twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹശേഷമുള്ള പ്രിയാമണിയുടെ ആദ്യ പിറന്നാള്‍ ഗംഭീരമാക്കി ഭര്‍ത്താവ് മുസ്തഫ! വീഡിയോ കാണാം..

    |

    ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. കൂടുതലായും തെന്നിന്ത്യയില്‍ ആയതിനാല്‍
    തെന്നിന്ത്യയുടെ താരസുന്ദരിയെന്നാണ് പ്രിയാമണിയും അറിയപ്പെടുന്നത്. പാലക്കാട് സ്വദേശിനിയായ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്.

    അന്യമതത്തിലുള്ള ആളുമായി പ്രിയാമണി പ്രണയത്തിലാണെന്നുള്ളത് വലിയ വാര്‍ത്തയായിരുന്നു. ഏറെ നാളുകളായി കൊണ്ട് നടന്ന പ്രണയം ലളിതമായൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആവുന്നതേയുള്ളു. വിവാഹത്തിന് ശേഷമുള്ള നടിയുടെ പിറന്നാള്‍ ഇരുവരും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

    പ്രിയാമണി

    പ്രിയാമണി

    മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലും പ്രിയാമണി നായികയായി അഭിനയിച്ചിരുന്നു. വെറും ഏഴ് മലയാള സിനിമകള്‍ മാത്രമേ പ്രിയാമണി ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയാമണിയും സുഹൃത്ത് മുസ്തഫയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞത്. വ്യത്യസ്ത മതവിഭാഗത്തില്‍ ഉള്ളവരാണെങ്കിലും ലളിതമായി ഒരു രജിസ്റ്റര്‍ മ്യാരേജ് ആയിരുന്നു ഇരുവരും സ്വീകരിച്ചത്.

     ആദ്യ പിറന്നാള്‍ ആഘോഷം

    ആദ്യ പിറന്നാള്‍ ആഘോഷം

    ജൂണ്‍ 4 ന് പിയാമണിയുടെ 34-ാം പിറന്നാള്‍ ആയിരുന്നു. ഇത്തവണത്തെ പിറന്നാളിനൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പ്രിയാമണിയുടെയും മുസ്തഫയുടെയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നു. അത് ഗംഭീരമാക്കാന്‍ ഭര്‍ത്താവ് മുസ്തഫയും തീരുമാനിക്കുകയായിരുന്നു. സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ കേക്ക് മുറിച്ചായിരുന്നു ഇരുവരും ആ ദിവസം ആഘോഷമാക്കിയത്. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തൊട്ട് പിന്നാലെ ഇത് വൈറലാവുകയും ചെയ്തിരുന്നു.

    ടെലിവിഷന്‍ പരിപാടി..

    ടെലിവിഷന്‍ പരിപാടി..

    മലയാളത്തില്‍ പ്രിയാമണി വളരെ കുറച്ച് സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആ സിനിമകളെല്ലാം ശ്രദ്ധേയമായിരുന്നു. കൈനിറയെ സിനിമകളുമായി തിളങ്ങി നിന്ന പ്രിയാമണി ടെലിവിഷന്‍ ഷോ യിലും സജീവ സാന്നിധ്യമായിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ ജഡ്ജായിരുന്നു പ്രിയാമണി. ഈ പരിപാടിയായിരുന്നു പ്രിയാജി എന്ന പേരില്‍ നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്.

    സിനിമയിലേക്ക് വന്നത്...

    സിനിമയിലേക്ക് വന്നത്...

    പരേതനായ കര്‍ണാടക സംഗീതജ്ഞന്‍ കമലകൈലാസിന്റെ കൊച്ചുമോളാണ് പ്രിയാമണി. പാലക്കാടാണ് ജനിച്ചതെങ്കിലും വളര്‍ന്നതെല്ലാം ബംഗ്ലൂരിലാണ്. പഠനത്തിന് ശേഷം മോഡലിങ്ങിലേക്ക് തിരിഞ്ഞ പ്രിയാമണി അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. എവരെ അടഗാടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് പ്രിയാമണി അരങ്ങേറ്റം നടത്തിയത്. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും പ്രിയാമണിയെ തേടി കൈനിറയെ സിനിമകള്‍ എത്തിയിരുന്നു.

     മലയാളത്തിലേക്ക്...

    മലയാളത്തിലേക്ക്...

    പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച് കൊണ്ടാണ് പ്രിയാമണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയായിരുന്നു പ്രിയാമണിയുടെ ആദ്യ മലയാള സിനിമ. പൃഥ്വിരാജ് പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സത്യം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും കാര്യമായ വിജയം നേടിയിരുന്നില്ല. പിന്നീട് ഒറ്റ നാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെന്റ്, ഗ്രാന്‍ഡ് മാസ്റ്റര്‍, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, എന്നിങ്ങനെയുള്ള സിനിമകളിലും പ്രിയാമണി അഭിനയിച്ചിരുന്നു.

