For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വലിയ വേദനയിൽ നിന്ന് പുറത്ത് വരാനാകാതെ സുപ്രിയ മേനോൻ...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. ഇവരുടെ സിനിമ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്. പൃഥ്വിരാജിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും സോഷ്യൽ മീഡിയയിൽ സജീവമാണ്. പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്.

  നാഗചൈതന്യയെ കുറിച്ചോർത്ത് ആശങ്ക, വിവാഹമോചനത്തിന് ശേഷം തന്നോട് പറഞ്ഞത്, വെളിപ്പെടുത്തി നാഗാർജുന

  മാസങ്ങൾക്ക് മുൻപ് ആയിരുന്നു സുപ്രിയ മേനോന്റെ പിതാവ് വിജയകുമാര്‍ മേനോന്റെ വിയോഗം. ഇപ്പോഴും അച്ഛന്റെ വേർപാട് ഏകമകൾ സുപ്രിയയ്ക്ക് പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ അച്ഛന്റെ ഓർമ പങ്കുവെച്ച് എത്താറുണ്ട്. അച്ഛനുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചും ഓർമകളെ കുറിച്ചുമാണ് സുപ്രിയ എഴുതാറുള്ളത്.

  തടിച്ച് വയറൊക്കെ ചാടി പ്രേം നസീർ സാർ കിടക്കുന്നു, തിരുത്താൻ പറ്റാതെ പോയ ആ വാർത്തയെ കുറിച്ച് ലാൽ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതത് അച്ഛനെ കുറിച്ച് എഴുതിയ സുപ്രിയ മേനോന്റെ വാക്കുകളാണ്. പിതാവ് വിടപറഞ്ഞിട്ട് രണ്ട് മാസം ആയിരിക്കുകയാണ്. ഐ ലവ് യൂ അച്ഛാ എന്നാണ് സുപ്രിയ കുറിച്ചത്. മകൾ അല്ലിക്ക് ഒപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സിപ്രിയ കുറിച്ചത്. അതേസമയം ഉള്ളിൽ ദുഖത്തിന്റെ ഒരു വലിയ തിര ഇളകുമ്പോഴും കർമ്മരംഗത്ത് സജീവമാണ് സുപ്രിയ.

  അച്ഛന്റെ വിയോഗത്തിന് ശേഷം പിതാവിന്റെ ഓർമകളാണ് താരം അധികം പങ്കുവെയ്ക്കാറുള്ളത്. കുറിക്കാറുള്ളത്. അച്ഛനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. , ''നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സിനിമ കാണുമ്പൊൾ ഡാഡി നിങ്ങളെ കുറിച്ചു ഞാൻ ചിന്തിച്ചുപോവുകയാണ്. റേഡിയോയിൽ ഒരു ഗാനം വയ്ക്കുമ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മൾ കഴിക്കുമ്പോഴും ഞങ്ങൾ നിങ്ങളെ കുറിച്ചു ചിന്തിക്കും. അത് നടന്ന ഹോസ്പിറ്റലിന്റെ വഴി വണ്ടി ഓടിക്കുമ്പോൾ ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് ഡാഡി.

  അടുത്ത വർഷത്തേക്ക് പുതിയ പ്ലാൻസ് ഉണ്ടാക്കുമ്പഴും ഡാഡി ഞാൻ നിങ്ങളെ കുറിച്ച് ചിന്തിച്ചുപോവുകയാണ്. ഞാൻ പ്രഭാതത്തിലേക്ക് ഉണരുമ്പോഴും ഞാൻ അങ്ങേയ്ക്ക് വണ്ടി ഈ വാക്കുകൾ കുറിക്കുമ്പോഴും ഡാഡി ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു. ഈ നിമിഷങ്ങളും, ഓരോ നിമിഷങ്ങളും ഞാൻ നിങ്ങളെ കുറിച്ചോർക്കുകയാണ് എന്റെ ഹൃദയം നിങ്ങളെകുറിച്ചോർക്കുമ്പോൾ വിങ്ങുകയാണ്.

  നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു എന്ന് എനിക്ക് അറിയാം.. പക്ഷെ ഞാന്‍ നിങ്ങളെ എന്നും എന്റെ ഹൃദയത്തില്‍ കൊണ്ടു നടക്കും. പല തരത്തിലും ഞാന്‍ നിങ്ങള്‍ തന്നെയാണ് അച്ഛാ. ഞാന്‍ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛന്‍. ഞാന്‍ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാന്‍ തിരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിര്‍ത്തില്ല. ഞാന്‍ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ ആളിന്റെ കാര്യത്തില്‍ പോലും അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്നും സുപ്രിയ കുറിച്ചിരുന്നു . ഇൻസ്റ്റഗ്രാം പോസ്റ്റൊക്കെ വൈറലും ആയിരുന്നു.

  എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ

  ക്രിസ്തുമസിനെ മകൾ അല്ലി എഴുതിയ കവിതകൾ ചേർത്ത് കൊണ്ടെരു കവിത സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു സുപ്രിയ. . പിതാവ് വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.അച്ഛനുണ്ടായിരുന്നുവെങ്കിൽ അഭിമാനിച്ചേനെ എന്നും സുപ്രിയ പറയുണ്ട്. കുറിപ്പ് ഇങ്ങനെയായിരുന്നു ..."കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത് അച്ഛൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേ പറ്റി ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കിടയിലാണ് ഞാന്‍ ഇതെല്ലാം നോക്കിയത്. അച്ഛനുണ്ടായിരുന്നെങ്കില്‍ അല്ലിയൊരു എഴുത്തുകാരിയായതില്‍ അഭിമാനിക്കുമായിരുന്നു. കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ്,"എന്ന് സുപ്രിയ കുറിച്ചിരുന്നു.

  English summary
  Prithviraj Sukumaran's wife Supriya Menon Pens About Her Father Vijaya Kumar's Memory,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X