For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ല, നോ പറയേണ്ടിടത്ത് നോ തന്നെ പറയും, രജിഷ പറയുന്നു

  |

  ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈ ഒപ്പ് പതിപ്പിച്ച അഭിനേത്രിയാണ് രജിഷ വിജയൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുളളുവെങ്കിലും ഇതിലെല്ലാം തന്റേതായ വ്യക്തിമുദ്ര നടി പതിപ്പിച്ചിട്ടുണ്ട്. 2016 ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തുലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എപ്പോഴും രജിഷയെ നേടി എത്തുന്നത്. അതെല്ലാം അതിന്റേതായ തന്മയത്ത്വത്തോട് കൂടിയാണ് താരം പ്രേക്ഷകരിൽ എത്തിക്കുന്നത്.

  നോ പറയേണ്ടടത്ത് നോ എന്ന് തന്നെ പറയുന്ന ആളാണ് താനെന്ന് രജിഷ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. യസ് പറയാനുളള സ്വാതന്ത്ര്യം ഉള്ളതു പോലെ നോ പറയാനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കും ഉണ്ടെന്നും താരം പറയുന്നു.

  നോ പറയേണ്ടടത്ത് നോ എന്ന് തന്നെ പറയുന്ന ആളാണ് താൻ. ഒരു കാര്യത്തെ സ്വീകരിക്കാനും തള്ളി കളയാനുമുള്ള അവകാശം നിങ്ങൾക്കുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയിൽ അഭിപ്രായം പറയാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തെറ്റു കാണുമ്പോൾ അത് തെറ്റാണെന്നും ശരി കാണുമ്പോൾ അതിന്റെ പക്ഷത്ത് നിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.

  രജിഷയുടെ സോളോ ഹിറ്റ് ചിത്രമായിരുന്നു ജൂൺ. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂൾ കാലത്തെ പ്രണയത്തെ കുറിച്ചും താരം വെളിപ്പെടുത്തി. സ്കൂൾ കാലത്തൊക്കെ ആരാ പ്രണയിക്കാത്തത്. ഓരോ പ്രായത്തിലും ക്രഷുകൾ തോന്നുന്നത് സ്വാഭാവികമാണ്. ​​​പി​​​ന്നെ​​​ ​​​പ്ര​​​ണ​​​യം​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​പി​​​ടി​​​ച്ചു​​​ ​​​പ​​​റി​​​ച്ചു​​​ ​​​വാ​​​ങ്ങി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​ഒ​​​ന്ന​​​ല്ല. നമുക്ക് ഇഷ്ടം തോന്നുന്ന ആൾക്ക് നമ്മളോട് ഇഷ്ടം തോന്നണമെന്നില്ല. അത് നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട ഒന്നാണ്.ഇ​​​ഷ്ടം​​​ ​​​ല​​​ഭി​​​ക്കാ​​​തെ​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​പെ​​​ട്രോ​​​ൾ​​​ ​​​ഒ​​​ഴി​​​ച്ച് ​​​കൊ​​​ല്ലു​​​ന്ന​​​താ​​​ണ​​​ല്ലോ​​​ ​​​ഇ​​​പ്പോ​​​ഴ​​​ത്തെ​​​ ​​​ട്രെ​​​ൻ​​​ഡ്.

  നമുക്കൊരു വിഷമം ഉണ്ടാകുമ്പോൾ അത് മനസ്സിലിട്ട് വലുതാക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ഉ​​​ള്ളി​​​ലു​​​ള്ള​​​ ​​​വി​​​ഷ​​​മം​​​ ​​​ഏ​​​റ്റ​​​വും​​​ ​​​അ​​​ടു​​​ത്ത് ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​ഒ​​​രാ​​​ളോ​​​ട് ​​​പ​​​റ​​​യു​​​ന്ന​​​താ​​​ണ് ​​​ന​​​ല്ല​​​ത്. ​​​വി​​​ഷ​​​മം​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​ദ്യം​​​ ​​​മ​​​ന​​​സ് ​​​തു​റ​​​ക്കു​​​ന്ന​​​ത് ​​​അ​​​വ​​​രോ​​​ടാ​​​ണ്. പ്ര​​​ശ്‌​​​ന​​​ത്തി​​​ന്റെ​​​ ​​​ഗൗ​​​ര​​​വം​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​ന​​​മ്മ​​​ളെ​​​ ​​​നേ​​​ർ​​​വ​​​ഴി​​​ക്ക് ​​​ന​​​ട​​​ത്താ​​​നു​​​ള്ള​​​ ​​​അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്ത് ​​​അ​​​വ​​​ർ​​​ക്കു​​​ണ്ട്. ​​​എ​​​ന്തും​​​ ​​​തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​വു​​​മ്പോ​​​ൾ​​​ ​​​ഒ​​​രു​​​ ​​​പ​​​രി​​​ധി​​​വ​​​രെ​​​ ​​​ന​​​മ്മ​​​ളെ​​​ ​​​ബാ​​​ധി​​​ക്കു​​​ന്ന​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം​​​ ​​​പ​​​രി​​​ഹാ​​​ര​​​മാ​​​കും.

  ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും രജിഷ പങ്കുവെച്ചു. എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ക​​​ഥ​​​യാ​​​യി​​​രി​​​ക്ക​​​ണം. തിരക്കഥയിൽ എന്റെ കഥാപാത്രത്തിന് പ്രധാന്യം നോക്കും.അ​​​തു​​​ ​​​വ​​​രെ​​​ ​​​ചെ​​​യ്ത​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ങ്കി​​​ൽ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഞാ​​​ൻ​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യു​​​ക​​​യു​​​ള്ളൂ. അനുരാഗ കരിക്കിൻ വെള്ളം, ജൂൺ എന്നീ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ അതുപോലെയുളള നിരവധി കഥാപാത്രങ്ങളുടെ ഓഫറുകൾ വന്നിരുന്നു.ഞാ​​​ൻ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ ​​​പ​​​ല​​​ ​​​സി​​​നി​​​മ​​​ക​​​ളും​​​ ​​​പി​​​ന്നീ​​​ട് ​​​സൂ​​​പ്പ​​​ർ​​​ ​​​ഹി​​​റ്റു​​​ക​​​ളാ​​​യി. അതിലൊന്നും തനിയ്ക്ക് ചെയ്യാൻ ഒന്നുമില്ലായിരുന്നു. അതിനാൽ തന്നെ ആ സിനിമകൾ ഒഴിവാക്കിയതിൽ യാതൊരു വിഷമവുമില്ലെന്ന് രജിത അഭിമുഖത്തിൽ പറഞ്ഞു.

  English summary
  Rajisha Vijayan About Love And 6 Years Of Movie Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X