For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ സിനിമയില്‍ മദ്യവും സിഗരറ്റും! വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍! കാണൂ!

  |

  മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരുടെ ജീവിതവും മാറി മറിഞ്ഞത്. ക്ഷണനേരം കൊണ്ടാണ് ഗാനം വൈറലായി മാറിയത്. ഗാനം ട്രെന്‍ഡിങ്ങായി മാറിയതിന് പിന്നാലെയായാണ് ഈ കണ്ണിറുക്കല്‍ സുന്ദരിയാരാണെന്ന് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ചോദിച്ചുതുടങ്ങിയത്. പ്രിയ വാര്യരെന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ സിനിമാജീവിതം ആരംഭിച്ചതും അതിന് ശേഷമായിരുന്നു. നൂറിന്‍ ഷെരീറും റോഷനും പ്രധദാന വേഷത്തിലെത്തുന്ന അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ടിസ്റ്റാവാനായി എത്തിയതായിരുന്നു. അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലായതിന് പിന്നാലെയായാണ് സംവിധായകന്‍ ഗാനരംഗത്തിലേക്കും പ്രിയയെ ഉള്‍പ്പെടുത്തിയത്. കണ്ണിറുക്കല്‍ സുന്ദരിയുടെ പാട്ടിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകര്‍.

  കാവ്യ മാധവനും മീനാക്ഷിക്കുമൊപ്പം ദിലീപ് ഗുരുവായൂരില്‍! കണ്ണന്‍റെ നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്! കാണൂ

  ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രിയയെത്തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. അഡാര്‍ ലവ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു പ്രിയ. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് രംഗത്തെത്തിയതോടെയാണ് തിരക്കഥ മാറ്റിയതും സിനിമ നീണ്ടതും. നൂറിനും പ്രിയയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി സിനിമയൊരുക്കാനായിരുന്നു സംവിധായകന്‍ ശ്രമിച്ചത്. റിലീസ് ചെയ്തതിന് ശേഷം വ്യത്യസ്തമായ പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അഡാര്‍ ലവിന് പിന്നാലെ ബോളിവുഡിലേക്കെത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമൊക്കെ പുറത്തുവന്നിരുന്നു.

   പ്രിയ വാര്യരുടെ രണ്ടാമത്തെ സിനിമ

  പ്രിയ വാര്യരുടെ രണ്ടാമത്തെ സിനിമ

  ഒരു അഡാര്‍ ലവ് എന്ന സിനിമയ്ക്ക് ശേഷം പ്രിയ വാര്യരുടേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ചിത്രമായ ഭഗവാന്റെ സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിയുടെ ജീവിതകഥ സിനിമയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി എന്നാണ് നായികയുടെ പേരെന്നല്ലാതെ താരവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു സംവിധായകന്‍. തുടക്കം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമ കൂടിയായിരുന്നു ഇത്.

   പ്രണയിച്ചിരുന്നു പക്ഷേ,

  പ്രണയിച്ചിരുന്നു പക്ഷേ,

  സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ പ്രിയയ്ക്ക് നേരിടേണ്ടി വന്ന മറ്റൊരു ചോദ്യമായിരുന്നു പ്രണയത്തെക്കുറിച്ചുള്ളത്. നിരവധി പയ്യന്‍മാര്‍ പ്രണയാഭ്യര്‍ത്ഥനകളുമായി എത്തിയിട്ടുണ്ടെങ്കിലും അവരിലാരെയും തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് പ്രിയ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരാളെ താന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നുവെങ്കിലും അവനൊരു ബുദ്ധൂസാണെന്ന് മനസ്സിലാക്കിയതോടെ അതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

