twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമും മഞ്ജു വാര്യരുമായിരുന്നു ആദ്യ പ്ലാനില്‍! പഞ്ചാബി ഹൗസിലേക്ക് പിന്നെങ്ങനെ ദിലീപെത്തി?

    |

    Recommended Video

    Old Movie Review | പഞ്ചാബിഹൗസ് ഹിറ്റാവാൻ കാരണം | filmibeat Malayalam

    ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ഒരുമിച്ചെത്തിയപ്പോള്‍ തിയേറ്ററും അവര്‍ക്കൊപ്പം ചിരിച്ച് മറിഞ്ഞിരുന്നു. ഊമയായി ദിലീപ് അഭിനയിച്ചപ്പോഴായിരുന്നു അതിലേറെ രസകരമായത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസ് എന്ന സിനിമയെ ഹൃദയത്തിലേറ്റാത്ത മലയാളിയുണ്ടോ, പ്രമേത്തിന്റെ ഗൗരവമല്ല മറിച്ച് ശുദ്ധഹാസ്യത്തിന്റെ കൂട്ടുകെട്ടാണ് ആ സിനിമയെ നയിച്ചത്. ചിത്രത്തിലെ പല ഡയലോഗുകളും നാം ഇന്നും ആവര്‍ത്തിക്കാറുണ്ട്. ഒരിക്കലെങ്കിലും ഈ ഡയലോഗ് പറയാത്തവര്‍ വിരളമാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ലാതെ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രമായിരുന്നു ഇത്.

    പഞ്ചാബി പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ത്രയങ്ങളെക്കൂടാതെ ലാല്‍ മോഹിനി, ജോമോള്‍, എന്‍എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നീന കുറുപ്പ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.1998 ലെ ഓണം റിലീസായി തിയേറ്ററുകളിലേക്കെത്തിയ സിനിമയായിരുന്നു ഇത്. കന്നഡയിലേക്കും ഹിന്ദിയിലേക്കുമൊക്കെ ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള രസകരമായ സംഭവം സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജയറാമിനെയായിരുന്നു നായകനായി മനസ്സില്‍ കണ്ടിരുന്നത്. പിന്നീട് അതെങ്ങനെ ദിലീപിലേക്കെത്തി. ആ കഥയെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    20 വര്‍ഷം പിന്നിടുകയാണ്

    20 വര്‍ഷം പിന്നിടുകയാണ്

    20 വര്‍ഷം മുന്‍പൊരു സെപ്റ്റംബര്‍ നാലിനാണ് പഞ്ചാബി ഹൗസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഓണം റിലീസായെത്തിയ ചിത്രത്തിന് തുടക്കം മുതലേ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഹരികൃഷ്ണന്‍സിന് ശേഷമുള്ള ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി മാറഉകയായിരുന്നു ഈ ദിലീപ് ചിത്രം. ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബത്‌ലേഹേം തുടങ്ങിയ സിനിമകള്‍ക്കൊപ്പമായിരുന്നു പഞ്ചാബി ഹൗസ് മത്സരിച്ചത്. ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റില്‍ ഈ ചിത്രവും ഇടംപിടിച്ചിരുന്നു. 20 വര്‍ഷമായി ഈ സിനിമ പുറത്തിറങ്ങിയിട്ടെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഓരോ സീനും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് എന്ന് മാത്രമല്ല എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ചിത്രം കൂടിയാണിത്.

    നിര്‍മ്മാതാക്കളുടെ പിന്തുണ

    നിര്‍മ്മാതാക്കളുടെ പിന്തുണ

    ഏതൊരു സിനിമയുടെയും അവിഭാജ്യ ഘടകങ്ങളിലൊന്നാണ് നിര്‍മ്മാതാക്കള്‍. സംവിധായകനാണ് സിനിമ നിയന്ത്രിക്കുന്നതെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ ഇവരുടെ അധീനതയിലാണ്. മുടക്കുമുതല്‍ തിരിച്ചുപിടിച്ച് പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരും സിനിമയൊരുക്കുന്നത്. പണമിറക്കുന്ന നിര്‍മ്മാതാവിനെക്കൂടി പരിഗണിച്ചാണ് പലരും സിനിമയുമായി മുന്നോട്ട് നീങ്ങാറുള്ളത്. ഈ ചിത്രത്തിലും എടുത്തുപറയേണ്ട ഒരു ഘടകമായിരുന്നു സാഗാ അപ്പച്ചന്റെയും എ കെപി ആന്റണിയുടെയും പിന്തുണയെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.

    ജയറാമും മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും

    ജയറാമും മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും

    അക്കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളായിരുന്നു ഇവരെല്ലാം. സിനിമയൊരുക്കുമ്പോള്‍ സ്വഭാവികമായും ഇവരുടെ മുഖമാണ് ആദ്യം മനസ്സിലേക്കെത്തുക. അതിനാല്‍ ഈ സിനിമയിലും നായികാനായകന്‍മാരായി ഇവരെത്തെന്നെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ ചര്‍ച്ചകളും സിനിമയും മുന്നേരഉന്നതിനിടയില്‍ പല മാറ്റങ്ങള്‍ സംഭവിക്കുകയും താരങ്ങളെല്ലാം മാറി മറിയുകയുമായിരുന്നു. സംവിധായകന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പില്‍ക്കാലത്ത് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയെന്നത് മറ്റൊരു കാര്യം.

