For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൊക്കേഷനില്‍ വെച്ചുളള മുകേഷിന്‌റെ സ്ഥിരം സ്വഭാവം, അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്‌

  |

  പിആര്‍ഒ ആയി വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് വാഴൂര്‍ ജോസ്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമ തുടങ്ങുന്ന സമയത്ത് സ്ഥിരം കാണുന്ന ഒരു പേരാണ് അദ്ദേഹത്തിന്‌റേത്. മുപ്പത് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമാണ് വാഴൂര്‍ ജോസ്. മണിവത്തൂരിലെ ശിവരാത്രികള്‍ എന്ന ചിത്രത്തിലാണ് പിആര്‍ഒ ആയി അദ്ദേഹം ആദ്യമായി പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് നിരവധി സിനിമകള്‍ക്കായി വാഴൂര്‍ ജോസ് പ്രവര്‍ത്തിച്ചു. സിനിമാരംഗത്ത് സജീവമാണെങ്കിലും അദ്ദേഹത്തിന്‌റെ മുഖം പലര്‍ക്കും അത്ര പരിചിതമല്ല.

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  അഭിമുഖങ്ങളിലൊന്നും ഇതുവരെ അധികം പങ്കെടുത്തിട്ടില്ല വാഴൂര്‍ ജോസ്. അതേസമയം വാഴൂര്‍ ജോസിന്‌റെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ സിനിമ അനുഭവങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സിനോട് ആണ് വാഴൂര്‍ ജോസ് പങ്കുവെച്ചത്. നടന്‍ മുകേഷിനെ കുറിച്ചും വാഴൂര്‍ ജോസ് സംസാരിച്ചു. ലൊക്കേഷനില്‍ വന്ന ശേഷമുളള മുകേഷിന്‌റെ സ്ഥിരം സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം മനസുതുറന്നത്.

  Methil Devika confirms & opens up on her divorce with Mukesh

  മുകേഷ് വാ തുറന്നുകഴിഞ്ഞാല്‍ നര്‍മ്മത്തിലൂടെയുളള എന്തെങ്കിലും സംഭവങ്ങള്‍ വരുമെന്ന് വാഴൂര്‍ ജോസ് പറയുന്നു. മണിയന്‍പിളള രാജുവൊക്ക തല്‍സമയത്ത് പറയുന്നത് ചിരിക്കാന്‍ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും. കഥകള്‍ ഇങ്ങനെ വാരിവലിച്ച് പുളളി പറയും. വാ അടങ്ങിയിരിക്കുകയേ ഇല്ല, ആള്‍ക്കാര്‍ക്ക് രസമായിരിക്കും. അതില്‍ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും, അഭിമുഖത്തില്‍ വാഴൂര്‍ ജോസ് ഓര്‍ത്തെടുത്തു.

  ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍, ഞാന്‍ തന്നെ ചെയ്യാമെന്ന് പ്രണവ്, അനുഭവം പറഞ്ഞ് ജീത്തു ജോസഫ്

  ഓള്‍ഡ് ജനറേഷന്‍ ന്യൂജനറേഷന്‍ എന്നൊന്നും നോക്കാറില്ലെന്ന് മുന്‍പ് വാഴൂര്‍ ജോസ് പറഞ്ഞിട്ടുണ്ട്. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവര്‍ക്ക് വേണ്ട ജോലികള്‍ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും വാഴൂര്‍ ജോസ് മുന്‍പ് മനോരമയോട് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് എന്നും താല്‍പര്യമെന്നും ഏതെങ്കിലും ചടങ്ങില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ ആയി. അല്ലാതെ ഫോട്ടോ എടുക്കാനായി നില്‍ക്കാറ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  താനൊരു സീരിയസ് പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് കേട്ട് കാമുകിയ്ക്ക് ചെറിയ സങ്കടമുണ്ടായതായി റംസാന്‍

  കോട്ടയം സ്വദേശിയാണ് വാഴൂര്‍ ജോസ്. വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. ഭാര്യയും മകനും മരുമകളും അടങ്ങുന്നതാണ് കുടുംബം. അതേസമയം സിനിമാ അനുഭവങ്ങള്‍ പറഞ്ഞുളള ഒരു പുസ്തകം മുകേഷിന്‌റെതായി പുറത്തിറങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നടന്ന കാര്യങ്ങളാണ് മുകേഷ് തന്‌റെ പുസ്തകത്തില്‍ പറഞ്ഞത്. രസകരമായ കഥകള്‍ തന്‌റെ പുസ്‌കത്തിലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള നിരവധി സിനിമകളിലും മുകേഷ് അഭിനയിച്ചു. റാംജിറാവു സ്പീക്കിംഗ് പോലുളള സിനിമകളെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രമാണ്.

  സീരിയസ് സിനിമകള്‍ക്കൊപ്പം കോമഡി ചിത്രങ്ങളും നടന്‌റെ കരിയറില്‍ കൂടുതലായി പുറത്തിറങ്ങി. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായ താരത്തിന്‌റെ എറ്റവും പുതിയ ചിത്രം മോഹന്‍ലാലിന്‌റെ മരക്കാര്‍ ആണ്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ മുകേഷ് എത്തുന്നുണ്ട്. ഒപ്പം തന്നെ ടെലിവിഷന്‍ രംഗത്തും സജീവമാണ് മുകേഷ്. അവതാരകനായും വിധികര്‍ത്താവായുമെല്ലാം നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. എറ്റവുമൊടുവിലായി ഫ്‌ളവേഴ്‌സിലെ ടോപ്പ് സിംഗറില്‍ വിധികര്‍ത്താവായി താരം എത്തി. രാഷ്ട്രീയത്തില്‍ സജീവമായ സമയത്തും സിനിമയും ടിവിയും വിട്ടിരുന്നില്ല താരം. കൊല്ലം എംഎല്‍എ കൂടിയായ നടന്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് നടന്‍.

  പ്രസവത്തിനുള്ള ഡേറ്റ് സെപ്റ്റംബറിലാണ്; ആദ്യത്തെ അപേക്ഷിച്ച് ഇത്തവണ എളുപ്പമാണെന്ന് അശ്വതി ശ്രീകാന്ത്

  Read more about: mukesh
  English summary
  PRO Vazhoor Jose Opens Up About Mukesh And His Behaviour In Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X