   പ്രതീക്ഷിച്ചിരുന്നില്ല

  പ്രതീക്ഷിച്ചിരുന്നില്ല

  മാണിക്യമലരായ പൂവി എന്ന ഗാനം ഇത്രയധികം ഹിറ്റാവുമെന്നോ അതിലൂടെ തന്റെ കരിയര്‍ തന്നെ മാറി മറിയുമെന്നും കരുതിയിരുന്നില്ലെന്ന് പ്രിയ പറയുന്നു. ആ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിരുന്നില്ലെന്നും പ്രിയ പറയുന്നു. സംവിധായകന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് അങ്ങനെ ചെയ്തത്. സംവിധായകന്‍ അഭിനയിച്ച് കാണിച്ചതിനനുസരിച്ച് ചെയ്യുകയായിരുന്നു. ഇത് വലിയ സംഭവമാവുമെന്നോ ഇതിലൂടെ നിരവധി അവസരങ്ങള്‍ ലഭിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രിയ പറയുന്നു.

  പാട്ട് വൈറലായതിന് ശേഷം

  പാട്ട് വൈറലായതിന് ശേഷം

  പാട്ട് വൈറലായതിന് ശേഷം സിനിമയുടെ അണിയറയില്‍ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രിയയുടെ കഥാപാത്രത്തെ മുന്‍നിര്‍ത്തിയായിരിക്കണം സിനിമ എന്ന നിലപാടിലായിരുന്നു നിര്‍മ്മാതാവ്. പാട്ടിന് മുന്‍പ് തന്നെ താനായിരുന്നു ഹീറോയിനെന്നും അതിന് ശേഷം കുറേയേറെ രംഗങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നുമാണ് പ്രിയ പറഞ്ഞത്. എന്നാല്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല പിന്നണിയില്‍ അരങ്ങേറിയിരുന്നതെന്നും ചിത്രീകരണം വൈകിയതിനനുസരിച്ച് താരങ്ങള്‍ തമ്മിലും അകലുകയായിരുന്നുവെന്നും വ്യക്തമാക്കി മറ്റ് താരങ്ങള്‍ എത്തിയിരുന്നു.

   ബോളിവുഡിലെ വിമര്‍ശനം

  ബോളിവുഡിലെ വിമര്‍ശനം

  ബോളിവുഡിലേക്കുള്ള പ്രിയയുടെ വരവിനെ സ്വാഗതം ചെയ്തതിന് പിന്നാലെയായാണ് വിമര്‍ശകരും എത്തിയത്. സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു തുടക്കത്തിലെ വിമര്‍ശനം. അതീവ ഗ്ലാമറസായ പ്രിയയെയായിരുന്നു ടീസറില്‍ കണ്ടത്. പുകവലിയും മദ്യവുമൊക്കെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് വിമര്‍ശനം. ആ സിനിമയ്ക്ക് അത് അത്യാവശ്യമാണെന്നും പേപ്പറായിരുന്നു താന്‍ സിഗരറ്റിന് പകരം പുകച്ചത്. മദ്യം കഴിക്കുന്ന രംഗത്ത് ജ്യൂസായിരുന്നു കുടിച്ചത്.

  പച്ചകുത്തിയതിനെക്കുറിച്ച്

  പച്ചകുത്തിയതിനെക്കുറിച്ച്

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പ്രിയ. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് താരം. നിമിഷനേരം കൊണ്ടാണ് പ്രിയയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു പച്ചകുത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഗാര്‍പ്പുടൈം എന്നാണ് കഴുത്തിന് താഴെയായി കുറിച്ചിട്ടുള്ളത്. യാതൊരുവിധ ആശങ്കകളുമില്ലാതെ ഈ നിമിഷത്തെ നന്നായി വിനിയോഗിച്ചുവെന്ന തരത്തിലുള്ള അര്‍ത്ഥം വരുന്ന വാക്കാണത്. ഓരോ നിമിഷവും ആസ്വദിച്ചാണ് താന്‍ ജീവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പഠനത്തെയും മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെന്നും പ്രിയ പറയുന്നു.

  English summary
  Priya Prakash Warrier's reply about Sridevi Bungalow controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X