For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതി പറയുന്നതെന്തും വാര്‍ത്തയാവുന്ന സമയം; ആ സിനിമയുടെ വിജയത്തിന് പിന്നിലെ രഹസ്യം അതാണെന്ന് പിആര്‍ഒ

  |

  സിനിമ റിലീസിന് മുന്‍പ് അതിന് വലിയ പ്രൊമോഷന്‍ കൊടുക്കുന്നതാണ് കഴിഞ്ഞ കാലങ്ങളായി കണ്ട് വരുന്നത്. ഇതിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ സിനിമയ്ക്ക് മുടക്കുകയും ചെയ്യുന്നതും പതിവാണ്. എല്ലാം പോസിറ്റീവ് ആയി തന്നെ വരണമെന്നില്ലെങ്കിലും ചില നെഗറ്റീവ് കാര്യങ്ങളും പ്രൊമോഷന് വലിയ രീതിയില്‍ സഹായിക്കാറുണ്ട്.

  ഉയരെ എന്ന സിനിമയ്ക്ക് വലിയ പ്രൊമോഷന്‍ ലഭിച്ചത് പാര്‍വതിയിലൂടെ ആണെന്ന് പറയുകയാണ് പിആര്‍ഒ ആയ മഞ്ജു ഗോപിനാഥ്. അക്കാലത്ത് പാര്‍വതി പറയുന്ന ഓരോ കാര്യങ്ങളും വാര്‍ത്തയാവാന്‍ തുടങ്ങിയത് സിനിമയ്ക്കും വലിയ ഗുണം ചെയ്തുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു പറയുന്നു.

  ഉയരെ എന്ന സിനിമയിലെ കാസ്റ്റിങ് നോക്കുമ്പോള്‍ പാര്‍വതിയാണ് പ്രധാന കഥാപാത്രം. കാരണം ഒരു പെണ്‍കുട്ടിയുടെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രമാണ്. ആ സമയത്ത് പാര്‍വതി എന്തേലും പറഞ്ഞാല്‍ ചാനലുകാരും പത്രക്കാരും ശ്രദ്ധിക്കുമെന്ന് തോന്നിയ കാലമാണ്. പല കാര്യങ്ങളും പാര്‍വതിയുടെ അഭിപ്രായങ്ങള്‍ മീഡിയയില്‍ വന്നു. അപ്പോള്‍ പാര്‍വതിക്ക് തന്നെ മാര്‍ക്കറ്റിങ്ങിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചു. മാത്രമല്ല ടൊവിനോ തോമസും ഉണ്ടായിരുന്നു. ടൊവിനോയ്ക്ക് മറ്റ് സിനിമകളുടെ തിരക്ക് ഉള്ളത് കൊണ്ട് അന്നേരം കൂടുതല്‍ പ്രൊമോഷന് വേണ്ടി മാറ്റി വെക്കാന്‍ സമയമില്ലായിരുന്നു. എങ്കിലും ടൊവി സഹകരിച്ചു. അദ്ദേഹം എല്ലാ സിനിമകളുടെയും പ്രൊമോഷന് ഒത്തിരി സഹായിക്കുന്ന ആളാണ്.

  പാര്‍വതിയെ വെച്ച് ചാനല്‍ ഷോ വെച്ചു. സാധാരണ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ആയിരിക്കില്ല പാര്‍വതിയെ കാണുമ്പോള്‍ ചാനല്‍ ചോദിക്കുക. എന്തെങ്കിലും ഒരു കാര്യം എടുത്തിട്ടിട്ട് പാര്‍വതിയുടെ അഭിപ്രായമെന്താണെന്ന് ചോദിക്കും. പാര്‍വതിയല്ലേ ആള്. അതിനെ കുറിച്ച് എനിക്ക് ഇങ്ങനെയാണെന്ന് മറുപടി പറയുകയും ചെയ്യും. അത് പിന്നെ അടുത്ത വാര്‍ത്തയായി, അരമണിക്കൂര്‍ പ്രോഗ്രാം ആയി മാറും. പിന്നാലെ മറ്റ് ചാനലുകാര്‍ വിളിക്കും. അങ്ങനെ പാര്‍വതി എന്ന് പറയുന്നത് സിനിമയെ വില്‍ക്കാന്‍ പറ്റിയ വലിയൊരു പോയിന്റ് ആയിരുന്നു പാറു. അന്നേരം പാര്‍വതിയുടെ പ്രോഗ്രാമുകള്‍ ചെയ്തു. ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് കൂടുതലായി അഭിമുഖം കൊടുത്തു. എഫ്എമ്മില്‍ നല്‍കി

