For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച സിനിമയിലെ വില്ലന്‍ വേഷം, മറക്കാനാവാത്ത അനുഭവം പറഞ്ഞ് ദിനേഷ് പണിക്കര്‍

  |

  സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനാണ് ദിനേഷ് പണിക്കര്‍. നിര്‍മ്മാതാവായി തുടക്കം കുറിച്ച നടന്‍ പിന്നീടാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കിരീടം, കളിവീട്, മയില്‍പീലിക്കാവ്, പ്രണയവര്‍ണ്ണങ്ങള്‍, സ്റ്റാലിന്‍ ശിവദാസ് ഉള്‍പ്പെടെയുളള സിനിമകളെല്ലാം ദിനേഷ് പണിക്കരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. അഭിനയ രംഗത്താണ് ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ സജീവമായിരിക്കുന്നത്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി നന്ദിനി റായ്. ചിത്രങ്ങള്‍ കാണാം

  അതേസമയം കരിയറില്‍ എറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയ കഥാപാത്രത്തെ കുറിച്ച് മനസുതുറക്കുകയാണ് ദിനേഷ് പണിക്കര്‍. എഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യ വേഷങ്ങളിലെത്തിയ ജനകന്‍ എന്ന സിനിമയിലെ വില്ലന്‍ വേഷത്തെ കുറിച്ചാണ് ദിനേഷ് പണിക്കര്‍ പറഞ്ഞത്. എറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത് ജനകനിലെ വില്ലന്‍ വേഷം ആണെന്ന് നടന്‍ പറയുന്നു.

  'അന്ന് ഒരു ചെറിയ ആക്ടറാണ് ഞാന്‍. എന്നെ വിളിക്കുമ്പോള്‍ കഥയോ ശമ്പളമോ ഒന്നും ഞാന്‍ ചോദിച്ചില്ല. സജി പറവൂര്‍ എന്ന ഡയറക്ടറാണ് വിളിക്കുന്നത്. പടത്തില്‍ ഒരു വേഷമുണ്ട്. കൊളളാവുന്ന ഒരു ക്യാരക്ടറാണ് ചേട്ടാ എന്ന് സജി പറഞ്ഞു. രണ്ട് ദിവസം വേണം. മോഹന്‍ലാല്‍, സുരേഷ് ഗോപി, ബിജു മേനോന്‍ തുടങ്ങിയവരെല്ലം ഉണ്ട്. ആദ്യത്തെ ദിവസം ഒരു സീനാണ് ഉണ്ടായിരുന്നത്. ഞാന്‍ പുതിയൊരു ബിഎംഡബ്യൂ കാറില്‍ വന്ന് ഇറങ്ങുന്നതാണ്'.

  'എനിക്ക് സ്ഥിരം കിട്ടാറുളളത് കോടിശ്വരന്‌റെ വേഷം അല്ലെങ്കില്‍ ദുബായില്‍ നിന്ന് വന്നിറങ്ങുന്ന അച്ഛനായിട്ടോ ഒകെയാണ്. അങ്ങനെ രണ്ടാമത്തെ ദിവസമായിട്ടും ജനകനിലെ കഥ എന്താണെന്നോ, വേഷം എന്താണെന്നോ ഞാന്‍ ചോദിച്ചില്ല. കുറെ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അവരൊക്കെ സീന്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുമായിട്ട് ഞാന്‍ അടുപ്പമാണല്ലോ, എന്റെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്'.

  'സുരേഷ് സീന്‍ വായിക്കുന്ന സമയം എന്നെ നോക്കി ചിരിക്കും. അവര് മൂന്ന് പേരും ഇരുന്ന് എന്നെ നോക്കി ചിരിക്കുകയാണ്. ഞാന്‍ വിചാരിച്ചു എന്നെ നോക്കിയിട്ട് എന്തിനാണ് ഇത്ര ചിരിക്കുന്നത്. പിന്നാലെ എന്താണ് സുരേഷേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സീന്‍ വായിച്ചില്ലെ എന്ന് സുരേഷ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ വായിക്കെന്ന് സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ സീന്‍ വായിച്ചപ്പോ എന്റെ മുഖം മാറി', ദിനേഷ് പണിക്കര്‍ പറയുന്നു.

  'ഞാന്‍ അതില്‍ എറ്റവും വൃത്തികെട്ട വില്ലനാണ്. കൊച്ചിനെ നശിപ്പിക്കുന്ന കഥാപാത്രമായിട്ട്. അങ്ങനെ വല്ലാത്തൊരു വില്ലന്‍ കഥാപാത്രം. ഇത് കണ്ട് പേടിച്ച് എന്നെ കൊണ്ട് ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. കാരണം അത്ര വൃത്തികെട്ടവനായിട്ട് അഭിനയിക്കേണ്ടെ. പിന്നെ ഞാന്‍ മനസില്‍ തീരുമാനിച്ചു. എന്തൊക്കെ വന്നാലും ഈ വേഷം ഞാന്‍ നന്നാക്കും. എസ് എന്‍ സ്വാമി സാറാണ് എന്നെ നിര്‍ദ്ദേശിച്ചത്'.

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  'അങ്ങനെ ഞാന്‍ ഈ കഥാപാത്രം എങ്ങനെ നന്നാക്കാമെന്ന് മനസില്‍ ആലോചിച്ച് അത് നല്ല പോലെ ചെയ്തു. ഇന്നും പലരും എന്നോട് പറയാറുണ്ട് ജനകനിലെ തന്റെ പ്രകടനം കണ്ടാല്‍ അടിക്കാനാണ് തോന്നുക എന്ന്. അപ്പോ അത് അത്ര ഭംഗിയാക്കി ചെയ്യാന്‍ പറ്റി എന്നത് ഒരു നടന്‌റെ വിജയമായിട്ടാണ് ഞാന്‍ കാണുന്നത്', അഭിമുഖത്തില്‍ ദിനേഷ് പണിക്കര്‍ പറഞ്ഞു.

  Read more about: mohanlal suresh gopi
  English summary
  producer dinesh panicker shares the experience of villain role in mohanlal suresh gopi janakan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X