For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

  |

  ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ​ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്.

  കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും.

  Also Read: 'വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല, ഭർത്താവ് നല്ല സപ്പോർട്ടാണ്'; ലിജോ മോൾ പറയുന്നു

  ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്.

  കുഞ്ഞികൂനൻ, ചാന്ത്പ്പൊട്ട് തുടങ്ങി അസാധ്യ പെർഫോമൻസ് കാഴ്ച്ച വെച്ച സിനിമകളും ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ട്. അത് മറ്റുള്ള ഭാഷക്കാർ റീമേക്ക് ചെയ്ത് വിജയിപ്പിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയിട്ടുണ്ട്. കരിയറിൽ ചെയ്ത സിനിമകളിൽ അറുപത് ശതമാനവും വിജയമാക്കിയ നടൻ കൂടിയാണ് ദിലീപ്.

  Also Read: 'അമല അന്ന് എന്റെ ക്രഷായിരുന്നു, സൂര്യപുത്രിയിൽ എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നു'; സുരേഷ് ​ഗോപി പറയുന്നു

  2000ന് ശേഷമാണ് ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള ദിലീപ് സിനിമകൾ പിറന്നിട്ടുള്ളത്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപാണെന്നാണ് റിപ്പോർട്ടുകൾ.

  2000ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്. അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ദിലീപ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്.

  പിന്നീട് സഹനടനായി, നായകനായി, നിർമാതാവായി, ബിസിനസുകാരനായും ദിലീപ് തിളങ്ങിയത്. ഇപ്പോൾ ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  'ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും. ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും.'

  'ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും. ഇപ്പോൾ ‍ഡിങ്കൻ സിനിമയുടെ അണിയറപ്രവർത്തകർക്കും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്.'

  'അവരെല്ലാം കഷ്ടപ്പെടുകയാണ്. ദിലീപ് അഡ്വാൻസായി പണം വാങ്ങിച്ച് വെക്കുമെന്നാണ് പലരും പറയുന്നത്' നിർമാതാവ് തൈക്കാട് ചന്ദ്രൻ പറയുന്നു.

  അമ്പത്തിനാലുകാരനായ ദിലീപ് 2015ൽ മഞ്ജു വാര്യരുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. ശേഷമാണ് 2016ൽ കാവ്യ മാധവനെ വിവാഹം ചെയ്തത്. മഞ്ജു വാര്യർ വിവാഹമോചനം നേടി പോയപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്.

  മകളുടെ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം ചെയ്തതെന്ന് പിന്നീട് പലപ്പോഴായി ദിലീപ് പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു.

  നാദിർഷ സംവിധാനം ചെയ്ത സിനിമ ന്യൂഇയർ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഉർവ്വശിയായിരുന്നു ചിത്രത്തിൽ നായിക. നസ്ലിൻ അടക്കമുള്ള താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്.

  റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോജു ജോർജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ.

  ഇവർക്ക് പുറമെ അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആൻറണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  Read more about: dileep
  English summary
  producer thycaud chandran latest video about actor dileep character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X