For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ലോട്ടറി അടിച്ചത് എനിക്കാണ്; ഗർഭകാലത്തിന്റെ 7-ാം മാസത്തിലാണ്,ആരാധകർക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

  |

  കോമഡി സൂപ്പര്‍ നൈറ്റിലൂടെ ശ്രദ്ധേയായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മിടുക്കിയായ അവതാരകയില്‍ നിന്നും അഭിനേത്രിയായി മാറിയ അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെ ഒരു വിമര്‍ശകന് അശ്വതി നല്‍കിയ മറുപടി വലിയ പ്രശംസ നേടി കൊടുത്തിരുന്നു. വീണ്ടും ആരാധകരോട് സൗഹൃദ സംഭാഷണത്തിനെത്തിയ നടിയുടെ വീഡിയോയാണ് വൈറലാവുന്നത്.

  വിവാഹശേഷം കൂടുതൽ സുന്ദരിയായി ശ്രിയ ശരൺ, ചിത്രങ്ങൾ കാണാം

  രണ്ടാമതും അമ്മയാവുന്നതിന്റെ ഒരുക്കങ്ങളെ കുറിച്ചും അഭിനയിച്ച് കൊണ്ടിരിക്കുന്ന ചക്കപ്പഴം സീരിയലിനെ കുറിച്ചുമൊക്കെ ലൈവില്‍ അശ്വതി പറഞ്ഞിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കിടയിലാണ് വ്യക്തിജീവിതത്തിലെ ചോദ്യങ്ങള്‍ക്കും താരം മറുപടി പറഞ്ഞത്.

  ചക്കപ്പഴത്തിന്റെ ചിത്രീകരണം ഇല്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. ഈ മനുഷ്യന്മാര്‍ ഇതെന്താണ് ഇങ്ങനെ ചോദിക്കുന്നത്. ഷൂട്ട് ഇപ്പോള്‍ നടക്കുമോന്ന് അശ്വതി തിരിച്ച് ചോദിക്കുന്നു. ലോക്ഡൗണ്‍ അല്ലേ, നമുക്കും വീട്ടില്‍ അടച്ച് ഇരിക്കേണ്ടേ?പത്ത് മുപ്പത് പേര് കൂടിയാല്‍ ആണ് ഒരു എപ്പിസോഡ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ അതിന് സാധിക്കില്ല. എല്ലാവരും അവരവരുടെ വീടുകളില്‍ സേഫ് ആയിട്ടും സന്തോഷത്തോടെയും ഇരിക്കും. എല്ലാം സുരക്ഷിതമാണെന്ന് അറിയുന്ന സമയത്തായിരിക്കും ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുക.

  സത്യത്തില്‍ ലോട്ടറി അടിച്ചത് എനിക്കാണെന്ന് പറഞ്ഞ് ഇരിക്കുകയാണ് ഞാന്‍. എല്ലാവര്‍ക്കും ഈ സമയത്ത് ജോലിക്ക് പോവാന്‍ പറ്റാത്തതിന്റെ വിഷമമാണ്. എനിക്ക് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഗ്യാപ് കിട്ടിയതിന്റെ സന്തോഷമാണ്. ഒരിക്കലും അങ്ങനൊരു ഗ്യാപ് കിട്ടാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഗര്‍ഭാവസ്ഥയില്‍ മുഴുവനും ജോലി ചെയ്യണമെന്നൊക്കെ തീരുമാനിച്ചയാളാണ് ഞാന്‍. പെട്ടെന്നൊരു ഗ്യാപ് കിട്ടിയപ്പോള്‍ എനിക്കും സന്തോഷം തോന്നി. വീട്ടിലിരിക്കാനും സെല്‍ഫ് പാംപറിങ്ങുമൊക്കെ പറ്റിയ അവസരമാണ് ലഭിച്ചത്.

