For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുടെ പിറന്നാള്‍ സര്‍പ്രൈസ് കിടുക്കി, ആശംസയുമായി പൃഥ്വിരാജുമെത്തി, കാണൂ!

  |

  ഉള്ളടക്കം നന്നായതുകൊണ്ട്് മാത്രം ഒരു പരിപാടിയും വിജയിക്കണമെന്നില്ല. അവതരിപ്പിക്കുന്നവരുടെ കൂടി മികവിന് അനുസരിച്ചായിരിക്കും അതിന്റെ വിജയം. അത്തരത്തില്‍ അഭിനയത്തിലും അവതരണത്തിലും ഒരേ പോലെ മികവ് പുലര്‍ത്തുന്ന നിരവധി താരങ്ങളുണ്ട്. പൂര്‍ണ്ണിമ ഇന്ദ്രജിത്തും ആര്യയും പേളി മാണിയും ഇന്ന് ഈ രംഗത്ത് തിളങ്ങി നില്‍ക്കുന്നവരാണ്. ഇവരുടെ സാന്നിധ്യം മതി ഒരു പരിപാടി കളറാവാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ഡി4 ഡാന്‍സിലൂടെയാണ് പേളി മാണി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഗോവിന്ദ് പത്മസൂര്യ, ആദില്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു താരം പരിപാടി അവതരിപ്പിച്ചത്.

  ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ മറുപടിയും സെല്‍ഫ് ട്രോളുമൊക്കെയായി പരിപാടിയെ സജീവമാക്കി നിര്‍ത്താന്‍ പ്രത്യേക വൈഭവമുണ്ട് പേളി മാണിക്ക്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന താരങ്ങളിലൊരാളാണ് ഈ താരം. പിറന്നാളിനോടനുബന്ധിച്ചാണ് ഹു എന്ന ചിത്രത്തില്‍ താരം പാടി അഭിനയിച്ച ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. വളരെ പെട്ടെന്നാണ് ആരാധകര്‍ ഈ ഗാനത്തെ ഏറ്റെടുത്തത്.

  പേളി മാണിക്ക് പിറന്നാള്‍

  പേളി മാണിക്ക് പിറന്നാള്‍

  വിജെ ആയിരുന്ന പേളി മാണിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ചാനലുകളിലായി നിരവധി പരിപാടി അവതരിപ്പിച്ചിട്ടുണ്ട് ഈ താരം. ഏത് തരം പ്രേക്ഷകരെയും കൈയ്യിലെടുക്കാവുന്ന തരത്തിലാണ് താരം സംസാരിക്കാറുള്ളത്. സദസ്സിനെയോ പ്രേക്ഷകരെയോ ബോറടിപ്പിക്കാത്ത തരത്തിലാണ് പേളി പരിപാടി അവതരിപ്പിക്കാറുള്ളതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ താരം വ്യത്യസ്തമായ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റാണ് പിന്തുടരുന്നത്. ലേറ്റസ്റ്റ് ഫാഷന്‍ പരീക്ഷിക്കുന്നതിലും പേലി ഏറെ മുന്നിലാണ്.

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

  പേളി മാണിയുടെ പിറന്നാളാണ് തിങ്കളാഴ്ച. ഹൂ എന്ന ചിത്രത്തില്‍ താരം പാടി അഭിനയിച്ച ഗാനം ഇന്നാണ് പുറത്തുവിട്ടത്. താരം നല്‍കിയ പിറന്നാള്‍ സന്തോഷത്തില്‍ ആരാധകരും തൃപ്തരാണ്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഗാനം വൈറലായത്. മനോഹരമായ വരികളും ദൃശ്യഭംഗിയും പേലിയുടെ ആലാപനവും കൂടിയായപ്പോള്‍ ഗാനം മികച്ചതായി മാറുകയായിരുന്നു. ഗാനം പുറത്തുവിടുന്നതിനെക്കുറിച്ച് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു.

  പൃഥ്വിരാജിന്റെ ആശംസ

  പൃഥ്വിരാജിന്റെ ആശംസ

  താരങ്ങളുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പേളി മാണി. ഹൂയിലെ ഗാനം പുറത്തുവന്നതോടെ താരങ്ങളില്‍ പലരും ഇത് ഷെയര്‍ ചെയ്തിരുന്നു.യുവതാരം പൃഥ്വിരാജും ഇത് ഷെയര്‍ ചെയ്തിരുന്നു. പേളിക്ക് പിറന്നാളശംസയും താരം നേര്‍ന്നിട്ടുണ്ട്. പൃഥ്വിയുടെ പോസ്റ്റ് പേളിയും ഷെയര്‍ ചെയ്തിട്ടുണ്ട്.

  ഗോവിന്ദ് പത്മസൂര്യയുടെ ആശംസ

  ഗോവിന്ദ് പത്മസൂര്യയുടെ ആശംസ

  മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലെ കാരണങ്ങളിലൊന്നാണ് ജിപിയുടെയും പേളിയുടെയും അവതരണം. പ്രസന്ന മാസ്റ്റര്‍, നീരവ് ബവ്‌ലേച, പ്രിയാമണി എന്നിവര്‍ക്കൊപ്പം താരങ്ങളും പരിപാടിയില്‍ അതിഥികളായി എത്താറുണ്ടായിരുന്നു. മത്സരാര്‍ത്ഥികളോടും ജഡ്ജസിനോടും വളരെ കൂളായി ഇടപഴകുന്ന ഇവരുടെ അവതരണത്തിന് മികച്ച പിന്തുണയും നിറഞ്ഞ കൈയ്യടിയുമാണ് ലഭിച്ചത്.

  ഇന്‍സ്റ്റഗ്രാമിലെ താരം

  ഇന്‍സ്റ്റഗ്രാമിലെ താരം

  പിറന്നാളുകാരിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് കുറിപ്പുകളും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുള്ളത്. ലേറ്റസ്റ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. കുറിപ്പുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ട് വൈറലാവുന്നുവെന്നുള്ളത് മറ്റൊരു കാര്യം.

  നായികനായകനിലൂടെ വീണ്ടുമെത്തുന്നു

  നായികനായകനിലൂടെ വീണ്ടുമെത്തുന്നു

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം പേളി മഴവില്‍ മനോരമ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിരിച്ചെത്തുകയാണ്. ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവര്‍ നയിക്കുന്ന നായികാനായകന്‍ പരിപാടി അവതരിപ്പിക്കുന്നത് പേളിയാണ്. പരിപാടിയുടെ പ്രമോ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു.തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി ഒമ്പതിനാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

  പേളിയുടെ പാട്ട് കാണൂ

  പേളിയുടെ ഗാനം കാണേണ്ടേ? കാണൂ

  പൃഥ്വിരാജിന്‍റെ പോസ്റ്റ് കാണൂ

  പൃഥ്വിയുടെ പോസ്റ്റ്

  English summary
  Happy Birthady to Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X