For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിംഗിന് വരാത്ത നെടുമുടിയെ പിടിക്കാന്‍ ഗുണ്ടയുമായി ചെന്നു; അടിയ്ക്ക് അടിയെന്നായി; പിന്നെ സംഭവിച്ചത്‌

  |

  മലയാള സിനിമയില്‍ ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നടനായിരുന്നു നെടുമുടി വേണു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍താരങ്ങളാകും മുമ്പ് നെടുമുടി വേണുവെന്ന നടന്‍ ബോക്‌സ് ഓഫീസിന് മസ്റ്റായിരുന്നു. അങ്ങനെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്താന്‍ വൈകിയ നെടുമുടി വേണുവിനെ കൂട്ടാന്‍ പോയ കഥ പങ്കുവെക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി.

  കടലും ബാത്ത് ടബ്ബും പിന്നെയൊരു സുന്ദരിയും; കെനിഷ അവസ്തിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

  മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ കഥ പറഞ്ഞത്. മമ്മൂട്ടി, മോഹന്‍ലാല്‍, സോമന്‍ തുടങ്ങിയ താരങ്ങള്‍ നെടുമുടി വേണുവിനായി കാത്തു നിന്ന ആ കഥ അദ്ദേഹം പറയുകയാണ്. വിശദമായി വായിക്കാം.

  നെടുമുടി വേണു ഹീറോയായിട്ട് സിനിമകള്‍ ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ പുള്ളി മസ്റ്റായിരുന്നു അന്ന്. പുള്ളിയെ കൂട്ടിക്കൊണ്ടു വരാന്‍ പോയൊരു അനുഭവമുണ്ട്. തിരുവനന്തപുരത്ത് കെഎച്ച് ഖാന്‍ എന്നൊരു നിര്‍മ്മാതാവുണ്ടായിരുന്നു. അന്നത്തെ ഒരു വലിയ നിര്‍മ്മാതാവാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ സ്ഥാപകരില്‍ ഒരാളാണ്. അദ്ദേഹം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. സോമന്‍ അമ്പാട്ട് എന്നയാളാണ് സംവിധായകന്‍. തിരുവനന്തപുരമായിരുന്നു ലൊക്കേഷന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സോമന്‍, സര്‍വ്വോപരി നെടുമുടി വേണു, ജഗതി അങ്ങനെ അന്നത്തെ ടോപ് ആര്‍ട്ടിസ്റ്റുമാരെല്ലാം ഉണ്ടായിരുന്നു.

  എല്ലാവര്‍ക്കും അഡ്വാന്‍സും നല്‍കി ഡേറ്റും മേടിച്ചു. തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു താമസം. തലേദിവസം തന്നെ മമ്മൂട്ടിയും സോമേട്ടനും എല്ലാവരുമെത്തി. മോഹന്‍ലാല്‍ വീട്ടില്‍ നിന്നുമായിരുന്നു വരുന്നത്. പൂജയുട ദിവസമായിരുന്നു. നെടുമുടി വേണുവിനെ വച്ചായിരുന്നു ആദ്യ സീന്‍. പക്ഷെ നെടുമുടി വേണു എത്തിയില്ല. പ്രധാന റോളില്‍ പുള്ളിയായിരുന്നു. അന്നത്തെ കച്ചവട താരം അദ്ദേഹമായിരുന്നു. ആ സമയം അദ്ദേഹം ഷൊര്‍ണൂരില്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഷൊര്‍ണൂര്‍ ടിബിയിലായിരുന്നു താമസം. പുള്ളി എത്തുമെന്ന് ഉറപ്പ് തന്നിരുന്നു. പക്ഷെ പുള്ളിയ്ക്ക് വരാന്‍ പറ്റിയില്ല.

