For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ നഷ്ടമായതിന് ശേഷം പൃഥ്വിരാജ് ഇത്ര വേദനിച്ചത് ഇപ്പോഴാവും! അമ്മക്ക് വിളിച്ചത് ശരിയായില്ല!

  |

  മാതാപിതാക്കാളുടെ വഴി പിന്തുടര്‍ന്നായിരുന്നു പൃഥ്വിരാജും സിനിമയിലേക്ക് എത്തിയത്. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. അഭിനേതാവായി തുടങ്ങി സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുകയും സംവിധായകനായും മാറുകയും ചെയ്ത അദ്ദേഹത്തിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. വാരിയംകുന്നന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായത്.

  പൃഥ്വിരാജിന്റെ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുമായാണ് ഒരു സ്ത്രീ എത്തിയത്. മക്കളെ പത്തുമാസം നൊന്തു പ്രസവിച്ച ഒരമ്മയ്ക്ക് മറ്റൊരാളുടെ അമ്മയ്ക്ക് പറയാനാവില്ല. ഇവരെ ഒരുകാലത്ത് സ്വന്തം മക്കള്‍ തിരിഞ്ഞുനിന്ന് അമ്മയ്ക്ക് വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പൃഥ്വിരാജിനും മല്ലികയ്ക്കും പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനക്കല്‍. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  പൃഥ്വിരാജിന്‍റെ കാഴ്ചപ്പാട്

  പൃഥ്വിരാജിന്‍റെ കാഴ്ചപ്പാട്

  ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബർ ആക്രമണം എന്ന തീയിൽ കുരുത്തു തന്നെയാണ് രാജു വളർന്നതും വലുതായതും. ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം.

  Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam
  അമ്മയെ പറഞ്ഞത്

  അമ്മയെ പറഞ്ഞത്

  അദ്ദേഹത്തെ വിമർശിക്കാം. ആരും വിമർശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല, ഒരു കലാകാരൻ എന്ന നിലയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ രാജുവിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. പറയാൻ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാൻ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യുക.

  അച്ഛന്‍ മരിച്ചതിന് ശേഷം

  അച്ഛന്‍ മരിച്ചതിന് ശേഷം

  പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമർശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവർക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്താൻ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലർക്കും എതിർപ്പുണ്ടാകാം അഭിപ്രായ വിത്യാസങ്ങളുണ്ടാകാം അതിന്റെ പേരിൽ അയാളുടെ അമ്മക്ക് വിളിക്കുക എന്നത് ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല.

  അമ്മ എന്ന വാക്കിന്‍റെ അര്‍ത്ഥം

  അമ്മ എന്ന വാക്കിന്‍റെ അര്‍ത്ഥം

  കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിയുന്നവരാരും അത് പൊറുത്തുതരികയുമില്ല.

  ആ അമ്മയുടെ കരുത്ത്

  ആ അമ്മയുടെ കരുത്ത്

  മല്ലികചേച്ചിയുടെ സുകുവേട്ടൻ എന്ന സ്വപ്നം 49 ആം വയസിൽ വീണുടയുമ്പോൾ, നേർപാതിയുടെ തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളിൽ തളരാതെ ദൃഡ നിശ്ചയത്തോടെ വളർത്തിവലുതാക്കി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നിൽ പിതൃശൂന്യമെന്നുവിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും.

  English summary
  Production Controller Sidhu Panakkal supports Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X