For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും പ്രിയദർശനും കൂടി ചേർന്നപ്പോൾ, ആ രാത്രിയെ കുറിച്ച് പൃഥ്വിരാജ്, വാക്കുകൾ വൈറലാവുന്നു

  |

  മലയാള സിനിമയുടെ ഹിറ്റ്മേക്കേഴ്സാണ് പ്രിയദർശനും മോഹൻലാലും. 1979 ൽ ഒരുങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രം ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ബോയിംഗ് ബോയിംഗും താളവട്ടവും ചിത്രവും അക്കരെ അക്കരെ അക്കരേയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്. തലമുറ വ്യത്യാസമില്ലാതെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

  prithviraj-mohanlal- priyadarshan

  മോഹൻലാൽ ചിരിച്ചത് ഒരു സീനിൽ മാത്രം, ആ ചിത്രത്തോടെ ഇമേജ് മാറി, വെളിപ്പെടുത്തി ഷിബു ചക്രവർത്തി

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിനേയും പ്രിയദർശനേയും കുറിച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റാണ്. ഇരുവരേയും ഒന്നിച്ച് കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ഹിറ്റ്മേക്കേഴ്സിനെ കുറിച്ചുള്ള പൃഥ്വിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള യുവതാരമാണ് പൃഥ്വിരാജ്. താരങ്ങളുമായും അടുത്ത ബന്ധമാണ് നടനുള്ളത്.

  ''റോഡ് നിറച്ചും ബസ്സ് ആണല്ലോ'', രസകരമായ ആ യാത്ര പങ്കുവെച്ച് സൂരജ്, ഇതിലും നല്ലൊരു കഥ സ്വപ്നങ്ങളിൽ മാത്രം

  ലെജൻഡ് , മാസ്റ്റേഴ്സ് എന്നീ ഹാഷ്ടാഗോടെയായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ''മോഹൻലാലിനും പ്രിയദർശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണെന്നായിരുന്നു'; നടൻ കുറിച്ചു. പൃഥ്വിരാജിന്റ ട്വീറ്റ് വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം സിനിമ ഷൂട്ടിങ്ങുമായി തിരക്കിലാണ് ഇവർ . ഒരുപിടി മികച്ച ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

  ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. താരങ്ങളുടെ സ്വപ്ന ചിത്രമാണിത്. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മോളിവുഡ് താരങ്ങളോടൊപ്പം തെന്നിന്ത്യൻ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും എത്തുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറുടെ റിലീസിനായി കാത്തിരിക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മരയ്ക്കാർ കൂടാതെ ആറാട്ട് , ബ്രോ ഡാഡി, ബറോസ് തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മീനയുമാണ് നായികമാർ. ചിത്രത്തിൽ സംവിധായകനായ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

  രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇക്ക ദുബായിയിൽ | Filmibeat Malayalam

  ബ്രോ ഡാഡി കൂടാതെ നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കോൾഡ് കേസ്, കുരുതി എന്നിവയാണ് 2021 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ഇവ രണ്ടും പുറത്തു വന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമകൾക്ക് ലഭിച്ചത്. ജന ഗണ മന, ഭ്രമം, തീർപ്പ്, കടുവ, ബറോസ്, ആടുജീവിതം, കാപ്പ എന്നിങ്ങനെ ഒരുപിടി ചിത്രം നടന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസമായിരുന്നു വേണു സംവിധാനം ചെയ്യുന്ന ചിത്രമായ 'കാപ്പ' പ്രഖ്യാപിച്ചത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മോഷൻ പോസ്റ്ററും ടീസറും പുറത്തു വന്നിട്ടുണ്ട്. ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  English summary
  Prithviraj Sukumaran Shares experience With Mohanlal And priyadarshan, Tweet Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X