For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിൻ മകനെ പോലെയെന്ന് ഗോകുലം ഗോപാലൻ; ഞങ്ങൾക്കും മകനും സഹോദരനുമൊക്കെയാണെന്ന് ആരാധകരും

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലെയും മത്സരാർത്ഥികൾക്ക് ലഭിക്കാത്ത അത്രയും വലിയ ഫാൻ ബേസാണ് താരത്തിനുള്ളത്. ഒരു ഘട്ടത്തിൽ സീസണിലെ അവസാന അഞ്ചിൽ ഇടംപിടിച്ചേക്കുമെന്ന് വരെ പ്രേക്ഷകർ വിലയിരുത്തിയുന്ന താരം സഹ മത്സരാർത്ഥിയായ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താവുകയായിരുന്നു.

  എന്നാൽ ബിഗ് ബോസ് വീടിന് പുറത്ത് എത്തിയ റോബിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. നാട്ടിൽ എത്തിയതിന് പിന്നാലെ ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെയായി തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് റോബിൻ.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  റോബിൻ നൽകുന്ന അഭിമുഖങ്ങളെല്ലാം തന്നെ നിമിഷം നേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരുന്നത്. റോബിനെത്തുന്ന പൊതുവേദികളിൽ എല്ലാം ജനസാഗരങ്ങളാണ് ബിഗ് ബോസ് താരത്തെ കാണാൻ തടിച്ചു കൂടുന്നത്. പലയിടങ്ങളിലും ഇത്തരത്തിൽ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിന്റെ തലവര മാറ്റിയത് സിനിമാ പ്രഖ്യാപനം ആയിരുന്നു. മലയാളത്തിലെ പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തിൽ നായകനാവാനുള്ള അവസരമാണ് റോബിന് ലഭിച്ചത്. റോബിന്റെ ബിഗ് ബോസ് ഇജക്ഷന് തൊട്ട് പിന്നാലെയായിരുന്നു സിനിമ പ്രഖ്യാപനം. പിന്നാലെയാണ് താരം കൂടുതൽ തിരക്കിലായത്.

  Also Read: 'നവീനാണ് മകൻ എന്നാണ് അമ്മ പറയാറ്, ഞാൻ മരുമകളും'; വിവാ​ഹ ജീവിതത്തെക്കുറിച്ച് ഭാവന

  കഴിഞ്ഞ ദിവസം കോഴിക്കോട് ​ഗല്ലേറിയ മാളിൽ റോബിൻ എത്തിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലീ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിലാണ് താരം പങ്കെടുത്തത്. ​ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

  ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം റോബിനെ വേദിയിൽ വിളിച്ച് നിർമാതാവ് ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. റോബിൻ തന്റെ മകനെപ്പോലെയാണ് എന്നാണ് റോബിനെ ചേർത്തു നിർത്തി ​ഗോകുലം ​ഗോപാലൻ പറഞ്ഞത്. നേരത്തെ റോബിൻ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു എന്നും. അവിടെ നിന്നാണ് താരം ബി​ഗ് ബോസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

  Also Read: 'പൃഥ്വിരാജിനെ സോഷ്യൽമീഡിയ എടുത്തിട്ട് ഉടുക്കുന്ന സമയത്തായിരുന്നു ആ സിനിമ ചെയ്തത്'; ലാൽ ജോസ് പറയുന്നു

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എവിടെപ്പോയാലും ഇത്രയുമധികം പ്രേക്ഷക പിന്തുണ ലഭിക്കുന്ന ഒരു കലാകാരന് എൻ്റെ സിനിമയിൽ അവസരം നൽകുകയാണെന്നും റോബിൻ സിനിമയിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

  വീഡിയോ ഇപ്പോൾ റോബിൻ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. താങ്കൾക്ക് മകനെ പോലെ തോന്നിയെങ്കിൽ ഞങ്ങൾക്കും മകനും സഹോദരനുമൊക്കെയാണ് റോബിൻ. അതിനുപരി നല്ല മനുഷ്യനുമാണ്. വിമർശിക്കുന്നവർ അയാളെ മനസിലാകുന്ന കാലം വിദൂരമല്ല. എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

  Also Read: എവിടെയാണ് നിങ്ങള്‍ക്ക് താളപ്പിഴ സംഭവിച്ചത്? ജോണ്‍സേട്ടന്റെ റിലീസ് ചെയ്യാത്ത ഗാനവുമായി വേണുഗോപാല്‍

  Read more about: bigg boss malayalam
  English summary
  Producer Gokulam Gopalan's words about Bigg Boss fame Dr. Robin Radhakrishnan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X