For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി പ്രിയ മോഹന്‍ അമ്മയായി! കുഞ്ഞതിഥിയെ വരവേറ്റ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും! ചിത്രങ്ങള്‍ വൈറല്‍!കാണൂ

  |

  സീരിയലിലും സിനിമയിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും പ്രാണയും ടെലിവിഷന്‍ അവതാരകയുടെ റോളിലുമൊക്കെയായി താരപത്‌നി സജീവമാണ്. കുട്ടിക്കാലം മുതലേ തന്നെ മോഡലിംഗിനോടും ഡിസൈനിങ്ങിനോടുമൊക്കെ പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും അതാണ് പ്രാണയിലേക്ക് നയിച്ചതെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് കൂടിയാണ് പ്രാണ. ചേച്ചിക്ക് പിന്നാലെ തന്നെ അഭിനയത്തിലേക്കെത്തിയതാണ് സഹോദരി പ്രിയ മോഹനും. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു പ്രിയയുടെ തുടക്കം.

  ഐമയും ഭാവനയുമാണ് തുടക്കമിട്ടത്! ദിവ്യ ഉണ്ണിയും മാതുവുമൊക്കെ പിന്നാലെ! 2018 ലെ താരവിവാഹങ്ങള്‍! കാണൂ!

  മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പരമ്പരകളിലാണ് പ്രിയ മോഹന്‍ അഭിനയിച്ചത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ പ്രിയയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും വില്ലത്തി കഥാപാത്രങ്ങളാണ്. അധികമാരും ഏറ്റെടുക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ അഭിനേത്രി അവതരിപ്പിച്ചത്. മികച്ച സ്വീകാര്യയായിരുന്നു താരത്തിന് ലഭിച്ചത്. ഇടയ്ക്ക് ചേച്ചിക്കൊപ്പം മോഡലിംഗില്‍ പ്രിയയും സജീവമായിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം പ്രിയയെ പിന്നീട് അധികം കണ്ടിരുന്നില്ല. നാളുകള്‍ക്ക് മുന്‍പ് പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും എത്തിയിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  സുമലതയ്‌ക്കൊപ്പം ചുവടുവെച്ച് അംബരീഷ്! താരദമ്പതികളുടെ നൃത്തച്ചുവടുകളുടെ വീഡിയോ വൈറലാവുന്നു!

   പ്രിയ മോഹന് ആണ്‍കുഞ്ഞ്

  പ്രിയ മോഹന് ആണ്‍കുഞ്ഞ്

  പ്രിയ മോഹനും നിഹാല്‍ പിള്ളയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുള്ള സന്തോഷവുമായെത്തിയത് പൂര്‍ണ്ണിമയും ഇന്ദ്രജിത്തുമായിരുന്നു. പ്രാണയുടെ പുതിയ പരിപാടിയിലേക്ക് എത്തിയപ്പോഴാണ് താന്‍ ആശുപത്രിയില്‍ നിന്നാണ് വരുന്നതെന്നും അനിയത്തിയുടെ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കിയത്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത്. ആ സന്തോഷത്തിലാണ് താരകുടുംബം.

  ദീപാവലി ആഘോഷത്തിനിടയില്‍

  ദീപാവലി ആഘോഷത്തിനിടയില്‍

  സഹോദരി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് നേരത്തെ പൂര്‍ണ്ണിമ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷത്തിനിടയിലായിരുന്നു വളക്കാപ്പ് ചടങ്ങും നടത്തിയത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് ഈ സന്തോഷ വാര്‍ത്തയെത്തിയത്. അഭിനേത്രി എന്നതിനും അപ്പുറത്ത് നല്ലൊരു അവതാരക കൂടിയാണ് താനെന്ന് പൂര്‍ണ്ണിമ തെളിയിച്ചിരുന്നു. പാട്ടും അഭിനയവുമൊക്കെയായി പ്രാര്‍ത്ഥനയും നക്ഷത്രയും കലാരംഗത്ത് സജീവമാണ്.

  സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും

  സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും

  കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നും അച്ഛന്‍ ക്ലബിലേക്ക് നിഹാലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ദ്രജിത്തും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും പൂര്‍ണ്ണിമയുടെ ഓരോ ചുവടിന് പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയുണ്ട്. പ്രാണയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയതെന്ന് നേരത്തെ താരപ്തനി പറഞ്ഞിരുന്നു.

  നേരത്തെ പങ്കുവെച്ച ചിത്രങ്ങള്‍

  നേരത്തെ പങ്കുവെച്ച ചിത്രങ്ങള്‍

  ദീപാവലി ആഘോഷത്തിനിടയിലെ ചിത്രങ്ങളായിരുന്നു നേരത്തെ താരകുടുംബം പങ്കുവെച്ചത്. മല്ലിക സുകുമാരനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പ്രിയയുടെ സന്തോഷത്തില്‍ പങ്കുചേരുന്ന പൂര്‍ണ്ണിമയും കുടുംബവുമായിരുന്നു ചിത്രങ്ങളിലുണ്ടായിരുന്നത്. നിഹാലിനൊപ്പമുള്ള പ്രിയയുടെ ചിത്രങ്ങളാണ് ഇത്തവണ താരദമ്പതികള്‍ പങ്കുവെച്ചത്.

  കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി

  കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി

  പൂര്‍ണ്ണിമയുടെയും ഇന്ദ്രന്റെയും അടുത്ത സുഹൃത്തിന്റെ വിവാഹമായിരുന്നു അടുത്തിടെ കഴിഞ്ഞത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു വിവാഹം. ഭാവന, ഗീതുമോഹന്‍ദാസ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു.

  ഇന്ദ്രജിത്തിന്റെ പോസ്റ്റ് കാണാം

  സന്തോഷത്തോടെ ഇന്ദ്രജിത്ത്.

  പൂര്‍ണ്ണിമയുടെ പോസ്റ്റ്

  പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

  English summary
  Priya Mohan blessed with a boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X