For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാണിക്യത്തിന്റെ സഹോദരനായി മമ്മൂട്ടിയ്‌ക്കൊപ്പം തുടക്കമിട്ടു; ഇപ്പോള്‍ പുഴുവിലെ കെ.പി എന്ന കുട്ടപ്പന്‍

  |

  നവാഗതയായ രതീന പി.ടി സംവിധാനം ചെയ്ത പുഴു ഇന്നലെയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയത്. മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പില്‍, പ്രേക്ഷകര്‍ ഇതുവരെ കാണാത്തതരത്തിലുള്ള നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായാണ് മമ്മൂട്ടിയെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  മമ്മൂട്ടിയ്‌ക്കൊപ്പം പുഴുവിലൂടെ കയ്യടി നേടുകയാണ് കുട്ടപ്പന്‍ എന്ന കഥാപാത്രം കൈകാര്യം ചെയ്ത എരഞ്ഞിക്കല്‍ ശശി എന്ന താരം. സിനിമയില്‍ നാടകകലാകാരനായി വേഷമിട്ട ശശി ജീവിതത്തിലും അറിയപ്പെടുന്ന ഒരു നാടകനടനാണ്. ഇങ്ങനെയൊരു നാടകത്തില്‍നിന്നാണ് പുഴുവിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ് ഇദ്ദേഹത്തെ കണ്ടെത്തുന്നത്. ആ കഥ പറയുകയാണ് ഇപ്പോള്‍ ഹര്‍ഷാദ്.

  Also Read: മമ്മൂട്ടിയുടെ മന്നാഡിയര്‍ക്ക് മമ്മൂട്ടിയിലൂടെ മറുപടി നല്‍കി റത്തീന; താരത്തിനും ഉയരെ മഹാ നടന്‍!

  അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശി. അറിയപ്പെടുന്ന നാടകനടന്‍. ജയപ്രകാശ് കുളൂര്‍, എ ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെ നാടകലോകത്തേക്ക് വന്നു. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയ കലാകാരന്‍. കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒരു ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ച നടന്‍.

  സംവിധായകന്‍ രഞ്ജിത്തിന്റെ പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായി സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. തുടര്‍ന്ന് ചെറുതും വലുതുമായ 86 സിനിമാ കഥാപാത്രങ്ങള്‍. രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ലഭിച്ചു.

  പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് അപ്പുണ്ണികളുടെ റേഡിയോ കണ്ട അന്ന് ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തെ. ശിവദാസ് പൊയില്‍കാവിന്റെ സംവിധാനത്തില്‍ ഇദ്ദേഹം ചെയ്ത ചക്കരപ്പന്തല്‍ എന്നൊരു ഒറ്റയാള്‍ നാടകമുണ്ട്. ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബി.ആര്‍. കുട്ടപ്പന്‍ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്'. ഹര്‍ഷാദ് പറയുന്നു.

  സോണി ലിവിലൂടെയാണ് പുഴു റിലീസ് ചെയ്തത്. മമ്മൂട്ടി, പാര്‍വ്വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍,കോട്ടയം രമേശ്, കുഞ്ചന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയ്‌റര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്.

  മെയ് 13-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും തലേ ദിവസം തന്നെ ചിത്രം സ്ട്രീം ചെയ്യുകയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

  ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന പശ്ചാത്തല സംഗീതവും തീമുകളും നിഗൂഢത നിറഞ്ഞ മമ്മൂട്ടിയുടെ കഥാപാത്രവിവരണവുമാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

  വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ചിത്രമാണിത്. മുന്‍പും മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ് പുഴുവിലേത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  Also Read: യാതൊരു ചമ്മലുമില്ലാതെ ഞാന്‍ അതിനെക്കുറിച്ച് ചോദിക്കും: പാര്‍വ്വതി തിരുവോത്ത്

  Read more about: mammootty parvathy
  English summary
  Puzhu script writer Harshad opens up about actor Appunni Sasi Eranhikkal
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X