For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് പണ്ട് മുതലെയുള്ള ആഗ്രഹമാണ്, ഭാവി വരനെ കുറിച്ച് നടി രജിഷ വിജയൻ

  |

  യുവതാരങ്ങളിൽ പ്രധാനിയാണ് രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് രജിഷ ചെയ്തിട്ടുള്ളതെങ്കിലും ഇവയിലെല്ലാത്തിലും തന്റേതായ കൈ ഒപ്പ് പതിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എപ്പോഴും രജിഷയെ നേടി എത്തുന്നത്. ഇതെല്ലാം അതിന്റേതായ തന്മയത്ത്വത്തോട് കൂടിയാണ് താരം പ്രേക്ഷകരിൽ എത്തിക്കുന്നത്.

  rajisha

  കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം, സംവിധായകന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. കൗമുദി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുളള സങ്കൽപത്തെപ്പറ്റിയും രജിഷ തുറന്ന് പറഞ്ഞത്. തനിയ്ക്ക് ഇല്ലാത്ത ചില ഗുണങ്ങൾ തന്റ ഭാവി വരന് വേണമെന്നാണ് നടി പറയുന്നത്. സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിർബന്ധമാണ്. കാണാൻ സുന്ദരനും നല്ല സ്വഭാവമുള്ള ആളുമായിരിക്കണമെന്നും രജിഷ കൂട്ടിച്ചേർത്തു.

  ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷനിൽ ഗംഭീര ലുക്കിൽ നവ്യ, ചിത്രം വൈറലാകുന്നു

  കൂടാതെ പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാനുള്ള താൽപര്യമുണ്ടെന്നും രജിഷ തുറന്നു പറഞ്ഞു. ഇതിനുള്ള കാരണവും രജിഷ വെളിപ്പെടുത്തിയിട്ടുണ്ട് മികച്ച നടനാണ് അദ്ദേഹം. പ്രെഫഷണലായിട്ടാണ് ഓരോ സിനിമയേയും നോക്കി കാണുന്നത്. കൂടാതെ വ്യത്യസ്ത സംവിധായകന്മാർക്കൊപ്പം വർക്ക് ചെയ്യാനുള്ള അഗ്രഹ രജിഷ പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പഴയതും പുതിയതുമായ നിരവധി മികച്ച സംവിധായകരുണ്ട്. അവരോടൊപ്പം വർക്ക് ചെയ്യുക എന്നത് എനിയ്ക്ക് ഏറ്റവും പ്രധാനം . ആ ചിത്രത്തിൽ നായകൻ ആരായാലും കുഴപ്പമില്ലെന്നും രജിഷ പറയുന്നുണ്ട്.

  തിഞ്ഞെടുക്കുന്ന സിനിമ കഥാപാത്രങ്ങൾ പേലെ യഥാർഥ ജീവിതത്തിലു രജിഷയ്ക്ക് കൃത്യമായ നിലപാടുകളുണ്ട്. ഇത് താരം കൃത്യസമയങ്ങളിൽ തന്നെ പങ്കുവെയ്ക്കാറുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് വിഷാദ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. ഞാനും ചെയ്തിട്ടുണ്ട് എന്ന് താരം തുറന്നു പറയുകയും ചെയ്തിരുന്നു.ഒരു പനി വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായൊരു കാര്യമാണ്, മനോവിഷമങ്ങളോ അനുഭവപ്പെടുമ്പോൾ ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ അടുത്തു പോവുന്നതും. മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റായ ചിന്തകൾ അവസാനിപ്പിക്കൂ,"

  ഞാനും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ്സ് നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്, ചിലപ്പോൾ രോഗം പിടിപെടുന്ന മറ്റേതൊരു ഭാഗത്തെയും പോലെ പരിചരണം ആവശ്യമാണ്. എന്നെ വിശ്വസിക്കൂ, ഒരു പ്രൊഫഷണലിന് നിങ്ങളെ പല തരത്തിൽ സഹായിക്കാൻ കഴിയും," രജിഷ കുറിച്ചിരുന്നു.

  English summary
  Rajisha Vijayan Opens Up Her Wedding Dream
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X