    പ്രിയാമണിയുടെ  പ്രണയം

    പ്രിയാമണിയുടെ പ്രണയം

    സിനിമയിലെ താരങ്ങളുടെ പ്രണയവും വിവാഹവും പലപ്പോഴും പാപ്പരാസികള്‍ക്ക് ഒരു ഉത്സവപ്രതീതിയാണ് നല്‍കുന്നത്. പ്രിയാമണിയുടെ പ്രണയവും വിവാഹവും അത്തരത്തിലൊന്നായിരുന്നു. ഇവന്റ് മാനേജരായ മുസ്തഫയെ സിസിഎല്‍ സമയത്തായിരുന്നു പ്രിയാമണി പരിചയപ്പെടുന്നത്. സൗഹൃദത്തിലാരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പല അഭിമുഖങ്ങളിലും പ്രിയാമണി തന്നെ തുറന്ന് സംസാരിച്ചിരുന്നു.

     ലളിതമായ വിവാഹം

    ലളിതമായ വിവാഹം

    മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുസ്തഫയോടുള്ള പ്രണയം പ്രിയാമണി തുറന്ന് പറഞ്ഞത്. അത് പറഞ്ഞതിന് ശേഷം പൊട്ടിക്കരഞ്ഞ് പോയിരുന്നതായും മുന്‍പ് അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ ലളിതമായി വിവാഹം കഴിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബാംഗ്ലൂരില്‍ നിന്നും രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയായിരുന്നു.

     ചോദ്യങ്ങള്‍

    ചോദ്യങ്ങള്‍

    പ്രിയാമണിയുടെ വിവാഹത്തിന് ശേഷം പലര്‍ക്കും അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. നടി മതം മാറുമോ? വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമോ?.. എന്നിങ്ങനെ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഇതിനൊന്നും ഉത്തരം പറഞ്ഞില്ലെങ്കിലും പ്രവര്‍ത്തിയിലൂടെ പ്രിയാമണി തെളിയിച്ചിരുന്നു. വിവാഹശേഷം മതം മാറുമെന്ന് പലരും കരുതിയെങ്കിലും തനിക്ക് അതിന്റെ ആവശ്യം വന്നില്ലെന്നാണ് താരം പറഞ്ഞത്. ഒരു മുസ്ലീമിനെ വിവാഹം കഴിച്ചു എന്ന് വിചാരിച്ച് മതം മാറണമെന്നുണ്ടോ എന്നോക്കെ നടി മുന്‍പ് ചോദിച്ചിരുന്നു.

    സിനിമയില്‍ അഭിനയിക്കുമോ

    സിനിമയില്‍ അഭിനയിക്കുമോ

    വിവാഹശേഷം പല നടിമാരും സിനിമാ ജീവിതം ഉപേക്ഷിക്കും. ചിലര്‍ തിരിച്ച് വരവ് നടത്തുമെങ്കിലും നല്ല വേഷങ്ങള്‍ ലഭിക്കാതെ കുഴങ്ങി പോവുന്നതാണ് നടക്കാറുള്ളത്. ഇക്കാര്യത്തില്‍ പ്രിയാമണി വ്യത്യസ്തയാണ്. വിവാഹം കഴിച്ചെന്ന് വിചാരിച്ച് സിനിമ ഉപേക്ഷിക്കേണ്ട അവസ്ഥയൊന്നുമില്ല. ഇപ്പോഴും കൈയ നിറയെ സിനിമകള്‍ പ്രിയാമണിയ്ക്കുണ്ട്. നിലവില്‍ കന്നഡയില്‍ മൂന്ന് സിനിമകളും മലയാളത്തില്‍ ഒരു സിനിമയിലുമാണ് നടി ഈ വര്‍ഷം അഭിനയിക്കുന്നത്.

     മലയാളത്തിലേക്കുള്ള തിരിച്ച് വരവ്

    മലയാളത്തിലേക്കുള്ള തിരിച്ച് വരവ്

    2014 ല്‍ പുറത്തിറങ്ങിയ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയിലായിരുന്നു അവസാനമായി പ്രിയാമണി മലയാളത്തില്‍ അഭിനയിച്ചത്. നീണ്ട ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ആഷിക് വന്ന ദിവസം എന്ന സിനിമയിലൂടെയാണ് പ്രിയാമണി മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. ഓലപ്പീപ്പി എന്ന സിനിമയുടെ സംവിധായകനായ ക്രിഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈനി എന്ന് പേരുള്ള കഥാപാത്രത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്.

    ജീവിതവുമായിട്ടുള്ള സാമ്യം

    ജീവിതവുമായിട്ടുള്ള സാമ്യം

    ആഷിക് വന്ന ദിവസം എന്ന സിനിമയില്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട്. മിശ്ര വിവാഹിതയാകുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ ഷൈനി. ഷൈനിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. പ്രിയാമണിയുടെ വിവാഹവും ജീവിതവുമൊക്കയായി ഇതിന് ചില സാമ്യങ്ങളുണ്ടെന്നുള്ളതാണ് ആ പ്രത്യേകത. വിവാഹത്തിന് ശേഷം ആദ്യമായി വരുന്ന സിനിമയുടെ കഥ ഇങ്ങനെയൊരു പ്രത്യേകതയുള്ളതിനാല്‍ താന്‍ ഏറെ സന്തോഷത്തിലാണെന്ന് നടി മുന്‍പ് വ്യക്തമാക്കിയിരുന്നു.

    English summary
    Priya Mani's birthday video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X