For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പച്ചമാങ്ങ തിന്നുന്നവരെല്ലാം ഗര്‍ഭിണികളാണോ? റായ് ലക്ഷ്മിയെ വിമര്‍ശിച്ചവര്‍ക്ക് എട്ടിന്റെ പണി! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് ഈ താരം.
  ചൂടന്‍ രംഗങ്ങളും ഗ്ലാമര്‍ വേഷവുമായി പുറത്തിറങ്ങുന്ന ജൂലി2 വന്‍ വിവമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനോഹരമായ രംഗങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും അത്ര നല്ല കാര്യമല്ല തോന്നുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

  വസ്ത്രധാരണത്തിന്റെ പേരിലും ഗ്ലാമറസ് വേഷം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും എന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരാറുണ്ട് ഈ താരത്തിന്. പ്രതികരണം ആവശ്യമാണെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലൊക്കെ താരം കൃത്യമായി നിലപാട് വ്യക്തമാക്കാറുമുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചാണ് പലരും ചിന്തിക്കുന്നതെന്നും തന്നെക്കുറിച്ച് അപവാദം പറഞ്ഞവരെ നിയമപരമായി നേരിടുന്നതിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങളെന്നും താരം പറയുന്നു. ഇപ്പോഴിതാ തന്നെ വിമര്‍ശിക്കാനെത്തിയവര്‍ക്ക് മുട്ടന്‍ പണിയുമായെത്തിയിരിക്കുകയാണ് താരം.

  അത് വെച്ചല്ല വിലയിരുത്തേണ്ടത്

  അത് വെച്ചല്ല വിലയിരുത്തേണ്ടത്

  തന്നെക്കെുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതാണ് ചിലരുടെ ജോലി. ജീവിതത്തില്‍ ഒന്നിലേറെ പ്രണയവും ബ്രേക്കപ്പുമുണ്ടായിട്ടുണ്ട് തനിക്ക്. പ്രണയത്തെക്കുറിച്ചും പ്രണയ പരാജയത്തെക്കുറിച്ചുമൊക്കെ നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇത് വെച്ച് മാത്രമല്ല തന്നെ അളക്കേണ്ടതെന്ന് താരം പറയുന്നു. പലരും തന്നെ വിലയിരുത്തുന്നത് ഇത്തരം കാര്യങ്ങള്‍ വെച്ചാണെന്നും പറയുന്നു. വ്യക്തി ജീവിതത്തില്‍ അങ്ങനെയൊരു കാര്യം സംഭവിച്ചുവെന്ന കരുതി തന്നെ വിമര്‍ശിക്കാനുള്ള ലൈസന്‍സല്ല അതെന്നും താരം പറയുന്നു.

  ഗര്‍ഭിണിയാണെന്ന പ്രചാരണം

  ഗര്‍ഭിണിയാണെന്ന പ്രചാരണം

  താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. താന്‍ മാങ്ങ കഴിക്കുന്നത് കണ്ടപ്പോളാണ് ഇത്തരത്തിലൊരു പ്രചാരണം വന്നതെന്നും താരം പറയുന്നു. മാങ്ങ കഴിക്കുന്നവരെല്ലാം ഗര്‍ഭിണികളാണോയെന്നും താരം ചോദിക്കുന്നു. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും നിര്‍ത്തിയില്ലെങ്കില്‍ കോടതി കയറേണ്ടി വരും.

  കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്

  കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റിങ്ങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ധാരാളമായിരുന്നു. ഇന്ന് നമ്പര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെ റായി ലക്ഷ്മി പറഞ്ഞത്. എല്ലാവരും ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. എന്നാല്‍ ചിലരൊക്കെ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നാറുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

   ജൂലി 2 ചിത്രീകരണത്തിലെ അതൃപ്തി

  ജൂലി 2 ചിത്രീകരണത്തിലെ അതൃപ്തി

  ഗ്ലാമറിന്‍റെ അതിപ്രസരവുമായെത്തിയ ജൂലി 2 ചിത്രീകരണം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്ന് താരം തുറന്നുപറഞ്ഞിരുന്നു. താല്‍പര്യമില്ലാത്തയാളുടെ കൂടെ കിടക്ക പങ്കിടുന്ന ആ രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ലെന്നും കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്നും താരം പറഞ്ഞിരുന്നു..

  English summary
  Raai Laxmi Took Legal Action When This PERVERTED Rumour About Her Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X