For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഖുറേഷി അബ്രാം' സമ്മാനിച്ച കൂളിംഗ് ഗ്ലാസ് ധരിച്ച് പൃഥ്വിയുടെ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍

  |

  ലൂസിഫറില്‍ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി ധരിച്ച കണ്ണട മുന്‍പ് വലിയ രീതിയില്‍ തരംഗമായിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ ക്ലൈമാക്‌സിലാണ് ഈ കണ്ണട ധരിച്ച് മോഹന്‍ലാല്‍ മാസ് എന്‍ട്രി നടത്തിയത്. ലൂസിഫറില്‍ ഏറെ കൈയ്യടി ലഭിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു ഇത്. ലൂസിഫറിലെ അതേ മാതൃകയിലുളള ഒരു കണ്ണട മോഹന്‍ലാല്‍ സമ്മാനമായി നല്‍കിയതിന്റെ സന്തോഷം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ബ്രാന്‍ഡഡ് കൂളിംഗ് ഗ്ലാസിന്‌റെ ചിത്രം വെെറലായിരുന്നു. 'ഖുറേഷി അബ്രാം നിങ്ങള്‍ക്ക് എറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍' എന്ന കാപ്ഷനിലാണ് കണ്ണടയുടെ ചിത്രം താരം പുറത്തുവിട്ടത്.

  prithviraj-mohanlal

  പൃഥ്വിരാജ് പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറിയത്. തരംഗമായ കൂളിംഗ് ഗ്ലാസിന്റെ ബ്രാന്‍ഡും വിലയും അന്വേഷിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്‌റെ മാക്ക് ഫൈവ് എന്ന മോഡല്‍ ആണ് പൃഥ്വിരാജിന് സമ്മാനമായി മോഹന്‍ലാല്‍ നല്‍കിയത്. ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്‌റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  ഇപ്പോഴിതാ ട്രെന്‍ഡിംഗായ കൂളിംഗ് ഗ്ലാസ് ധരിച്ചുളള പൃഥ്വിരാജിന്‌റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മോഹന്‍ലാലിന്‌റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഈ ചിത്രം തന്‌റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമ ചെയ്യാന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മാറ്റിവെക്കുകയായിരുന്നു പൃഥ്വി.

  സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന സമയത്താണ് ബ്രോ ഡാഡി നടന്‍ പ്രഖ്യാപിച്ചത്. ബ്രോ ഡാഡിയില്‍ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, കനിഹ ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് സിനിമയില്‍ എത്തുന്നത്. ബ്രോ ഡാഡിയുടെ ഫസ്റ്റ്‌ലുക്കിനും ടീസറിനായും വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷകളിലാണ് പ്രേക്ഷകര്‍. ബ്രോ ഡാഡിക്ക് പുറമെ എമ്പുരാന്‍, ആറാട്ട്, മരക്കാര്‍ അറബിക്കടലിന്‌റെ സിഹം തുടങ്ങിയ ലാലേട്ടന്‍ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  കോള്‍ഡ് കേസ്, കുരുതി തുടങ്ങിയവയാണ് പൃഥ്വിരാജിന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍. രണ്ട് സിനിമകളും ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബ്രോ ഡാഡിക്ക് പിന്നാലെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയിലെ നായിക. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. കൂടാതെ വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രവും അടുത്തിടെ നടന്‌റെതായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബ്രോ ഡാഡിക്ക് പിന്നാലെ എമ്പുരാനും ഉടന്‍ തന്നെ പൃഥ്വിരാജ് ഒരുക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

  അലംകൃതയെ കാണാൻ കൊതിച്ച പ്രേക്ഷകർക്ക് പൃഥ്വിയുടെ സർപ്രൈസ് | FilmiBeat Malayalam

  മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ്‌

  Read more about: mohanlal prithviraj
  English summary
  prithviraj sukumaran wears abraham khureshi's model sunglass, latest picture goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X