For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ തമാശ ഒടുവില്‍ കാര്യമായി, പട്ടാളം വളഞ്ഞു; പേടിച്ച അനുഭവം പറഞ്ഞ് ബാദുഷ

  |

  പലപ്പോഴും തങ്ങളുടെ ജീവന്‍ പോലും പണയം വെച്ചായിരിക്കും അണിയറ പ്രവര്‍ത്തകരും താരങ്ങളും ഒരു സിനിമ ഒരുക്കുക. അത്തരത്തില്‍ തങ്ങള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു പിക്കറ്റ് 43. ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.

  പൃഥ്വിരാജിന്റെ തമാശ ഒടുവില്‍ കാര്യമായി, പട്ടാളം വളഞ്ഞു; പേടിച്ച അനുഭവം പറഞ്ഞ് ബാദുഷ

  ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒരു തമാശ ഒപ്പിച്ചതും പിന്നീടത് കാര്യമായ കഥയാണ് ബാദുഷ പങ്കുവച്ചിരിക്കുന്നത്. പട്ടാളക്കഥ പറഞ്ഞ പിക്കറ്റ് 43യുടെ ചിത്രീകരണം നടന്നത് കശ്മീരിലായിരുന്നു. ഇവിടെ വച്ചായിരുന്നു സംഭവം നടന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാദുഷ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

  Prithviraj

  കശ്മീരിലെ ഏറ്റവും അപകടം പിടിച്ച ഭാഗമായ സോഫിയാനിലായിരുന്നു പിക്കറ്റ് 43 ഷൂട്ട് ചെയ്തത്. പലപ്പോഴും നുഴഞ്ഞു കയറ്റമുണ്ടാകുന്ന പ്രദേശം. ഷൂട്ടിംഗിന് പോയിരുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു. ഷൂട്ട് നടക്കുന്നത് താഴെ മഞ്ഞിലായിരുന്നു. ഞാന്‍ ഷിഫ്റ്റും കാര്യങ്ങളുമൊക്കെയുള്ളതിനാല്‍, റെയ്ഞ്ച് മുകളിലാണ് ഉണ്ടാവുക, രണ്ട് കിലോമീറ്റര്‍ മുകളിലായിരിക്കും ഉണ്ടാവുക. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് വയര്‍ലെസില്‍ പൃഥ്വിരാജിന്റെ ഒരു സന്ദേശം വന്നു. ബാദുഷ റൂമിന്റെ പുറത്തിറങ്ങരുത്, ഇവിടെ മൊത്തം മറ്റവര്‍ വളഞ്ഞിരിക്കുകയാണ്. സൂക്ഷിക്കണം പുറത്തിറങ്ങരുത് എന്നായിരുന്നു പറഞ്ഞത്. തമാശയ്ക്ക് വേണ്ടി എല്ലാവരും കൂടി ചെയ്തതാണ്. ബാദുഷ പറയുന്നു.

  കുറേ നേരം ഞാന്‍ ആ റൂമില്‍ തന്നെയിരുന്നു. ഉച്ചയായപ്പോഴേക്കും പറ്റിച്ചതാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പുറത്ത് വന്നു. പെട്ടെന്ന് ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്ന പ്രദേശം മൊത്തം പട്ടാളം വളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുക്കുന്നില്ല. എല്ലാം കഴിഞ്ഞപ്പോള്‍ ബ്രിഗേഡിയര്‍ വന്നു. അദ്ദേഹം മേജര്‍ രവിയുടെ സുഹൃത്താണ്. ചെറിയൊരു പ്രശ്‌നമുണ്ട്, ഇതിനകത്ത് ആള് കയറിയിട്ടുണ്ടെന്ന് പറഞ്ഞു. നമ്മള്‍ തമാശയ്ക്ക് പറഞ്ഞത് സത്യത്തില്‍ സംഭവിച്ചു. പൃഥ്വിരാജ് തമാശയ്ക്ക് പറഞ്ഞതായിരുന്നു പക്ഷെ അത് സംഭവിച്ചു. നമ്മളേക്കാള്‍ നമ്മള്‍ കൊണ്ടു പോയ ആള്‍ക്കാരെ കുറിച്ച് ആലോചിച്ചായിരിക്കും നമ്മളുടെ ടെന്‍ഷന്‍. എന്നും ബാദുഷ പറഞ്ഞു.

  അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെക്കുറിച്ചും ബാദുഷ മനസ് തുറക്കുന്നുണ്ട്. മരണത്തിന് മുമ്പ് അനില്‍ നെടുമങ്ങാടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചു ബാദുഷ മനസ് തുറക്കുന്നുണ്ട്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുകയായിരുന്നു. ബാദുഷയുടെ വാക്കുകളിലേക്ക്.

  അനില്‍ നെടുമങ്ങാടുമായി ആദ്യമായി പ്രവര്‍ത്തിക്കുന്ന സിനിമ കല്യാണം. പിന്നീട് കുറേ സിനിമകള്‍ ചെയ്തുവെങ്കിലും പുള്ളിയുമായി നല്ല അടുപ്പമുണ്ടാകുന്നത് അയ്യപ്പനും കോശിയും ചെയ്യുമ്പോഴാണ്. പലകാര്യങ്ങളിലും ചീത്ത പറയും, പുള്ളി അങ്ങനെയാണ്. പിന്നെ വിളിച്ച് സോറി പറയുകയും ചെയ്യും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പോലും എന്റെ സെറ്റില്‍ വച്ചായിരുന്നു. പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍. അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു. എന്തിനൊക്കയോ ചീത്ത പറഞ്ഞു. ഞാനും ബാദുക്കയുമൊക്കെ കുറേ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത് എന്നൊക്കെ പറഞ്ഞു. ബാദുഷ ഓര്‍ക്കുന്നു.

  ജയറാമിന്റെ മനംകവർന്ന മമ്മൂട്ടിയുടെ പ്രകടനം ഈ ചിത്രത്തിലേത്...

  Prithviraj and Tovino to join in Dulquer's Kurup movie | FIlmiBeat Malayalam

  അതിന് ശേഷമാണ് ആ സംഭവമുണ്ടായത്. അന്ന് വൈകിട്ട് ആറരയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി എനിക്ക് കോള്‍ വരുന്നത്. ഉടനെ തന്നെ ഞാന്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്നു. അയ്യപ്പനും കോശിയും കഴിഞ്ഞ് പീസ്, കോള്‍ഡ് കേസ് എന്നീ സിനിമകളിലും അദ്ദേഹത്തെ വിളിക്കുന്നത് ഞാനാണ്. എന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Read more about: prithviraj
  English summary
  Production Controller Badusha Opens How A Joke By Prithviraj Became Reality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X