For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയാമണിയുടെ ഭർത്താവിനെതിരെ അയേഷ, മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവ്, രണ്ട് കുട്ടികളുണ്ട്...

  |

  മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. 2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് തമിഴ്,തെലുങ്ക്, മലയാളം, കന്നഡ, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. എല്ലാ ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രിയാമണിക്ക് കഴിഞ്ഞിരുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ സജീവമാണ്.

  സാന്ത്വനം താരം അപ്‌സരയുടെ വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  മമ്മൂട്ടി ഒരു അപൂർവയിനം മനുഷ്യനാണ്; നിത്യവിസ്മയം, മെഗാസ്റ്റാറിന്റെ ടൈനി പോണി ലുക്ക് ചർച്ചയാവുന്നു

  സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് പ്രിയ വിവാഹിതയാകുന്നത്. 2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത് വാർത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്. ഇപ്പോഴിത പ്രിയാമണി, മുസ്തഫ വിവാഹം ചർച്ചയാവുകയാണ്. നടിയുമായുളള വിവാഹത്തിനെതിരെ മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്.

  മോഹൻലാലിന്റെ ആ ജീപ്പ് വന്നതോടെ സമയം മാറി,ആന്റണി വിറ്റ ജീപ്പിന്റെ കഥ പറഞ്ഞ് മധു

  മുസ്തഫയുടെ ആദ്യ ഭാര്യ അയേഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ അയാളുടെ ഭാര്യയാണെന്നും ആയേഷ പറയുന്നു. പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകിയിട്ടുമുണ്ട്. കൂടാതെ ഗാർഹിക പീഡനക്കേസും ഫയൽ ചെയ്തിട്ടുണ്ട്. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നെന്നും അയേഷ ആരോപിക്കുന്നു.2013 ലാണ് അയേഷയുമായി മുസ്ത വേർപിരിയുന്നത്. പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. അയേഷയുമായുള്ള വിവാഹബന്ധത്തിൽ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.

  അയേഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്. ഇ-ടൈംസിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹിതനാണെന്നും എന്നാൽ കുട്ടികളുടെ ചെലവിനായ പണം നൽകാറുണ്ടെന്നും മുസ്തഫ പറയുന്നു. 2010 മുതൽ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ൽ വിവാഹമോചനം നേടി. ഇതിന് ശേഷമാണ് 2017 ൽ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നും മുസ്തഫ കൂട്ടിച്ചേർത്തു.

  അതേസമയം പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം ഇപ്പോഴും ആരാധകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. അടുത്തിടെ പ്രിയാമണി പങ്കുവെച്ച ചിത്രത്തിനെതിരെ ഒരു ആരാധകൻ രംഗത്ത് എത്തിയിരുന്നു. താങ്കളുടെ സിനിമകൾ എല്ലാം ഇഷ്ടമാണെന്നും പക്ഷെ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തുവെന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയുമായി പ്രിയ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഞാൻ വിവാഹം ചെയ്തത് ഒരു ഇന്ത്യൻ പൗരനെയാണെന്നായിരുന്നു നടിയുടെ മറുപടി. അതെ സത്യമാണ്, പക്ഷേ താങ്കൾ പോയതിൽ തനിക്കിപ്പോൾ അസൂയ ഉണ്ടെന്നും ഇയാൾ മറുപടിയായി കമന്റ് ചെയ്തു. അന്ന് പ്രിയാമണിയെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

  Priyamani's reply to fan who asked about her husband's religion

  വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയിൽ സജീവമാണ്. റാണ- സായി പല്ലവി പ്രധാനവേഷത്തിലെത്തുന്ന വിരാടപർവ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്. അസുരനിൽ മഞ്ജു ചെയ്ത പച്ചൈയമ്മാൾ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. മൈതാനാണ് ഹിന്ദിയിലെ ചിത്രം. അജയ് ദേവ്ഗണ്ണിനോടൊപ്പമാണ് അഭിനയിക്കുന്നത്. പ്രിയയുടെ ഭാഗം കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ഇവ കൂടാതെ നാല് , അഞ്ച് ചിത്രങ്ങളും നടി സൈൻ ചെയ്തിട്ടുണ്ട്. വെബ്സീരീസുകളിലും സജീവമാണ് പ്രിയ.

  Read more about: priyamani
  English summary
  Priyamani Husband Mustafa Raj's First Wife Ayesha Revealed Priyamani-Mustafa Marriage Is Not Valid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X