twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന്‍ ചെയ്യാം, പക്ഷെ... നിര്‍മാതാവ് മുന്നോട്ട് വച്ച ഒരേ ഒരു ഡിമാന്‍ഡ്! എന്നിട്ട് രക്ഷപെട്ടോ?

    By Jince K Benny
    |

    പുലിമുരുകന്‍ മലയാളത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് തിരുത്തി ബോക്‌സ് ഓഫീസ് തേരോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ വില്ലന്‍. പുലിമുരുകന് ശേഷം ഇത്തരം ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ആരാധകരും കാത്തിരുന്നത്.

    വലിയ താരങ്ങളാണ് പക്ഷെ പരിമിതികളുണ്ട്... മോഹന്‍ലാല്‍ വെള്ളം പോലെ, മമ്മൂട്ടിയോ?വലിയ താരങ്ങളാണ് പക്ഷെ പരിമിതികളുണ്ട്... മോഹന്‍ലാല്‍ വെള്ളം പോലെ, മമ്മൂട്ടിയോ?

    വെല്ലുവിളികളും ആക്രോശങ്ങളും വിലപ്പോയില്ല, ദിലീപിന് വീണ്ടും അമ്പത് കോടി ക്ലബ്ബില്‍... വെല്ലുവിളികളും ആക്രോശങ്ങളും വിലപ്പോയില്ല, ദിലീപിന് വീണ്ടും അമ്പത് കോടി ക്ലബ്ബില്‍...

    ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനായി ഒരുക്കിയ ഇമോഷണല്‍ ത്രില്ലറായ വില്ലന്‍ നിര്‍മിച്ചിരിക്കുന്ന ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളായ റോക്ക്‌ലൈന്‍ വെങ്കിടേഷാണ്. മലയാളത്തിലെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

    റോക്ക്‌ലൈന്‍ വെങ്കിടേഷ്

    റോക്ക്‌ലൈന്‍ വെങ്കിടേഷ്

    ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി വമ്പന്‍ ചിത്രങ്ങളുടെ നിര്‍മാതാവാണ് റോക്ക്‌ലൈന്‍ വെങ്കിടേഷ്. സല്‍മാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന്‍, രജനികാന്ത് ചിത്രം ലിംഗ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് റോക്ക്‌ലൈന്‍ വെങ്കിടേഷായിരുന്നു. ആദ്യ മലയാള സിനിമയായിരുന്നു വില്ലന്‍.

    ഒരേ ഒരു ഡിമാന്‍ഡ്

    ഒരേ ഒരു ഡിമാന്‍ഡ്

    മലയാളത്തില്‍ ആദ്യ സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ റോക്ക്‌ലൈന്‍ വെങ്കിടേഷ് ഒരേ ഒരു ഡിമാന്‍ഡ് മുന്നോട്ട് വെച്ചിരുന്നു. നായകനായി മറ്റാരും വേണ്ട മോഹന്‍ലാല്‍ മതി എന്നായിരുന്നു തീരുമാനം. അങ്ങനെയാണ് വില്ലന്‍ അദ്ദേഹത്തിലേക്ക് എത്തിയത്.

    മാര്‍ക്കറ്റ് ലക്ഷ്യം

    മാര്‍ക്കറ്റ് ലക്ഷ്യം

    ഇന്ത്യന്‍ സിനിമയിലെ ചെറിയ ലോകം എന്നതില്‍ നിന്ന് മാറി പുലിമുരുകനും പ്രേമവും ദൃശ്യവും മലയാളത്തിന് തുറന്ന് തന്നത് പുതിയ വിപണി സാധ്യതകളാണ്. ഇത് തന്നെയാണ് റോക്ക്‌ലൈന്‍ വെങ്കിടേഷും ലക്ഷ്യമിട്ടത്.

    ഉന്നം തെറ്റിയില്ല

    ഉന്നം തെറ്റിയില്ല

    മലയാളത്തിലെ വിപണി സാധ്യത മുന്നില്‍ കണ്ട് ഇറങ്ങിയ അദ്ദേഹത്തിന് തെറ്റിയില്ല. നിരവധി പ്രിറിലീസ് റെക്കോര്‍ഡുകള്‍ വില്ലന്‍ സ്വന്തം പേരില്‍ എഴുതി. ഓവര്‍സീസും ഹിന്ദി പകര്‍പ്പ് അവകാശവും മുതല്‍ ഓഡിയോ അവകാശം വരെ വിറ്റ് പോയത് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന് തുകയ്ക്കായിരുന്നു.

    ബോക്‌സ് ഒാഫീസിലും റെക്കോര്‍ഡ്

    ബോക്‌സ് ഒാഫീസിലും റെക്കോര്‍ഡ്

    വലിയ ഹൈപ്പുമായി ആഘോഷത്തോടെ തിയറ്ററിലേക്ക് എത്തിയ ചിത്രമാണ് വില്ലന്‍. ആദ്യ ദിന കളക്ഷനില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി വില്ലന്‍ മാറി.

    താരം മാത്രമല്ല നടനും

    താരം മാത്രമല്ല നടനും

    റോക്ക്‌ലൈന്‍ വെങ്കിടേഷ് എന്ന നിര്‍മാതാവ് ഉപയോഗപ്പെടുത്തിയ മോഹന്‍ലാലിലെ താരത്തെ മാത്രമല്ല നടനേയുമാണ്. സമീപകാലത്ത് മോഹന്‍ലാലിലെ നടനെ പരമാവധി ചൂഷണം ചെയ്ത ഒരു കഥാപാത്രമായിരുന്നു വില്ലനിലെ മാത്യു മാഞ്ഞൂരാന്‍.

    രഘുനന്ദന് ശേഷം

    രഘുനന്ദന് ശേഷം

    രഞ്ജിത് ചിത്രം സ്പിരിറ്റിലെ രഘുനന്ദന്‍ എന്ന കഥാപാത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ശക്തമായ കഥപാത്രമാണ് മാത്യു മാഞ്ഞൂരാന്‍. പുലിമുരുകനും ദൃശ്യവും ബോക്‌സ് ഓഫീസ് വിജയങ്ങള്‍ ആയിരുന്നെങ്കിലും മോഹന്‍ലാലിനെ താരത്തെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളായിരുന്നു.

    വില്ലന്‍ കുതിക്കുന്നു

    വില്ലന്‍ കുതിക്കുന്നു

    പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും മികച്ച കളക്ഷനാണ് ചിത്രത്തിനുള്ളത്. മോഹന്‍ലാലിന്റെ മികച്ച പ്രകടനാണ് പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നത്. ദശരഥത്തിന് ശേഷം കരഞ്ഞുകൊണ്ട് ചിരിക്കുന്ന പ്രകടനം എന്നാണ് മോഹന്‍ലാലിന്റെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്.

    English summary
    Producer Rockline Venkitesh's demand for producing Villain movie was Mohanlal as hero.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X