For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസിനും ചികിത്സ ആവശ്യമായി വരും, ലജ്ജിക്കേണ്ട കാര്യമില്ല, മാനസികാരോഗ്യവിദഗ്ധനെ കണ്ടിട്ടുണ്ടെന്ന് രജിഷ

  |

  വിഷാദ രോഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ്. ചിരിക്കുന്ന പല മുഖങ്ങൾക്ക് പിന്നിലും ഈ അപകടകാരിയായ അവസ്ഥ ഒളിഞ്ഞിരിക്കുണ്ട്. ഒരു പക്ഷെ ഏറ്റവും ഒടുവിൽ മാത്രമേ മററ്റുളളവർക്ക് ഇത് മനസ്സിലാവുകയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിമാരായ ദീപികയുടേയും രജിഷ വിജയന്റേയും വാക്കുകളാണ്. വിഷാദ രോഗത്തെ കുറിച്ചാണ് ഇരുവർക്കും പറയാനുള്ളത്.

  താരങ്ങളുടെ തുറന്നെഴുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ദീപിക ഇതിനും മുൻപ് വിഷാദരോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിൽ തന്റെ മനസ് സഞ്ചരിച്ച ചിന്തകളെ കുറിച്ചായിരുന്നു ദീപിക അന്ന് തുറന്ന് പറഞ്ഞത്. വിഷാദരോഗത്തിൽ നിന്ന് കരകയറിയ ആളാണ് ദീപിക . മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങൾ നൽകുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട് . ഇപ്പോഴിത വിഷാദ രോഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് നടി രജിഷ വിജയൻ. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധൻ ഇക്കാര്യത്തിൽ നിങ്ങളെ തീർച്ചയായും സഹായിക്കാൻ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു. നടൻ കുഞ്ചാക്കോബോബനും മാനസികാരോഗ്യത്തിന് നൽകേണ്ട പ്രധാന്യത്തെ കുറിച്ച് തുറന്ന് എഴുതിയിരുന്നു. വിഷാദവും ആൻസൈറ്റിയും പുതിയ കാലത്തെ കാൻസറാണെന്നാണ് നടൻ പറയുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളിൽ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കേ ബോബൻ പറയുന്നത്.

  മാനസിക രോഗവസ്ഥയുമായി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ സഹായം തേടലിന്റെ പ്രധാന്യത്തെ കുറിച്ച് പറയാൻ എനിയ്ക്ക് സാധിക്കില്ല. സംസാരിക്കൂ, സംവദിക്കൂ.. പ്രകടിപ്പിക്കൂ.. സഹായം നേടൂ... ഓർക്കുക നിങ്ങൾ ഒരിക്കലും തനിച്ചല്ല. ഇക്കാര്യത്തിൽ നമ്മൾ ഒന്നിച്ചാണ് ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇക്കാര്യത്തിൽ നമ്മൾ ഒന്നിച്ചാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലായ്പ്പോഴും, എവിടെയും പ്രതീക്ഷയുണ്ട് എന്നതാണ്,' ദീപിക കൂട്ടിച്ചേർത്തു.

  2012 മുതൽ ആയിരുന്നു ഞാൻ വിഷാദരോഗത്തിന്റെ പിടിയിലാവുന്നത്. ഇത് എട്ട് മാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സമ്മർദവും വിട്ട് പോകൻ ഏറെ ബുദ്ധിമുട്ടാണ്. പെട്ടെന്ന് ഒരകു ദിവസം തനിയ്ക്ക് ചെവി വേദനയും എന്തൊക്കെയോ അസ്വസ്ഥതകളും ഉണ്ടായി. അങ്ങനെയാണ് വിഷാദം എന്നിലേയ്ക്ക് എത്തിയത്. ഇതിനെ കുറിച്ച അധികം വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുന്നത്. ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല. ജീവിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് പേലും തോന്നിപ്പോകും - ദീപിക പറഞ്ഞു.

  ഒരിക്കൽ എന്നെ കാണാൻ മാതാപിതാക്കൾ മുംബൈയിൽ വന്നു. അവർ തിരികെ പോകാൻ നേരം കരച്ചിൽ നിയന്ത്രണം വിട്ട് പോയി. തുടർന്ന് ഡോക്ടറെ കാണുകയായിരുന്നു. അപ്പോഴാണ് ക്ലിനിക്കൽ ഡിപ്രഷനാണെന്ന് തിരിച്ചറിഞ്ഞത്. കൗൺസിലിങ്, മരുന്നുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.- നടി കൂട്ടിച്ചേർത്തു.

  Read more about: rajisha vijayan
  English summary
  Rajisha Vijayan Heart Touching Note About Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X