For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ കാളിയൻ ഉപേക്ഷിച്ചോ, ആരാധകർക്ക് ഒരു ഉറപ്പ് നൽകി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കാളിയൻ. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു. എന്നാൽ ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ല . ചിത്രം ഉപക്ഷിച്ചോ എന്നാണ് പ്രേക്ഷകർക്ക് ഇപ്പോൾ അറിയേണ്ടത്. ഇപ്പോഴിത പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നിർമ്മാതാവ് ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

  prihviraj

  കാളിയൻ ഉപക്ഷിച്ചോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത് മറുപടിയായി കമന്റിൽ ഒരിക്കലും ഇല്ല എന്നായിരുന്നു നിർമ്മാതാവ്രജീവ് ഗോവിന്ദൻ കുറിച്ചത് . ഇത് കേട്ടാൽ മതിയെന്നായിരുന്നു മറ്റെരു ആരാധകന്റ കമന്റ്. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് 'കമന്റിലൂടെ' വ്യക്തമാക്കി. കാളിയൻ ഉപേക്ഷിച്ചോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ഒരിക്കലുമില്ല' എന്നാണ് അദ്ദേഹം നൽകിയ മറുപടി.

  2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താവും ചിത്രീകരണം. തെന്നിന്ത്യൻ താരം സത്യരാജും സിനിമയുടെ ഭാഗമാകും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.ഇതിനിടയിൽ പൃഥ്വിരാജ് ആടുജീവിതം ഉൾപ്പെടെയുള്ള പ്രോജക്ടുകളുമായി തിരക്കിലായിരുന്നു. പൃഥ്വരാജിനോടൊപ്പം തെന്നിന്ത്യൻ താരം സത്യരാജും ചിത്രത്തിൽ മറ്റൊരു വേഷത്തിലെത്തുന്നുണ്ട്.

  ഒരു ബിഗ് ബജറ്റ് ചിത്രമാണ് കാളീയൻ. പൃഥ്വിയുടെ കരിയറില വലിയ സിനിമകളിലൊന്നാണ് ഇത്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനെ കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത് ഇങ്ങനെ. പൃഥ്വിരാജ് നായകനാവുന്ന എപ്പിക്‌ സിനിമ കാളിയനിലെ കഥാപാത്രങ്ങൾക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു കഥാസന്ദർഭമാണ് കാളിയനിൽ പുനർജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദർഭത്തോടും നീതി പുലർത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാൻ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷൻ - വിഷ്വലൈസിങ് വിദഗ്ധരുടെ സംഘത്തെയാണ് നിർമാതാക്കളായ മാജിക് മൂൺ പ്രൊഡക്ഷൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.
  തിരുവനന്തപുരത്തും മുംബൈയിലുമായി മാജിക് മൂൺ പ്രൊഡക്​ഷൻസിന്റെ ഇൻ ഹൗസ് ടീമുകളായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംവിധായകൻ എസ്. മഹേഷ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. സിനിമയുടെ പ്രീ വിഷ്വലൈസേഷൻ ഡിജിറ്റൽ സ്റ്റോറിബോർഡ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരത്ത് എം ഫാക്ടറി മീഡിയയുടെ സാങ്കേതിക പങ്കാളിത്തവുമുണ്ട്. ആറ് മാസം കൊണ്ട് ഇവ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമാതാവ് രാജീവ് നായർ പറഞ്ഞു.(ഏകദേശം രണ്ട് വർഷം മുമ്പാണഅണിയറ പ്രവർത്തകർ ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്).

  സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കാളിയന്റെ രചയിതാവ് ബി.ടി അനിൽകുമാറാണ്. വിഖ്യാത സംഗീതത്രയങ്ങളായ ശങ്കർ എഹ്സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധായകരാകുന്നു എന്ന പ്രത്യേകതയും കാളിയനുണ്ട്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനർ ഷജിത് കൊയേരിയാണ് കാളിയന്റെ ശബ്ദസംവിധായകൻ. നിർമ്മാതാവിന്റെ വാക്കുകൾ പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

  ഇതാ വരുന്നു പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം | filmibeat Malayalam

  kaliyan

  English summary
  Prithviraj Sukumaran's Much Awaited Kaaliyan Is Not Shelved, Confirmed Producer Rajeev Govindan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X