For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ആൺകുട്ടികൾ ആയിരുന്നു, ഭർത്താവും മക്കളും മരിച്ചു, പോയതൊന്നും തിരിച്ച് കിട്ടില്ലെന്ന് കുളപ്പുള്ളി ലീല

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ഹാസ്യകഥാപാത്രങ്ങളാണ് താരം അധികവും അവതരിപ്പിച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. രജനികാന്ത് ചിത്രമായ അണ്ണാത്തയിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  ഇത്തരത്തിലുള്ള വാർത്ത ഇനി പ്രചരിപ്പിക്കരുത്, അഭ്യർത്ഥനയുമായി കുടുംബവിളക്ക് താരം ആതിര മാധവ്...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുളപ്പുള്ളി ലീലിയുടെ അഭിമുഖമാണ്. തന്റെ കുടുംബത്തെ കുറിച്ചും സിനിമയിൽ എത്തിയതിനെ കുറിച്ചുമൊക്കെയാണ് അഭിമുഖഖത്തിൽ പറയുന്നത്. ഏഴാം ക്ലസ് വരെയാണ് ലീല പഠിച്ചത്. അമ്മയുടെ പിന്തുണ കൊണ്ടാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു. നമ്മൾ കഴിവതും ആരെയും ഉപദ്രവിക്കരുതെന്നും ആനീസ് കിച്ചണിലൂടെ ലീല പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

  ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

  ശിൽപ ഷെട്ടി- കുന്ദ്ര വിവാഹമോചനം ചർച്ചയാകുമ്പോൾ ഭർത്താവിന് ആശംസയുമായി നടി, ഇത്രയും ഇഷ്ടമുണ്ടോ

  കുടുംബത്തെ കുറിച്ചും ഭർത്താവിന്റേയും മക്കളുടേയും വിയോഗത്തെ കുറിച്ചും ലീല പറയുന്നുണ്ട്. ''രണ്ടു ആൺകുട്ടികൾ ആയിരുന്നു . രണ്ടുപേരും ഭർത്താവും മരിച്ചു പോയി. ഒരാൾ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാൾ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങി വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടതെന്നും ലീല പറയുന്നു

  തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ചും ലീല പറയുന്നുണ്ട്. മലയാളത്തിൽ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം വ്യാജ വാർത്തയെ കുറിച്ച് പറയുന്നത്. ''താൻ മലയാളത്തിൽ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ്. ഇതിനു മുൻപ് ഇതുപോലൊരു സംഭവം ഉണ്ടായി. കുളപ്പുള്ളി ലീലയെ വിളിച്ചാൽ കിട്ടുകയില്ല. ലീല മൊത്തം തമിഴ്നാട്ടിൽ ആണ് പെറ്റുകിടക്കുന്നതെന്ന്. ഒരു അഭിമുഖത്തിനായി ഒരാൾ വിളിച്ചപ്പോൾ ഞാൻ ഇതിനെകുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷം വിളി വന്നുവെന്നും ലീല പറയുന്നു

  ഇപ്പോഴത്തെ സിനിമയിൽ അമ്മയില്ല, അമ്മൂമ്മ ഇല്ല അയല്പക്കമില്ല ഒന്നുമില്ലെന്ന് ലീല നേരത്തെ പറഞ്ഞതിന് ബാക്കിയായി താരം പറഞ്ഞു. പുളിയുറുമ്പ് കടിച്ച മാതിരി തട്ടിക്കുടയൽ. തുണിയും വേണ്ട മണിയും വേണ്ട ഒന്നും വേണ്ട. നാല് കുലുക്കം കാണിച്ചാൽ സിനിമയായി എന്നാണ് ലീല പറയുന്നത്. ഇത് കൊള്ളാം കോട്ടോ എന്നാണ് ആനിയുട മറുപടി. ''പക്കാ നാടൻ മനുഷ്യർ എന്ന് പറഞ്ഞാൽ ഇതാണ്. കാരണം ഓരോ അമ്മമാരോടും എനിക്ക് ഇങ്ങനെ വർത്തമാനം പറയാൻ ഇഷ്ടമാണെന്നു ആനി പറയുന്നു. കൂടാതെ വർത്തമാനത്തിൽ ചേച്ചി തന്നെ കാളും സീനിയറാണെന്നും താരം പറയുന്നു.

  തനിക്ക് കിട്ടാനുള്ള കടത്തെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നു. ആരെങ്കിലും ചേച്ചിയോട് കടം ചോദിച്ചാൽ കൊടക്കുമേ എന്നുള്ള ആനിയുടെ ചോദ്യത്തിനായിരുന്നു തനിക്ക് കിട്ടാനുള്ള പണത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് 45 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നാണ് ലീല പറയുന്നത്. കണക്ക് കൂട്ടിയാൽ അതിൽ കൂടുതൽ ആയിരിക്കും. ക്യാൻസർ രോഗികൾക്കും മറ്റും ഞാൻ സഹായം ചെയ്യുമായിരുന്നു. പബ്ലിസിറ്റി എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ഇതെവിടെയും ഞാൻ പറയാറില്ല. ഇപ്പോൾ കുറച്ചുനാളായി ഒന്നും ചെയ്യാൻ ആയിട്ടില്ല- കുളപ്പുള്ളി പറയുന്നു.

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  തന്നെ സംബന്ധിച്ച് ആരും സഹായിക്കാൻ ഇല്ല. അപ്പോൾ മൂഡ് ഔട്ട് ആയി ഇരുന്നിട്ടോ, മുഖം വീർപ്പിച്ചിരുന്നിട്ടോ ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. അപ്പോൾ ആളുകൾ പറയും കണ്ടോ അവൾക്ക് ഇപ്പൊ ഗതി ഇല്ലാഞ്ഞിട്ട കരഞ്ഞു വിളിച്ചു നടക്കുന്നതെന്ന് . എന്തിനാണ് അത്. ദൈവത്തിൽ പറയുക. എല്ലാം ദൈവത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. . തരാൻ ഉള്ളവരോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ അവർക്ക് എന്നെങ്കിലും തോന്നുമെന്നും കുളപ്പുള്ളി ലീല പറയുന്നു.

  Read more about: kulappulli leela
  English summary
  Rajinikanth Annaatthe Movie Actress Kulappulli Leela About Her Husband And Children Death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X