Don't Miss!
- Finance
ഡിസ്കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍
- Lifestyle
അശുഭയോഗവും ശുഭയോഗവും; ഈ മംഗളയോഗത്തില്‍ എന്ത് ജോലി ചെയ്താലും വിജയം ഉറപ്പ്
- Sports
'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?
- News
മാധ്യമങ്ങളോട് കടക്കുപുറത്ത് പറഞ്ഞത് പിണറായി, ഇപ്പോള്‍ നല്ലപിള്ള ചമയുന്നു: വി ഡി സതീശന്
- Automobiles
KSRTC-യുടെ നെടു നീളൻ പാമ്പൻ ബസ് കൊച്ചിയിൽ; അനാക്കോണ്ടയുടെ സർവ്വീസ് തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിൽ
- Travel
രാമപാദങ്ങള്‍ പിന്തുടര്ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ് യാത്ര
- Technology
New Smartphones: പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ
'ലാലിനെയോ മമ്മൂട്ടിയേയോവെച്ച് ബിഗ് ബജറ്റ് സിനിമ സാധ്യമല്ല, അന്യഭാഷക്കാരെ കണ്ട് അസൂയപ്പെടാതെ കഷ്ടപ്പെടണം'
സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ന് ലോകത്തെമ്പാടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ബിഗ് ബജറ്റിൽ വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമകളാണ് തെന്നിന്ത്യയും കടന്ന് ബോളിവുഡിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കെജിഎഫ്, ബാഹുബലി പോലുള്ള സിനിമകൾ സൗത്ത് ഇന്ത്യയിൽ നിന്നും പിറവികൊണ്ടതാണെന്നത് സാങ്കേതികമായി മുന്നിൽ നിൽക്കുന്ന ബോളിവുഡിന് പോലും അത്ഭുതമാണ്. കന്നടയ്ക്കും തെലുങ്കിനും സാധ്യമായ ബ്രഹ്മാണ്ഡ സിനിമകൾ മലയാളത്തിൽ പിറവികൊള്ളാത്തതിന് പിന്നിൽ പേടിയാണെന്ന് പറയുകയാണ് നിർമ്മാതാവ് ഷാജി നടേശൻ.
മമ്മൂട്ടിയേയോ മോഹൻലാലിനെയോ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഷാജി നടേശൻ വ്യക്തമാക്കി.

'മമ്മൂട്ടിയേയോ മോഹൻലാലിനെയോ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമയുണ്ടാകാം. മോഹൻലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150-200 കോടി ബജറ്റിന്റെ സിനിമയെടുക്കുക റിസ്കാണ്.'
'ദുൽഖർ, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങൾ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉൾപ്പെടുന്ന വലിയ സിനിമ ഉണ്ടായാൽ നന്നായിരിക്കും. ഓൾ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം.'
'പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കൾ ഉൾപ്പെടുകയും വേണം. അങ്ങനെയായാൽ തുക സിനിമയ്ക്ക് കലക്ട് ചെയ്യാനാകും.'
'ഉറുമിയെന്ന സിനിമ ചെയ്തപ്പോൾ ബജറ്റ് നോക്കിയിരുന്നില്ല. എന്നാൽ താങ്ങാൻ പറ്റുന്നതിനേക്കാൾ ബജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്. വരും വർഷങ്ങളിൽ മലയാളത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകും.'
'എല്ലാ ഭാഷകളിൽ ഉള്ളവർക്കും കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തിൽ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതൽ മുടക്കി വർഷങ്ങൾ കഷ്ടപ്പെട്ടതിന്റെ റിസൾട്ടാണ് മറ്റ് ഭാഷക്കാർക്ക് കിട്ടിയിട്ടുള്ളത്.'
'അതുപോലെ നമ്മളും ശ്രമിച്ചാൽ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, ടെക്നീഷ്യൻസുണ്ട്. പേടിച്ച് നിൽക്കുകയാണ് നമ്മൾ. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നു' ഷാജി നടേശൻ വ്യക്തമാക്കി.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ പുഴുവാണ്. അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണമാണ് നേടുന്നത് പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. അതേസമയം മോഹൻലാലിന്റേതായി ഇനി റിലീസിനെത്താനുള്ളത് ട്വൽത്ത് മാൻ എന്ന സിനിമയാണ്.
ദൃശ്യം 2വിന് ശേഷം എത്തുന്ന ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 12ത്ത് മാൻ. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യ വാരമാണ് ആരംഭിച്ചത്.
സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രവുമാണ് ട്വൽത്ത് മാൻ.
-
'ആ സംഭവം അവന്റെ കയ്യില്‍ നിന്നും പോയി'; ബ്ലെസ്ലിയെക്കുറിച്ച് ദില്‍ഷ ലാലേട്ടനോട് പറഞ്ഞത്
-
മൂന്ന് ദിവസം ബാത്ത്റൂമിന് അടുത്തുളള ഡോര്‍മെട്രിയില്‍ കഴിഞ്ഞു, നിരവധി അവഹേളനം സഹിച്ചു, മനസ് തുറന്ന് ഡെയ്സി
-
വറുത്ത മീനിലൂടെ പ്രേമ ലേഖനം തന്ന സിസിലി; അധികമാര്‍ക്കും അറിയാത്ത പ്രണയകഥ പറഞ്ഞ് നടന് ഇന്നസെന്റ്