  അദ്ദേഹമില്ലാതെ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് വിളിക്കുന്നതൊക്കെ. അവസാനം അദ്ദേഹത്തെ കാണാനൊരു ആളെ വിട്ടു. പക്ഷെ വരാന്‍ പറ്റില്ല, ഇവിടെ ഷൂട്ടിംഗ് തീര്‍ന്നിട്ടില്ല എന്നായിരുന്നു പറഞ്ഞത്. ഇതൊക്കെ രാവിലെ വിട്ടാല്‍ വൈകുന്നേരം ആണ് അറിയുന്നത്. ഇന്നത്തെ പോലെ അപ്പോ തന്നെ വിളിച്ച് പറയലൊന്നും നടക്കില്ല. ആകെ താളംതെറ്റി. ഖാന്‍ സാഹിബ് സംവിധായകനോട് ചൂടായി. സംവിധായകന്റെ ആദ്യത്തെ സിനിമയായിരുന്നു. ഇതിന്റെയൊക്കെ നടുവില്‍ ഞാനും. നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

  പക്ഷെ ഞാന്‍ അടുത്ത ദിവസം ഷൊര്‍ണൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. ഷൊര്‍ണൂരിലെ തിയേറ്റര്‍ ഉടമയായ ഷൊര്‍ണൂര്‍ മാധവനെ വിളിച്ചു. എന്തിനും തയ്യാറായിട്ടുള്ളൊരാള്‍. ഞാന്‍ മാധവനെ വിളിച്ചു. നീ വാ പൊക്കിയെടുത്ത് വണ്ടിയില്‍ ഇട്ട് തരാം എന്നായി മാധവന്‍. അങ്ങനെ ഞാനും മറ്റൊരാളും കൂടി വണ്ടിയില്‍ ഷൊര്‍ണൂരിലേക്ക് പോയി. ലൊക്കേഷനില്‍ എത്തിയപ്പോള്‍ തന്നെ ഷൂട്ടിംഗ് കഴിഞ്ഞ് അവര്‍ റൂമിലേക്ക് വന്നിരുന്നു. അവിടെ ചെന്നതും ബഹളമായി. ഞാനും മാധവനും ഭയങ്കര ദേഷ്യത്തില്‍. പക്ഷെ വേണു ചേട്ടന് ഒരു ഭാവ വ്യത്യാസവുമില്ല. അടിയ്ക് അടിയെന്ന ഭാവത്തിലായിരുന്നു ഞാനും മാധവനും.

  Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

  അങ്ങനെ നിന്നവര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞതും വേണു ചേട്ടനൊപ്പം ഇരുന്ന് സ്മാള്‍ അടിക്കുകയാണ്. നിങ്ങളിത് അടിക്ക് പോട്ടെ ആ ദേഷ്യമൊക്കെ എന്ന് പറഞ്ഞ്. സിനിമയിലൊക്കെ കാണുന്നത് പോലെ. പിന്നെയാണ് പുള്ളി തന്റെ അവസ്ഥ പറയുന്നത്. ഈ സിനിമ പകുതിയായി. ഞാന്‍ ഇപ്പോള്‍ പോയാല്‍ ഈ സിനിമ നിന്നു പോകും. എന്നൊക്കെ പറഞ്ഞ് എന്നെ ആകെ വിഷമത്തിലാക്കി. ഇതിനിടെ നിര്‍മ്മാതാവ് വന്നു. തന്റേയും ഡേറ്റാണെന്നും ഇവിടെ നെടുമുടി വേണു വന്നതും വൈകിയാണെന്നും പറഞ്ഞു. അങ്ങനെ ആകെ ധര്‍മ്മ സങ്കടത്തിലായി.

  പിന്നെ ഞങ്ങള്‍ ആലോചിച്ചു. ഒരു സിനിമ പകുതി വഴിയിലെത്തി നില്‍ക്കുന്നു. മറ്റൊന്ന് തുടങ്ങുന്നേയുള്ളൂ. തുടങ്ങാന്‍ പോകുന്ന സിനിമ അഞ്ച് ദിവസം വൈകിയാലും കുഴപ്പമില്ല. ആര്‍ട്ടിസ്റ്റുകളോട് പറഞ്ഞാല്‍ ഡേറ്റ് മാറ്റി കിട്ടും. അങ്ങനെ കൈയ്യും വീശി തിരികെ പോയി. പക്ഷെ ആ സിനിമ മുടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു.

  Read more about: nedumudi venu
  English summary
  Producer Recalls How He Went To Bring Nedumudi Venu To A Set When He Didn't Came
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X