്ള അവസരവും കിട്ടി. ആദ്യത്തെ കൊറോണ കാലത്ത് ഞങ്ങള്‍ ബംഗ്ലൂരിലായിരുന്നു. വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ട അവസ്ഥ. കല്യാണം കഴിഞ്ഞ ഉടനെ ആയത് കൊണ്ട് കുറേ പാചക പരീക്ഷണങ്ങളും മറ്റുമൊക്കെ ചെയ്യാന്‍ സമയം കിട്ടി. പക്ഷേ എല്ലാവരും ചെയ്യുന്നത് പോലെ യൂട്യൂബ് ചാനലൊന്നും തുടങ്ങാന്‍ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം കൊറോണയെ പരിചയപ്പെടാനുള്ളതായിരുന്നു എങ്കില്‍ ഈ വര്‍ഷം കൂടുതല്‍ പഠിക്കാനുള്ളതായിട്ടാണ് കാണുന്നതെന്ന് രസ്‌ന പറയുന്നു.

  പോയി കാണാന്‍ ആഗ്രഹമുള്ള കുറച്ച് ഇടങ്ങളുണ്ടെന്ന് കൂടി രസ്‌ന പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് മലേഷ്യയില്‍ പോകണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹത്താല്‍ അവിടെ പോകാന്‍ സാധിച്ചു. ദുബായിലും പോയിട്ടുണ്ട്. അധികം വിദേശരാജ്യങ്ങളിലേക്ക് ഒന്നും പോയിട്ടില്ല. പക്ഷേ പലയിടത്തും പോകണമെന്നതാണ് ആഗ്രഹം. ഏറ്റവും ഇഷ്ടമുള്ള നാട് ഏതാണെന്ന് ചോദിച്ചാല്‍ യുഎസ് എന്ന് പറയും. കാരണം ഒന്നുമില്ല. പക്ഷേ അവിടെ പോകണം എന്നത് വലിയൊരു ആഗ്രഹം തന്നെയാണ്.

  ഈ പ്രതിസന്ധി ഘട്ടം എത്രയും വേഗം കഴിയണം എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രാര്‍ഥന. നമുക്ക് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സ്വദേശത്തേക്ക് തിരികെ എത്താനുള്ള അവസരവും ലഭിക്കട്ടേ. അവരെ കാത്തിരിക്കുന്ന ഒത്തിരി കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. കൊറോണയുടെ താണ്ഡവം എത്രയും വേഗം അവസാനിക്കട്ടേ എന്നും നടി പറയുന്നു.

  വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം..ഞാൻ ഒരു തരി കൊടുക്കില്ല | FilmiBeat Malayalam

  അതേ സമയം കഷ്ടപ്പെട്ട് യാത്ര പോവാന്‍ തനിക്ക് തീരെ താല്‍പര്യം ഇല്ലെന്നാണ് രസ്‌ന പറയുന്നത്. ''പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഒരു സ്ഥലത്ത് എത്തിയതെന്നും ഒറ്റ മുറിയില്‍ താമസിച്ചു, ചെലവ് ചുരുക്കിയുള്ള യാത്രയാണ് എന്നൊക്കെ. പക്ഷേ എനിക്കങ്ങനൊരു യാത്ര ഒട്ടും ഇഷ്ടമല്ല. ആസ്വദിക്കാനല്ലേ നമ്മള്‍ യാത്ര ചെയ്യുന്നത്. അപ്പോള്‍ യാത്ര ശരിക്കും ആസ്വദിക്കണം. എനിക്ക് കുറച്ച് ലാവിഷ് ആയിട്ടുള്ള യാത്രയാണിഷ്ടം. സമാധാനത്തോടെ സന്തോഷത്തോടെ യാത്ര ചെയ്യാനാണ് എനിക്ക് താല്‍പര്യം. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പോയാല്‍ യാത്രയുടെ സുഖം കിട്ടില്ലെന്നും ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രസ്‌ന വ്യക്തമാക്കുന്നു. പലര്‍ക്കും പല രീതിയിലുള്ള ഇഷ്ടങ്ങളല്ലേ എന്നും നടി ചോദിക്കുന്നു.

  Read more about: actress നടി
  English summary
  Prithviraj's Oozham Fame Rasna Pavithran Opens Up About Her Marriage And Honeymoon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X