For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണ് പ്രശ്നമായി, ഐശ്വര്യ റായ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് മാധവൻ

  |

  ഇന്ത്യൻ സിനിമയ്ക്ക് ഒരു പിടി മികച്ച ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മണിരത്നം. ഇരുവർ, റോജ, ദിൽസേ, ദളപതി തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കാലത്തിനൊപ്പം സഞ്ചരിക്കുന്നവയാണ് മണിര്തനം ചിത്രങ്ങൾ. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെയാണ് ആ പഴയ മണിരത്നം ചിത്രങ്ങൾ പ്രേക്ഷകർ കാണുന്നത്.

  1997 ൽ മണിരത്നം സംവിധാനം ചെയ്ത ഛിത്രമാണ് ഇരുവർ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതത്തെ പ്രമേയമാക്കി കൊണ്ടാണ് ചിത്രം ഒരുങ്ങിയത്. മോഹൻലാലും പ്രകാശ് രാജുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് സുന്ദരി ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. ഇവരെ കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു മികച്ച വിജയം നേടാൻ ചിത്രത്തിനായി.ഇരുവറിൽ പ്രകാശ് രാജിന് പകരം ആദ്യം പരിഗണിച്ചിരുന്നത് നടൻ മാധവനെ ആയിരുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധവൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സിനിമയിൽ എത്തുന്നതിന് മുൻപ് ഹിന്ദി സീരിയലുകളിലും പരസ്യങ്ങളുമൊക്കെ സജീവമായിരുന്നു മാധവൻ. സന്തോഷ്‌ ശിവന്‍ പറഞ്ഞിട്ട് ഇരുവർ ചിത്രത്തിന്റെ ഓഡിഷന് എത്തിയത്. തുടർന്ന് സ്ക്രീന്‍ ടെസ്റ്റ്‌ നടത്തിയെങ്കിലും ആ ചിത്രത്തിലേയ്ക്ക് തന്നെ തിരഞ്ഞെടുത്തില്ല. കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്നാണ് മണിര്തനം സാ പറഞ്ഞത്. ആ റോളില്‍ പ്രകാശ്‌ രാജ് സാറാണ് അഭിനയിച്ചത്- മാധവൻ അഭിമുഖത്തിൽ പറയുന്നു.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  ഇരുവറും ദില്‍സേയും കഴിഞ്ഞു മൂന്ന്‍ വര്‍ഷത്തിനപ്പുറം ‘അലൈപായുത'യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മണി സാറിനൊപ്പമുള്ള തുടക്കം കരിയറില്‍ വലിയ ഗുണമായി. ബോളിവുഡ് എന്ട്രിയിലും അത് സഹായിച്ചു. രഗ് ദേ ബസന്തി'യും, ഗുരുവും ത്രീ ഇഡിയറ്റ്സും എനിക്ക് കിട്ടിയെന്നും മാധവൻ പറയുന്നു. മണിരത്ത്തിന്റെ അലൈപായുതെയായിരുന്നു മാധവൻ ആദ്യ ചിത്രം. ഇത് താരത്തിന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. ആദ്യ ചിത്രം തന്നെ വൻ വിജയം നേടാൻ കാഴിഞ്ഞു. അലൈപ്പായുതെയിലൂടെയാണ് കോളിവുഡിന്റെ റൊമാന്റിക് ഹീറോ എന്നുള്ള വിശേഷം താരത്തെതേടിയെത്തുകയായിരുന്നു. പിന്നീട് മണിരത്നം ചിത്രത്തിന്റെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു മാധവൻ. കണ്ണത്തിൽ മുത്തമിട്ടാൽ ,ആയുത എഴുത്ത് തുടങ്ങിയ മണിരത്നം ചിത്രങ്ങളിലും മാധവൻ പ്രധാന വേഷത്തിലെത്തിയിരുന്നു.

  2000 ഏപ്രിൽ 14 നാണ് അലൈപായുതേ തിയേറ്ററുകളിൽ എത്തുന്നത്. മാധവന്റേയും ശലിനിയുടേയും ആദ്യ ചിത്രമായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും ഇന്നും ഇന്നും കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ചിത്രം അതിന്റെ 20ാം വർഷം ആഘോഷിക്കുമ്പോൾ ഓർമ പങ്കുവെച്ച് മാധവൻ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു മാഡി ഓർമ പങ്കുവെച്ചത്.എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു

  1997ലാണ് ഇരുവർ വെള്ളിത്തിരയിൽ എത്തിയത്. തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രം പറഞ്ഞ സിനിമയില്‍ എം ജി രാമചന്ദ്രനായാണ്‌ മോഹന്‍ലാല്‍ വേഷമിട്ടത്. കരുണാനിധിയായി എത്തിയത് പ്രകാശ് രാജ്. ജയലളിതയുമായി സാമ്യമുള്ള കഥാപാത്രമായി എത്തിയത് ഐശ്വര്യാ റായ്. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ഇരുവർ പുറത്തിറങ്ങിയിട്ട് 23 വർഷഘങ്ങൾ പിന്നിടുകയാണ് . സിനിമ വിദ്യാർഥികൾക്ക് ആസ്വദിച്ച് പഠിക്കാനുള്ള ഒരു പാഠ പുസ്തകമാണ് ആ ചിത്രം. ചിത്രത്തിൽ മോഹൻലാലും പ്രകാശ് രാജും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴിൽ കൂടാതെമലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തിയുരുന്നു

  Read more about: madhavan മാധവൻ
  English summary
  R Madhavan about missing the chance in Mani Ratnam movie Iruvar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X