twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍, രജനികാന്ത്, മമ്മൂട്ടി!താരരാജാക്കന്മാരുടെ സിനിമകള്‍ ഒന്നിച്ചെത്തുന്നത് ആദ്യത്തെ സംഭവമല്ല

    |

    ഈ വര്‍ഷത്തെ മികച്ച സിനിമകളുമായിട്ടാണ് ജൂണ്‍ മാസം വരുന്നത്. മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലിന്റെ സിനിമയും മമ്മൂട്ടിയുടെ സിനിമയും ഈ ദിവസങ്ങളില്‍ ഉണ്ടെന്നുള്ളതാണ് കേരളത്തെ സംബന്ധിച്ചിട്ടുള്ള വലിയ കാര്യം. ഒപ്പം യുവതാരങ്ങളുടെ സിനിമകളും ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തും.

    ഏട്ടനും ഇക്കയ്ക്കും അടുത്ത വെല്ലുവിളി യുവതാരങ്ങള്‍ മാത്രമല്ല!ഒന്നിച്ചെത്തുന്നത് 10 വമ്പന്‍ സിനിമകള്‍ഏട്ടനും ഇക്കയ്ക്കും അടുത്ത വെല്ലുവിളി യുവതാരങ്ങള്‍ മാത്രമല്ല!ഒന്നിച്ചെത്തുന്നത് 10 വമ്പന്‍ സിനിമകള്‍

    തമിഴിനെ സംബന്ധിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ സിനിമ റിലീസിനുണ്ടെന്നുള്ളതാണ് വലിയ കാര്യം. രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് താരരാജാക്കന്മാരുടെ സിനിമകള്‍ വലിയ പ്രധാന്യത്തോടെയാണ് എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പും രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ റിലീസിനെത്തിയിരുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം..

    കാല

    കാല

    സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കാല ജൂണ്‍ 7 ന് കാല തിയറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും കാലയ്ക്ക് വേണ്ടി പ്രേക്ഷകരുടെ കാത്തിരിപ്പാണ്. കാബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ നടന്‍ ധനുഷാണ് നിര്‍മ്മിക്കുന്നത്. കറുപ്പ് നിറം പ്രമേയമാക്കി നിര്‍മ്മിക്കുന്ന കാല ഇന്ത്യന്‍ സിനിമാ പ്രേമികളെ മുഴുവനും ആകാംഷ ഉണര്‍ത്തിയാണ് വരുന്നത്. കറുപ്പ് നിറത്തിലുള്ള തമിഴ്‌നാടിന്റെ വൈകാരികതയിലൂടെയാണ് സിനിമ കടന്ന് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

    നീരാളി

    നീരാളി

    ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നീരാളി. 2018 ലെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയായ നീരാളി ജൂണ്‍ 14 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. സജു തോമസിന്റെ തിരക്കഥയിലൊരുക്കുന്ന അഡ്വഞ്ചര്‍ ത്രില്ലര്‍ സിനിമയാണ് നീരാളി. നാദിയ മൊയ്തു നായികയാവുമ്പോള്‍ പാര്‍വ്വതി നായര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍, പ്രകാശ് രാജ്, മേഖ മാത്യു എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    ഓരോ ദിവസവും പോസ്റ്റര്‍ ഇറക്കി ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കനിഹയാണ് നായിക. അന്‍സന്‍ പോള്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, മഖ്ബുല്‍ സല്‍മാന്‍, രഞ്ജി പണിക്കര്‍, നരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡെറിക് അബ്രാഹം എന്ന ഐപിഎസുകാരന്റെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്, ടിഎല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

     മുന്‍പും ഇതുപോലെ തന്നെ...

    മുന്‍പും ഇതുപോലെ തന്നെ...

    ഒരുമാസം മൂന്ന് രാജാക്കന്മാരുടെ സിനിമകള്‍ എത്തുന്നത് ആദ്യത്തെ സംഭവമല്ല. 2007 ലായിരുന്നു അങ്ങനെ ഒരു കാര്യം നടന്നത്. രജനികാന്ത് നായകനായി അഭിനയിച്ച ശിവാജി റിലീസ് ചെയ്തത് ഒരു ജൂണ്‍ 15 നായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായിട്ടായിരുന്നു മോഹന്‍ലാലിന്റെ ഹലോ എന്ന സിനിമയും റിലീസിനെത്തിയത്. മമ്മൂട്ടിയുടെ മിഷന്‍ 90 ഡെയിസും ജൂലൈ ആദ്യ ആഴ്ചകളിലായിരുന്നു എത്തിയത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോഴാണ് അതുപോലൊരു അത്ഭുതം ഇനിയും സംഭവിക്കാന്‍ പോവുന്നത്.

    English summary
    Rajinikanth VS Mammootty VS Mohanlal: A Phenomenal Competition Awaits!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X