For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓരോന്ന് കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വന്നു; വലിയ സന്തോഷം കൂടി പങ്കുവെച്ച് ബാദുഷ

  |

  മലയാള സിനിമയുടെ ജനപ്രിയ നായകനായ ദിലീപിനെ കുറിച്ചുള്ള വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ പേജില്‍ നിറയുന്നത്. ഒക്ടോബര്‍ പത്തൊന്‍പതിന് ദിലീപ്-കാവ്യ മാധവന്‍ ദമ്പതിമാരുടെ മകളായ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു. കുടുംബസമേതം വലിയൊരു ആഘോഷത്തിലാണ് താരപുത്രിയുടെ പിറന്നാള്‍ നടത്തിയത്. ഇന്നിതാ ദിലീപിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരത്തിനുള്ള ആശംസാപ്രവാഹമാണ്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  1967 ഒക്ടോബര്‍ ഇരുപത്തിയേഴിനാണ് ദിലീപിന്റെ ജനനം. ഇന്ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എംഎന്‍ ബാദുഷ ദിലീപിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്. ദിലീപേട്ടന്റെ സിനിമകള്‍ കണ്ട് ഇഷ്ടം തോന്നിയ തനിക്ക് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കിട്ടിയ അവസരത്തെ കുറിച്ചാണ് ബാദുഷ എഴുതിയത്. ഹിന്ദി സിനിമയിലൂടെയാണ് ആ ഭാഗ്യം ലഭിച്ചതെങ്കിലും ഒടുവില്‍ മലയാളത്തിലും ഒരുമിക്കാനായെന്നും ബാദുഷ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ മനസില്‍ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു. അന്നു മുതല്‍ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വന്നു.

  എന്നാല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജര്‍ രവി സംവിധാനം നിര്‍വഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചര്‍ എന്ന സിനിമയില്‍ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു. പാസഞ്ചര്‍ കഴിഞ്ഞ് ഫിലിം സ്റ്റാര്‍. എന്നാല്‍, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല. അവസരങ്ങള്‍ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു. അതില്‍ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അവസാനം മൈ സാന്റ എന്ന സിനിമയില്‍ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു.

  ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടക്കാതെ പോയി. എന്നാല്‍, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങള്‍ നിര്‍മിക്കുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകന്‍ റാഫി) എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ. അങ്ങനെ ദിലീപേട്ടന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമ തുടങ്ങി. ഈ ജന്മദിനം ദിലീപേട്ടന്‍ ഞങ്ങള്‍ക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്. എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

  'നവ്യാ നായരെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ധ്യാനും, മീര ജാസ്മിനെ സ്നേഹിച്ചിരുന്ന വിനീതും'

  Dileep shares pictures of daughter Mahalakshmi's writing ceremony

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ് ദിലീപ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ റിലീസിനൊരുങ്ങുന്ന ചിത്രമാണ്. അതല്ലാതെ പ്രൊഡക്ഷന്‍ നടക്കുന്നതും അനൗണ്‍സ് ചെയ്തതുമായി ഒന്‍പതോളം സിനിമകളാണ് ദിലീപിന്റേതായി വരാനിരിക്കുന്നത്.

  അഭിഷേകിനെ പോലൊരു പാറയെ കല്യാണം കഴിക്കും മുമ്പ് ഐശ്വര്യ മരത്തെ കെട്ടി; കളിയാക്കലിന് അഭിഷേകിന്റെ മറുപടി

  Read more about: dileep ദിലീപ്
  English summary
  Production Controller NM Badusha Write-up About Dileep On His Birthday Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X