  യോഗ പ്രാക്ടീസൊക്കെ തുടങ്ങി. അതൊക്കെയാണ് ഇപ്പോഴത്തെ പരിപാടി. എല്ലാം ഓണ്‍ലൈനിലൂടെയാണ് പഠനം. പാട്ട് കേള്‍ക്കുക, പിന്നെ ഇപ്പോഴത്തെ പ്രധാന പരിപാടി പഴയ സിനിമകള്‍ ഇരുന്ന് കാണുന്നതാണ്. പണ്ട് നമ്മള്‍ കണ്ട് കോരിത്തരിച്ചിരുന്ന സിനിമകള്‍ കാണുകയാണ് ഞാനിപ്പോള്‍. ചേച്ചിയുടെ മുടി സൂപ്പറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഇതിനകത്ത് എന്തെങ്കിലും കുരുങ്ങിയാല്‍ അഴിച്ചെടുക്കാന്‍ ഞാന്‍ പെടുന്ന പാട് നിങ്ങള്‍ക്ക് അറിയാമോന്ന് അശ്വതി തിരിച്ച് ചോദിക്കുന്നു.

  ചക്കപ്പഴത്തിലേക്ക് തിരിച്ച ുവരുമോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നു എന്നാണ് അശ്വതിയുടെ മറുപടി. 7ാം മാസത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളൂ. പത്മയെ പ്രഗന്റായിരുന്ന സമയത്ത് അവസാന ആഴ്ച വരെ വര്‍ക്ക് ചെയ്തിരുന്നു. അന്ന് ദുബായില്‍ ആര്‍ജെ ആയിട്ടാണ് വര്‍ക്ക് ചെയ്തിരുന്നത്. അന്ന് ഞാന്‍ സംസാരിക്കുമ്പോള്‍ കിതക്കുന്നത് വരെ ആളുകള്‍ക്ക് മനസിലാവുമായിരുന്നു. ഈ പ്രാവശ്യവും മാക്സിമം ചെയ്യണമെന്നാണ് വിചാരിക്കുന്നത്.

  ചക്കപ്പഴത്തിന്റെ ലൊക്കേഷന്‍ വീട്ടില്‍ നിന്നും വളരെ അടുത്താണ്. ദൈവം സഹായിച്ച് വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല നിലവില്‍. കൊവിഡ് പ്രതിസന്ധികളൊക്കെ മാറി, സാധാരണ പോവുകയാണെങ്കില്‍ കുറച്ച് നാള്‍ കൂടി ഷൂട്ടിന് പോവണമെന്നാണ് വിചാരിക്കുന്നത്. ഇതിനിടെ ഒരു ആരാധികയെ ലൈവില്‍ ആഡ് ചെയ്ത് അവരുമായി അശ്വതി സംസാരിക്കുകയും ചെയ്തിരുന്നു.

  കോമഡി സൂപ്പര്‍നൈറ്റ് ഇനിയും തുടങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ അയ്യോ, അത് സ്വരം നന്നാവുന്നതിന് മുന്‍പ് പാട്ട് നിര്‍ത്തിയതാണ്. കുറേ കാലം അത് ചെയ്തത് കൊണ്ടാണ് ഒരു ബ്രേക്ക് കൊടുത്തത്. അശ്വതിയും സുരാജും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണ്, ഇപ്പോഴും പഴയ എപ്പിസോഡുകളൊക്കെ കാണാറുണ്ടെന്നും ആരാധിക പറഞ്ഞിരുന്നു. കുറേയായില്ലേ, ഇനി നിര്‍ത്തിക്കൂടേയെന്ന് നിങ്ങള്‍ ചോദിക്കും മുന്‍പ് നിര്‍ത്തിയതാണെന്ന് അശ്വതി പറഞ്ഞത്.

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  അശ്വതിയുടെ പോസ്റ്റ് കാണാം

  English summary
  QA With Fans chakkappazham actress aswathy sreekanth opens up she is seven months pregnanat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X