    ദുര്‍ബലനാവാന്‍ പറ്റില്ല

    ദുര്‍ബലനാവാന്‍ പറ്റില്ല

    കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ജയരാമിനെയായിരുന്നു നായകനാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരഘടന ഈ കഥാപാത്രത്തിന് അനുയോജ്യമായതാണോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അന്ന് താരമൂല്യവും ഹ്യൂമര്‍ പൊലിപ്പിക്കാനുമുള്ള കഴിവ് ജയരാമിനായിരുന്നു കൂടുതലെന്ന അവസ്ഥയായിരുന്നുവെങ്കില്‍ക്കൂടിയും ശരീരഭാഷ വിനയാവുകയായിരുന്നു. തടിമാടന്‍മാരായ പഞ്ചാബികള്‍ക്കിടയില്‍പ്പെട്ട് പോവുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്. ദുര്‍ബലനായ ശരീരമായിരിക്കണം, ഇതോടെയാണ് ഈ കഥാപാത്രം ദിലീപിലേക്ക് എത്തിയത്.

    മോഹിനിയിലേക്കെത്തിയത്

    മോഹിനിയിലേക്കെത്തിയത്

    മഞ്ജു വാര്യര്‍ സമ്മര്‍ ഇന്‍ ബത്‌ലേഹേമിന്റെ തിരക്കുകളിലായിരുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കാനായി ദിവ്യ ഉണ്ണിയും പോയി. ഇതോടെയാണ് മറ്റൊരു നായിക എന്ന അവസ്ഥ വന്നത്. അങ്ങനെയാണ് ആ അന്വേഷണം മോഹിനിയിലേക്കെത്തിയത്. ദിലീപും മോഹിനിയും നേരത്തെ തന്നെ ഒരുമിച്ചഭിനയിച്ചിരുന്നുവെന്ന് മാത്രമല്ല ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകര്‍ സ്വീകരിച്ചതുമാണ്. അതിനാല്‍ വീണ്ടും ഇവര്‍ ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. അത് പോലെ തന്നെയായിരുന്നു സംഭവിച്ചത്. ജോമോളും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    ലാലിനെയും സമീപിച്ചു

    ലാലിനെയും സമീപിച്ചു

    ജയറാം, ഇന്നസെന്റ് ജഗതി ശ്രീകുമാര്‍ ഈ മൂന്ന് പേരെയായിരുന്നു ആദ്യം മനസ്സില്‍ കണ്ടിരുന്നത്. ജയറാമിനെ മാറ്റിയതിന് പിന്നാലെയാണ് മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചത്. നിന്നുതിരിയാന്‍ പോലും സമയമില്ലാത്തത്ര തിരക്കുകളിലായിരുന്നു ഇരുവരും. ഇതോടെയാണ് ഹരിശ്രീ അശോകനെയും കൊച്ചിന്‍ ഹനീഫയേയും സമീപിച്ചത്. ഇവരെക്കൂടാതെ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിന് വേണ്ടി ലാലിനെയും സമീപിച്ചിരുന്നു. കളിയാട്ടമെന്ന സിനിമ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം.

    റ്റു കണ്‍ട്രീസിലെ വീടോര്‍മ്മയില്ലേ?

    റ്റു കണ്‍ട്രീസിലെ വീടോര്‍മ്മയില്ലേ?

    ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. വര്‍ഷങ്ങളോളം പഴക്കമുള്ളൊരു വീടുണ്ടായിരുന്നു അവിടെ. അതായിരുന്നു പ്രധാന സെറ്റ്. ദിലീപിന്റെ വീടും ഇതേ സ്ഥലത്ത് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയക്ക് ശേഷം ദിലീപ് നായകനായെത്തിയ റ്റു കണ്‍ട്രീസിലും ഇതേ വീട് തന്നെയായിരുന്നു ഉപയോഗിച്ചത്. ഈ രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റായി മാറിയെന്നത് മറ്റൊരു സവിശേഷത.

    സ്വയം മറന്നാസ്വദിച്ചു

    സ്വയം മറന്നാസ്വദിച്ചു

    കൊച്ചിന്‍ ഹനീഫയ്‌ക്കൊപ്പം പോയാണ് ഈ സിനിമ കണ്ടത്. സിനിമയിലെ കോമഡി സീനുകള്‍ വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. താനഭിനയിച്ച രംഗങ്ങളാണെന്നോ തന്റെ സിനിമയാണെന്നോ ഓര്‍ക്കാതെ സ്വയം മറന്നാണ് അദ്ദേഹം ആസ്വദിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നല്ലോ ഇത്. പല സീനുകളും ചിത്രീകരിക്കുന്നതിനിടയില്‍ ഇത് കലക്കുമെന്ന് താരങ്ങള്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

    English summary
    Punjabi House turns 20
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X