twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കലക്കന്‍ ഇന്‍ട്രോ, കന്നടയില്‍ എത്തിയപ്പോള്‍??? ആരാധകര്‍ പോലും മൂക്കത്ത് വിരല്‍വെക്കും

    മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം രാജമാണിക്യം കന്നടിയിലേക്ക് എത്തിയപ്പോള്‍ വിഷ്ണുവര്‍ദ്ധനായിരുന്നു നായകന്‍.

    By Karthi
    |

    സൂപ്പര്‍ ഹിറ്റായി മാറുന്ന ചിത്രങ്ങള്‍ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. കേരളത്തിലേക്ക് അന്യാഭാഷാ ചിത്രങ്ങള്‍ നിരവധി റീമേക്ക് ചെയ്ത് എത്തിയതുപോലെ മലയാളത്തില്‍ നിന്നും ധാരാളം ചിത്രങ്ങള്‍ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.

    മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

    കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

    ഓരോ ചിത്രങ്ങളും മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യുമ്പോള്‍ അതാത് നാടിന്റെ സാംസാകാരികവും ഭാഷാപരവുമായ സ്വാധീനം അവയ്ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഭാഷകളില്‍ അവരുടെ ശൈലിയില്‍ കൊളമാക്കിയ ചിത്രങ്ങളും ഉണ്ട്. മമ്മൂട്ടി അനവര്‍ റഷീദ് ചിത്രം രാജമാണിക്യം അതിന് ഉത്തമ ഉദാഹരണമാണ്.

    ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

    സൂപ്പര്‍ ഹിറ്റ് രാജമാണിക്യം

    സൂപ്പര്‍ ഹിറ്റ് രാജമാണിക്യം

    മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു രാജ്യമാണിക്യം. ടിഎ ഷാഹിദ് തിരക്കഥ ഒരുക്കിയ ചിത്രം 2005ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. പത്മപ്രീയ നായികയായ ചിത്രത്തില്‍ റഹ്മാനും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലെത്തി.

    ബെല്ലാരി രാജ

    ബെല്ലാരി രാജ

    പോത്തുകച്ചവടക്കാരനായ ബല്ലാരി രാജ എന്ന കഥാപാത്രവും തിരുവനന്തപുരം ശൈലിയിലുള്ള സംസാരവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ബെല്ലാരി രാജയുടെ ഇന്‍ട്രോ തിയറ്ററുകളില്‍ ആവേശം നിറയ്ക്കുന്നതായിരുന്നു. ഒപ്പം ലവന്‍ പുലിയാണ് കെട്ടോ... എന്ന ഡയലോഗിനെ യുവാക്കള്‍ ഏറ്റെടുത്തു.

    രാജ നാഗയാകുന്നു

    രാജ നാഗയാകുന്നു

    കേരളത്തില്‍ റിലീസ് ചെയ്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജമാണിക്യം കന്നടയില്‍ റിമേക്ക് ചെയ്യുന്നത്. ബെല്ലാരി നാഗ എന്ന പേരിലാണ് ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്തത്. ബെല്ലാരി രാജ എന്ന മമ്മൂട്ടി കഥാപാത്രം ബെല്ലാരി നാഗയായി മാറിയപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് അത്ര അംഗീകരിക്കാനായില്ല.

    നായകനായി വിഷ്ണുവര്‍ദ്ധന്‍

    നായകനായി വിഷ്ണുവര്‍ദ്ധന്‍

    കന്നട സൂപ്പര്‍ സ്റ്റാര്‍ വിഷ്ണവര്‍ദ്ധനായിരുന്നു ബെല്ലാരി നാഗ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണുവര്‍ദ്ധന്റെ അവസാന ചിത്രമായിരുന്നു ബെല്ലാരി നാഗ. മമ്മൂട്ടി ഗംഭീരമാക്കിയ രാജ എന്ന കഥാപാത്രത്തിന്റെ കന്നട രൂപത്തെ മലയാളി പ്രേക്ഷകര്‍ക്ക് അത്ര അംഗീകരിക്കാനാകില്ല.

    ഇന്‍ട്രോ ദുരന്തം

    ഇന്‍ട്രോ ദുരന്തം

    രാജമാണ്യത്തിലെ പ്രധാന പഞ്ച് ബെല്ലാരി രാജയുടെ ഇന്‍ട്രോ ആയിരുന്നു. പഞ്ച് ഡയലോഗും ആക്ഷനും മെയ്ക്കിംഗും എല്ലാകൂടെ ഒരു മാസ് മൂഡ്. എന്നാല്‍ കന്നട ഇന്‍ട്രോ കണ്ടാല്‍ രാജമാണിക്യത്തേക്കുറിച്ചുള്ള എല്ലാ ബിംബങ്ങളും തകര്‍ന്ന് പോകും. അത്ര ദുരന്തമായിരുന്നു ആ ഇന്‍ട്രോ.

    മലയാളി സംവിധായകന്‍

    മലയാളി സംവിധായകന്‍

    കിംഗ്, ധ്രുവം, കമ്മീഷ്ണര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ദിനേശ് ബാബുവായിരുന്നു രാജമാണിക്യം കന്നടയിലേക്ക് റീമേക്ക് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, വിനീത് എന്നിവരെ പ്രധാന താരങ്ങളാക്കി മഴവില്ല് എന്ന ചിത്രം ദിനേശ് ബാബു മലയാളത്തില്‍ സംവിധാനം ചെയ്തത്.

    ബെല്ലാരി നാഗ ഇന്‍ട്രോ വീഡിയോ....

    രാജമാണിക്യം ഇന്‍ട്രോ വീഡിയോ....

    English summary
    Rajamanikyam movie remade in Kannada as Bellary Naga. The Intro scene of the hero in Bellari Naga can't be acceptable by Malayali audience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X