For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്!! രമ്യകൃഷ്ണയ്ക്ക് പകരം രാജമാത ശിവഗാമി ദേവിയാകുന്നത് മൃണാള്‍ താക്കൂര്‍

|

ഇന്ത്യൻ സിനിമയിൽ തന്നെ വൻ തരംഗ സൃഷ്ടിച്ച ഒരു ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. പ്രഭാസ്, അനുഷ്ക, റാണ, രമ്യ കൃഷ്ണ , സത്യരാജ് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു ഭാഗങ്ങളിലായി എത്തിയ ബാഹുബലി ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, രാജ്യത്തിനു പുറത്തും ബാഹുബലി വൻ ചലനം സൃഷ്ടിച്ചിരുന്നു.

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മൗഗ്ലി!! കൂടെ ബാലുവും ഷേര്‍ഖാനും, മൗഗ്ലി ട്രെയിലർ പുറത്ത്

ആദ്യം പുറത്ത് വന്ന് ഒരു വർഷത്തിനു ശേഷമാണ് രണ്ടാംഭാഗം എത്തുന്നത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യം പ്രേക്ഷകരുടെ മനസ്സിൽ പാകിയതിനു ശേഷമാണ് ആദ്യം ഭാഗം അവസാനിച്ചത്. ഇതാണ് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചത്. രണ്ടാം ഭാഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതോടെ മൂന്നാം ഭാഗമില്ലേ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ബാഹുബലിയുടെ പൂർവകഥയുമായി വീണ്ടും വരികയാണ് എസ്.എസ്.രാജമൗലി വീണ്ടും എത്തുന്നുണ്ട്. 9 അധ്യായങ്ങളുള വെബ് പരമ്പരയാണിത്.

‍ഡാൻസ് കളിയ്ക്കാൻ ഇഷ്ടമാണോ!! സർപ്രൈസ് സമ്മാനം നിങ്ങൾക്ക്, ഡാൻസ് ചലഞ്ചുമായി അനുശ്രീയുടെ 'ഓട്ടർഷ ടീ

  ശിവകാമി ദേവിയുടെ കഥ

ശിവകാമി ദേവിയുടെ കഥ

ബാഹുബലി സീരീസിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമാണ് രാജമാത ശിവകാമി ദേവി. ശക്തമായ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിരപ്പിച്ചത് നടി രമ്യകൃഷ്ണയായിരുന്നു. നൂറ് ശതമാനം കഥാപാത്രത്തിനോട് നീതി പുലർത്തിയുളള പ്രകടനമായിരുന്നു രമ്യയുടേത്. ബാഹുബലി സീരീസുകൾ കണ്ട എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ളത് ശിവകാമി ദേവിയുടെ പൂർവ്വകഥയാണ്. ഇതാനിയി കട്ട കാത്തിരുപ്പിലാണ് പ്രേക്ഷകർ.

രമ്യ കൃഷ്ണയ്ക്ക് പകരം മൃണാൾ താക്കൂർ

രമ്യ കൃഷ്ണയ്ക്ക് പകരം മൃണാൾ താക്കൂർ

വെബ് സീരിയലിൽ രാജമാത ശിവകാമി ദേവിയുടെ പൂർവ്വ കഥ പറയുന്നുണ്ട്. എന്നാൽ വെബ് സീരിയസിൽ രാജമാത ശിവകാമി ദേവിയായി എത്തുന്നത് രമ്യകൃഷ്ണയല്ല. പകരം മറാത്തി നടിയും മോഡലുമായ മൃണാൾ താക്കൂറാണ്. രാജമാത ശിവകാമി ദേവിയുടെ യൗവ്വന കാലമാണ് മൃണാൾ അവതരിപ്പിക്കുന്നത്. ബിഗ് സ്ക്രീനിൽ നിറഞ്ഞ കൈയടിയും മികച്ച അഭിപ്രായവുമായിരുന്നു രാജമാത ശിവകാമി ദേവിയിലൂടെ രമ്യയ്ക്ക് ലഭിച്ചത്.

 ശിവകാമി ദേവിയിലൂടെ കഥ

ശിവകാമി ദേവിയിലൂടെ കഥ

മൂന്ന് സീസണുകളായി സംപ്രേക്ഷണം ചെയ്യുന്ന വെബ് സീരിസിൽ ബാഹുബലിയുടേയും ബല്ലാലദേവന്റേയും ജനത്തിനു മുൻപുളള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. പോരാളിയായും ധീഷ്ണശാലിയുമായ ഒരു പെൺകുട്ടി മഹിഷ്മതിയുടെ രാജ്ഞിയായി മാറുന്നതാണ് പരമ്പരയുടെ പ്രമേയം.രു സാധാരണ നഗരത്തിൽ നിന്നും ഒരു സാമ്രാജ്യത്തിലേയ്ക്കുള്ള മിഹിഷ്മതിയുടെ വളർച്ചയും അതിന് അടിവളമായ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥയുമാണ് പരമ്പര പറയുന്നത്.

 പ്രഭാസുണ്ടാകില്ല

പ്രഭാസുണ്ടാകില്ല

കട്ടപ്പയുടേയും രാജമാത ശിവകാമി ദേവിയുടേയും പഴയ കാല കഥയാണ് വെബ് പരമ്പരയിലൂടെ കാണിക്കുന്നത്. അതിനാൽ തന്നെ ബാഹുബലി ഈ സീരീസിലുണ്ടാകില്ല. ബാഹുബലി എന്ന കാഥാപാത്രം ഇല്ലാത്തു കൊണ്ട് തന്നെ പ്രഭാസും ഈ വെബ് സീരിയലിന്റെ ഭാഗമാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർ‌ട്ട്. ഓരോ മണിക്കൂർ വീതമുള്ള ഒൻപത് ഭാഗങ്ങളാണ് ഓരോ സീസണും. എട്ട് മണിക്കൂറുള്ള ഒറ്റ സിനിമ പോലെയും ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായും ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭിക്കും.

നിർമ്മാണം  രാജമൗലി

നിർമ്മാണം രാജമൗലി

ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കി ദേവ കോട്ടയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ബാബുബലി സീരിസിന്റെ സംവിധയകൻ എസ്എസ് രാജമൗലിയും ആർക്കാ മീഡിയ വർക്കും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.

English summary
Rahul Bose, Mrunal Thakur to star in Netflix’s ‘Baahubali: Before the Beginning’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more