For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെയാണെങ്കില്‍ പ്രിയ വാര്യരുടെ കരിയര്‍ അവസാനിക്കും! അന്ന് പൊക്കി പറഞ്ഞവരാണ് ഇന്ന് കളിയാക്കുന്നത്!

  |

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ് ലോകം മുഴുവന്‍ അറിയപ്പെട്ടത് പ്രിയ പ്രകാശ് വാര്യരിലൂടെയാണ്. അരങ്ങേറ്റം നടത്തിയ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് രംഗമായിരുന്നു പ്രിയയുടെ കരിയര്‍ മാറി മറിയാന്‍ കാരണമായത്. പ്രിയ നായികയായി അഭിനയിക്കുന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്‍പായിരുന്നു ഈ പിന്തുണ.

  ഒരു അഡാറ് ലവ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമ കാര്യമായ വിജയം നേടാതെ പോയി. ഇന്ന് ബോളിവുഡില്‍ വരെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ പ്രിയയ്ക്ക് തുടക്കത്തില്‍ ലഭിച്ച യാതൊരു പിന്തുണയും പിന്നീട് ലഭിക്കുന്നില്ലെന്നുള്ളതാണ് വേദനാജനകമായ കാര്യം.

   വൈറല്‍ താരം

  വൈറല്‍ താരം

  സോഷ്യല്‍ മീഡിയ വഴി പലരും വൈറലാവാറുണ്ടെങ്കിലും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റായതോടെ ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകത്തിലെ തന്നെ പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിച്ചത്. 6.8 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാം വഴി പ്രിയയെ പിന്തുടരുന്നത്. അതിനാല്‍ തന്നെ പ്രിയയുടെ പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

   പ്രിയയെ പ്രശസ്തയാക്കിയത്..

  പ്രിയയെ പ്രശസ്തയാക്കിയത്..

  പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു അഡാറ് ലവ്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് രംഗത്തില്‍ കണ്ണീറുക്കി കാണിച്ചതോടെയാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന ലെവലിലേക്ക് പ്രിയ എത്തിയത്. പാട്ട് രംഗം സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലാവുകയായിരുന്നു. പ്രിയയ്‌ക്കൊപ്പം റോഷന്‍ അബ്ദുള്‍ റൗഫ് എന്ന താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഫോളോവേഴ്‌സിന്റെ എണ്ണം കൂടി വര്‍ദ്ധിച്ചതോടെ പ്രിയയെ തേടി എത്തിയത് വമ്പന്‍ ഓഫറുകളായിരുന്നു. ബോളിവുഡില്‍ നിന്നും അല്ലാതെയും സിനിമകളില്‍ അഭിനയിക്കാനും പരസ്യ ചിത്രങ്ങളിലേക്കുമെല്ലാം പ്രിയയ്ക്ക് അവസരങ്ങളെത്തി.

   പൊക്കിയവര്‍ തന്നെ താഴെയിട്ടു!

  പൊക്കിയവര്‍ തന്നെ താഴെയിട്ടു!

  ഒന്ന് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിലാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. ആ ദിവസങ്ങളില്‍ എല്ലാവരും നടിയെ പിന്തുണച്ചായിരുന്നു എത്തിയത്. ദിവസങ്ങള്‍ കഴിയുന്നതിനുള്ളില്‍ പൊക്കി പറഞ്ഞവരെല്ലാം ട്രോളുമായി എത്തി. പിന്നീടിങ്ങോട്ട് പ്രിയ എന്ത് ചെയ്താലും ട്രോളന്മാരുടെ വിനോദത്തിന് ഇരയാവാന്‍ തുടങ്ങി. തന്നെ കളിയാക്കുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയ എത്തിയിരുന്നെങ്കിലും അത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഒടുവില്‍ സിനിമയുടെ പതനം വരെ അത് എത്തിയെന്ന് പറയാം.

   ഡിസ്‌ലൈക്ക് പൂരം

  ഡിസ്‌ലൈക്ക് പൂരം

  ഒരു അഡാറ് ലവില്‍ നിന്നും ആദ്യം പുറത്ത് വന്ന പാട്ട് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു. മലയാളത്തിലെ സകല റെക്കോര്‍ഡുകളും ഈ പാട്ട് തിരുത്തി കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്ന് വന്ന പാട്ടുകള്‍ക്കും ടീസറിനുമെല്ലാം ഡിസ്‌ലൈക്ക് പൂരമായിരുന്നു. നെഗറ്റീവ് കമന്റുകളിലും ഡിസ്‌ലൈക്കിന്റെ പേരിലും അഡാറ് ലവ് പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കേണ്ട അവസ്ഥയായിരുന്നു. ഇത്രയും കാലം പ്രിയയെ സെലിബ്രിറ്റി ലെവലിലില്‍ എത്തിച്ചവര്‍ തന്നെയാണ് ട്രോളുമായി പിന്നാലെ കൂടിയതെന്നാണ് രസകരമായ കാര്യം.

   ബോളിവുഡിലേക്കുള്ള അരങ്ങേറ്റം

  ബോളിവുഡിലേക്കുള്ള അരങ്ങേറ്റം

  ഒരു അഡാറ് ലവ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു പ്രിയ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയയിരുന്നു പ്രിയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. 70 ഓളം കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് മാമ്പുള്ളയാണ് സംവിധാനം. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ തന്നെ ഈ ചിത്രം വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ബോളിവുഡ് സുന്ദരിയായിരുന്ന ശ്രീദേവിയുടെ ജീവിതകഥയുമായി സാമ്യം തോന്നുന്ന ദൃശ്യങ്ങളായിരുന്നു സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമയുടെ പേരും ടീസറിലെ പല രംഗങ്ങളും സംശയത്തിന് വഴിയൊരുക്കി. ഇതോടെ സിനിമയ്‌ക്കെതിരെ നിയമനടപടികളുമായി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു.

   കരിയര്‍ തന്നെ അവസാനിക്കും..

  കരിയര്‍ തന്നെ അവസാനിക്കും..

  ഒരിക്കല്‍ പ്രേക്ഷകര്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ നടിയെ അവര്‍ തന്നെ ഇല്ലാത്താക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. നിലവില്‍ പ്രിയയ്ക്ക് മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. ഒമര്‍ ലുലുവും അഡാറ് ലവിലെ മറ്റൊരു നായികയായ നൂറിനുമായി പ്രിയ പിണക്കത്തിലാണെന്നുള്ള കാര്യവും പുറത്ത വന്നിരുന്നു. പ്രിയയുടെ സിനിമയാണെന്ന പേരില്‍ തേടി പിടിച്ച് ഡിസ്‌ലൈക്കും ഡീഗ്രേഡിംഗും നടക്കുന്നു. ഇങ്ങനെത്തെ സ്ഥിതിയാണെങ്കില്‍ നടിയുടെ കരിയര്‍ തന്നെ അവസാനിക്കാന്‍ മറ്റൊരു കാരണവും വേണ്ടി വരില്ല.

  English summary
  Priya Varrier's Career Over Due To These Shocking Reasons? Deets Inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X