For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌'ഞാൻ ആ രം​ഗത്തിൽ ശരിക്കും കരഞ്ഞു, മമ്മൂക്ക അഭി‌നയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു'; 'പുഴു'വിലെ കിച്ചു

  |

  ഒടിടിയിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുഴുവാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച വിഷയം. മമ്മൂട്ടിയെന്ന മഹാനടന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് പുഴുവാണ് എന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്.

  ചവിട്ടി അരയ്ക്കപ്പെട്ട പുഴുക്കളുടെ കണ്ണീരിന്റെയും പകയുടേയും തീവ്രത വേട്ടക്കാരന്റെ കാഴ്ചയിലൂടെ വരച്ചിടുകയാണ് സംവിധായിക രത്തീന ഈ സിനിമയിലൂടെ. കൊള്ളേണ്ടടത്ത് കൊള്ളിച്ചും തല്ലേണ്ടടത്ത് തല്ലിയും പുഴു ഏറെ മൂല്യമുള്ള ഒരു സൃഷ്ടിയാകുന്നുണ്ട്.

  താളത്തിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം ഒഴുകി നീങ്ങുന്ന ചെറു സിനിമ കൂടിയാണ് പുഴു.

  Also Read: 'ഹിന്ദി ബി​ഗ് ബോസ് കണ്ട് തുള്ളിച്ചാടി വന്നതല്ലേ? എന്നിട്ടിപ്പോ എന്തായി? പണിയെടുത്ത് ജീവിക്കെടാ'; ജാസ്മിൻ

  പുഴു ചർച്ചയാകുമ്പോൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചവരിൽ ഒരാളായ കുട്ടിത്താരം വസുദേവ് സജീഷിനേയും സോഷ്യൽമീഡിയ തിരയുന്നുണ്ട്. സുല്ല് അടക്കമുള്ള സിനിമകളിൽ‌ ബാലതാരമായി അഭിനയിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ഈ ചെറുപ്രായത്തിൽ വസുദേവ് നേടിയിട്ടുണ്ട്.

  വളരെക്കാലമായുള്ള തന്റെ ആ​ഗ്രഹമായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് എന്നാണ് വസുദേവ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഓഡീഷൻ വഴിയാണ് കിച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വസുദേവ് സജീഷിന് അവസരം ലഭിച്ചത്.

  വസുദേവ് ആദ്യം അഭിനയിച്ച സിനിമ ​ഗോൾഡ് കോയിനായിരുന്നു.

  Also Read: 'ദിൽഷ നോട്ടമിട്ടിരുന്ന നോമിനേഷൻ ഫ്രീ കാർഡ് ജാസ്മിനിൽ നിന്നും സ്വന്തമാക്കിയ സ്മാർട്ട് പ്ലയറാണ് റോൺസൺ'

  അതിലും കഥാപാത്രത്തിന്റെ പേര് കിച്ചു എന്നായിരുന്നു. ശേഷം എബി എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. വിജയ് സൂപ്പറും പൗർണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് എന്നീ ചിത്രങ്ങളിലും വസുദേവ് അഭിനയിച്ചു.

  സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ കുട്ടിപ്രതിഭയ്ക്ക് ലഭിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് വസുദേവ് സജീഷ്. 'കാസ്റ്റിങ് കോൾ കണ്ട് അച്ഛനാണ് ഫോട്ടോ അയച്ചത്.'

  'രണ്ട് ഘട്ടമായിട്ടായിരുന്നു ഓഡിഷൻ. ഓഡിഷൻ കഴിഞ്ഞപ്പോൾ സംവിധായിക രത്തീന ആന്റി പറഞ്ഞിരുന്നു എന്റെ വേഷം മമ്മൂക്കയ്ക്കൊപ്പമാണെന്ന്.'

  'അത് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. പിന്നെ കുറച്ച് ടെൻഷനും. പക്ഷേ സെറ്റിൽ മമ്മൂക്ക വളരെ കൂളായിരുന്നു. എല്ലാം പറഞ്ഞ് തരും. ഷോട്ട് കഴിഞ്ഞാൽ പിന്നെ ഞങ്ങൾ രണ്ടുപേരും ഇരുന്ന് സംസാരിക്കും.'

  'കാറും ക്യാമറയും മമ്മൂക്കയുടെ പേരക്കുട്ടി മറിയവുമൊക്കെയായിരിക്കും മിക്കവാറും വിഷയങ്ങൾ. ഒരു സീനിൽ മമ്മൂക്ക എന്നെ ശരിക്കും കരയിച്ചുകളഞ്ഞു. സിനിമയിലെ വളരെ പ്രധാനപ്പെട്ട രംഗമാണത്. രാത്രി എന്റെ അടുത്ത് വന്നിരുന്ന് മമ്മൂക്ക വളരെ ഇമോഷണലായി സംസാരിക്കുന്ന ഭാഗമുണ്ട്.'

  'അതെടുക്കുമ്പോൾ മമ്മൂക്കയുടെ അഭിനയവും വോയ്സ് മോഡുലേഷനും കണ്ടിട്ട് ഞാൻ ശരിക്കും കരഞ്ഞു. എല്ലാവരും എന്നോട് ചോദിക്കുന്നത് മമ്മൂക്കയെക്കുറിച്ചാണ്. സെറ്റിൽ വെച്ച് ഞങ്ങൾ കുറെ സെൽഫിയെടുത്തു.'

  'ഇടയ്ക്ക് മമ്മൂക്ക ചോദിക്കും എന്തിനാണ് ഇത്രയേറെ ഫോട്ടോ എടുത്ത് കൂട്ടുന്നതെന്ന്. മമ്മൂക്കയ്ക്കൊപ്പമുള്ള നിരവധി ഫോട്ടോകൾ എന്റെ കൈയ്യിലുണ്ട്.'

  'മമ്മൂക്കയെ കെട്ടിപ്പിടിക്കാനൊക്കെ എനിക്ക് പേടിയായിരുന്നു. ഞാൻ മമ്മൂക്കയുടെ വലിയ ആരാധകനുമാണ്. എങ്ങനെ ചെയ്താൽ നന്നാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതുപോലെ അദ്ദേഹം പറഞ്ഞ് തരും. അതുകൊണ്ട് ആ ഇമോഷണൽ രംഗങ്ങൾ അധികം ടേക്ക് പോകാതെ ചെയ്യാൻ കഴിഞ്ഞു.'

  'അവസാനത്തെ ദിവസം ഞാൻ മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് കൊടുത്തു. നീയെനിക്ക് ഗിഫ്റ്റ് തരാറായോടാ? എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. ഞാൻ ചിരിച്ചു. മമ്മൂക്ക ഇടാറുള്ളത് പോലെ നിറയെ പൂക്കളുള്ള ഷർട്ടാണ് ഞാൻ കൊടുത്തത്.'

  'സിനിമയിൽ എന്റെ കഥാപാത്രം മമ്മൂക്കയുമൊത്തുള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒരു പ്രത്യേക മാനറിസം പിന്തുടരുന്നുണ്ട്. മുന്നിൽ കൈ കെട്ടിയാണ് മിക്കവാറും എല്ലാ രംഗങ്ങളിലും ഞാൻ വരുന്നത്.'

  'അത് തിരക്കഥാകൃത്തുക്കളിലൊരാളായ ഹർഷാദിക്ക പറഞ്ഞ് തന്നതാണ്. പാർവതി ചേച്ചിയും നല്ല കൂട്ടാണ്' വസുദേവ് സജീഷ് പറയുന്നു.

  Read more about: mammootty
  English summary
  puzhu movie child actor vasudev sajeesh open up about mammootty acting skill
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X