For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളികൾക്ക് ഒരിക്കലും ഈ താരങ്ങളെ മടുക്കില്ല, മോഹൻലാലിന്റെ പേര് പറയാതെ പ്രിയദർശൻ

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. 1984 ൽ പുറത്തിറങ്ങിയപൂച്ചയ്ക്കൊരു മൂക്കൂത്തിയാണ് പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം. ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി പ്രിയദർശൻ മാറുകയായിരുന്നു. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ചിത്രങ്ങൾ പ്രേക്ഷകരുട ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും ബോയിംഗ് ബോയിംഗ്, താളവട്ടം, ചിത്രം പോലുള്ള ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട് . മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തും പ്രിയദർശൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  ഗോള്‍ഡന്‍ ഗേള്‍ ആയി മൗനി റോയ്; ചിത്രങ്ങള്‍ കാണാം

  മോഹൻലാലിനും മമ്മൂട്ടിക്കും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ഇപ്പോഴിത മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് പ്രിയദർശൻ പറഞ്ഞത്.

  ജഗതി ശ്രീകുമാർ, പപ്പു, ശങ്കരാടി, തിലകൻ എന്നിവരെ ഒരിക്കലും പ്രേക്ഷകർക്ക് മടുത്തിട്ടില്ല. ഇന്നും ഇവരെ മലയാളി പ്രേക്ഷകർ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് കാരണം സിനിമയിലെ അവരുടെ റോളുകളും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവുമാണ്. എത്രയോ ജനറേഷൻ പിന്നിട്ടതാരങ്ങളാണ് ഇവർ. താരങ്ങളെ കാണാൻ വേണ്ടി മാത്രം സിനിമ കാണാൻ വരുന്നവരുണ്ട്. ജഗതിയുള്ളതിനാൽ സിനിമ കാണാൻ ആളുകൾ എത്തുന്നതിനെ കുറിച്ചും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.

  കഴിഞ്ഞ എട്ട്, ഒമ്പത് വർഷത്തെ കാര്യം എടുത്തു നോക്കുമ്പോൾ പല പുതിയ താരങ്ങൾ ഉയർന്നുണ്ട്. അതുപോലെ തന്നെ മാഞ്ഞു പോകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവർ അങ്ങനെയല്ല. ഇതുകൊണ്ടാണ് ഇവരൊക്കെ എന്നും എന്റെ സിനിമകളിൽ ഉണ്ടായിരുന്നത്. ''ടാസ്ക്കി വിളിക്കെടാ..., താമരശ്ശേരി ചുരം'' തുടങ്ങിയ ഡയലോഗുകൾ പപ്പുവേട്ടനെ മനസ്സിൽ കണ്ട് കൊണ്ട് എഴുതിയാണ്. അതുപോലെ ജഗതിയെ മനസ്സിൽ കണ്ട് കൊണ്ട് എഴുതിയ സീനുകളുമുണ്ട്. ഇത്തരത്തിൽ ഒരു സിനിമ ചെയ്യാൻ ഇരിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഇവർ എത്തുമ്പോൾ എഴുതാനും എളുപ്പമാണെന്ന് സംവിധായകൻ പറയുന്നുണ്ട്.

  ഇപ്പോഴത്തെ താരങ്ങളും വളരെ മികച്ച അഭിനേതാക്കളാണെന്നും പ്രിയദർശൻ പറയുന്നുണ്ട്. പക്ഷെ ജഗതി , പപ്പു, ശങ്കരാടി, തിലകൻ എന്നിവർ മലയാളികളുടെ മനസ്സിൽ സ്ഥിരമായി സ്ഥാനം നേടിയവരാണ്. ഇവരെ പോലുള്ള ആളുകൾ ഉണ്ടാകുമോ ഉണ്ടാകാം ഉണ്ടാകാതിരിക്കാം അത് നമുക്ക് പറയാൻ കഴിയില്ലെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു. കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജഗതി, തിലകൻ തുടങ്ങിയവർ പ്രിയദർശൻ ചിത്രത്തിലെ സ്ഥിരം താരങ്ങളായിരുന്നു. ഇന്നും ഇവരുടെ പഴയ കഥാപാത്രങ്ങളും ഡയലോഗും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രിയൻ മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ച് എത്തുന്നത്. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ ആഗസ്റ്റ് 12 ന് തിയേറ്റർ റിലീസായിട്ടാണ് എത്തുന്നത്. മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ ആയി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, മുകേഷ് , സിദ്ദിഖ് എന്നിവരാണ് താരങ്ങൾ..

  ഞങ്ങൾക്ക് പറയാനുള്ളത്

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ.വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  Mohanlal appreciates amazing drawing by fan KP rohit

  വീഡിയോ; കടപ്പാട്, കേരളകൗമുദി

  Read more about: priyadarshan
  English summary
  Priyadarshan opens Up About The Evergreen Favourite Actors Of Kerala Audienc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X