For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൾക്ക് കേൾക്കേണ്ടി വന്ന വിമർശനം, ഇന്ന് ഞാൻ അവളിൽ അഭിമാനിക്കുന്നു, കാരണം വെളിപ്പെടുത്തി ഗൗരിഖാൻ

  |

  വാർത്തകളിൽ ഇടം പിടിക്കുന്ന താരപുത്രിയാണ് ഷാരൂഖ് ഖാൻ ഗൗരി ദമ്പതികളുടെ മകൾ സുഹാന ഖാൻ. ബോളിവുഡിൽ ചുവട് വെച്ചിട്ടില്ലെങ്കിലും സുഹാന വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. നടനെ വാഴ്ത്തി പാടുന്നവർ മകൾ സുഹാനയുടെ കാര്യത്തിൽ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്.

  നിറത്തിന്റെ പേരിലാണ് സുഹാനയ്ക്ക് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ താരപുത്രിക്ക് നിറത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നിരുന്നു. വസ്ത്രധാരണവും പലർക്കും ഒരു പ്രശ്നമായിരുന്നു. മകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഷാരൂഖ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിൽ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനങ്ങൾക്കെതിരെയും തനിക്ക് നേരിടേണ്ടി വന്ന പരിഹാസത്തെ കുറിച്ച് ശക്തമായ ഭാഷയൽ വിമർശിച്ചു കൊണ്ടാണ് സുഹാനഖാൻ രംഗത്തെത്തിയത്. ഇപ്പോഴിത മകളുടെ നിലപാടിൽ പ്രതികരിച്ച് താരപത്നി ഗൗരി ഖാൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

  മകൾക്ക് പിന്തുണയുമായിട്ടാണ് ഗൗരി ഖാൻ എത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാൻ സമയമായി എന്നാണ് ഗൗരി ഖാൻ പറയുന്നത്. കൂടാതെ മകളുടെ പേരിൽ സ്വന്തമായി അഭിമാനമുണ്ടെന്നും ഗൗരി ഖാൻ പറയുന്നു. കളറിസത്തിന്റെ വിഷയത്തിൽ മകൾ സ്വന്തമായി നിലപാടെടുത്തതിൽ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്നി പറയുന്നത്. തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

  അച്ഛൻ ഷാരൂഖ് ഖാന്റെ സൂപ്പർ താരപദവിയാണ് സുഹാനയ്ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത് . 12 വയസ് മുതൽ നിറത്തിന്റെ പേരിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചാണ് സുഹാ ഖാൻ അന്ന് പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സുഹാന തന്റെ നിലപാട് വ്യക്തമാക്കിയത്. താരപുത്രി പങ്കുവെച്ച ചിത്രത്തെ ചുറ്റിപ്പറ്റിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് മോശമായ കമന്റുകൾ ലഭിച്ചിരുന്നു. ഈ കമന്റെുകളുടെ സ്ക്രീൻ ഷോർട്ട് അടക്കം പങ്കുവെച്ച് കൊണ്ടാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നേരിടേണ്ടി വന്ന വ്മർശനങ്ങളെ കുറിച്ച് താരപുത്രി പ്രതികരിച്ചത്.

  നിറത്തിന്റെ പേരിലുള്ള വേർതിരിവിനെ കുറിച്ചാണ് സുഹാന ഖാൻ പോസ്റ്റിൽ വ്യക്തമാക്കുന്നത്. പൂർണ വളർച്ചയെത്തിയ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും 12 വയസുമുതൽ നിറത്തിന്റെ പേരിൽവിമർശനം കേട്ട ആളാണ് ഞാൻ. ഈ പ്രായപൂർത്തിയായവരൊക്കെ നമ്മൾ എല്ലാം ഇന്ത്യക്കാരാണ്, അതിനാൽ ബ്രൗൺ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്‌തമായ പല വർണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനിൽ നിന്ന് മാറി നിൽക്കാൻ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനർത്ഥം നിങ്ങൾക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ... ' അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കിൽ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളിൽ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗൺ നിറമുള്ളയാളാണ്, അതിൽ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ- സുഹാന പറയുന്നു.

  Aashique Abu's Next Movie With SRK : Reports | FilmiBeat Malayalam

  സോഷ്യൽ മീഡിയയിൽ സജീവമാണ് സുഹാന ഖാൻ. സുഹൃത്തുക്കളുമായിട്ടുള്ള പഴയ ചിത്ര പങ്കുവെച്ച് താരപുത്രി എത്താറുണ്ട്. കൂടാതെ അമ്മ ഗൗരി ഖാന്റെ ക്യാമറ ക്ലിക്കുകളും സുഹാന പങ്കിടാറുണ്ട്. പുത്തൻ ഫാഷൻ പരീക്ഷണവുമായി സുഹാന എത്താറുണ്ട്. താരപുത്രിയുടെ ലുക്ക് പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയവുമാകാറുണ്ട്. സിമ്പിൾ ലുക്കിലാണ സുഹാന ഖാൻ എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

  Read more about: shahrukh khan gauri khan
  English summary
  proud of her Shahrukh Khan's Wife Gauri Khan Supported Daughter Suhana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X