  സത്യം പറഞ്ഞാല്‍ ഈ സിനിമയ്ക്ക് വേണ്ടി തുടക്കം മുതല്‍ പാര്‍വതി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍വതി ശരിക്കും പ്രൊമോഷന് വേണ്ടി ഞങ്ങളുടെ കൂടെ നില്‍ക്കുകയായിരുന്നു. എല്ലാ സിനിമകള്‍ക്ക് വേണ്ടിയും സഹകരിക്കുന്ന വ്യക്തിയാണ്. പിന്നെ വാര്‍ത്തകളാണ് ഏറ്റവും വലിയ പ്രൊമോഷന്‍. പ്രിന്റ് മീഡിയയിലും ചാനലുകളിലുമൊക്കെ ഉയരെ യെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. പിന്നെ ഗോപി സുന്ദറിന്റെ പാട്ടുകളാണ് മറ്റൊരു ആകര്‍ഷണം. ആസിഫിനും ആ സമയത്ത് വലിയ തിരക്കായിരുന്നു. ഇപ്പോഴും ആ സിനിമയ്ക്ക് വലിയ പ്രധാന്യമുള്ള വിഷയമാണ് ആ സിനിമയുടേത്. ആ മെസേജ് ഇപ്പോഴും കിടക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  Actress Parvathy's reply to cyber bullying

  മമ്മൂക്കയുടെ ഒത്തിരി പടങ്ങളുടെ പിആര്‍ വര്‍ക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞാല്‍ ഒന്‍പതര ആവുമ്പോഴേക്കും മമ്മൂക്ക റെഡിയാവും. എല്ലാവരും എത്തിയോ, മമ്മൂക്ക വരാര്‍ ആയോന്ന് ജോര്‍ജേട്ടന്‍ വിളിക്കും. ഇത്രയും സീനിയര്‍ ആയ നടനാണെങ്കിലും ആ ഒു സ്പീരിറ്റ് മമ്മൂക്കയ്ക്കുണ്ട്. എത്ര കറക്ട് ആയി അദ്ദേഹം ചെയ്യുന്നുണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നും. എല്ലാവരും അങ്ങനെ ഒക്കെയാണ്. പക്ഷേ പലപ്പോഴും തിരക്കുകള്‍ കാരണമാണ് താമസിച്ച് വരിക. സാധാരണക്കാരെ പോലെ അവരെ ഒരിക്കലും കാണരുത്. അവര്‍ക്കും കുറച്ച് മുന്‍ഗണന കൊടുക്കാം. എപ്പോഴും കുറ്റം കണ്ടുപിടിക്കാതെ അവര്‍ക്കും ചില നല്ല ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലാക്കുക. പക്ഷേ പ്രൊമോട്ട് ചെയ്യപ്പെടുന്നത് മറ്റ് പല കാര്യങ്ങളുമാണെന്നും മഞ്ജു പറയുന്നു.


  സുഹാനയെ മോശമാക്കാനാണോ ഈ ചോദ്യങ്ങള്‍; വീഡിയോയ്ക്കിടെ മഷൂറയോട് ചൂടായി സുഹാന, പ്രാങ്ക് വീഡിയോ വൈറല്‍

  English summary
  PRO Manju Gopinath Opens Up About Parvathy's Promotion On Uyare Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X