For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ടൊരു കേസില്‍ ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് രക്ഷപ്പെടുത്തിയതെന്ന് പിഷാരടി

  |

  നടന്‍, കോമേഡിയന്‍, സംവിധായകന്‍, നിര്‍മാതാവ്, അവതാരകന്‍ എന്നിങ്ങനെ ഒരുപാട് മേഖലകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ രമേഷ് പിഷാരടി. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്നൊരു സിനിമയും പിഷാരടിയുടെ സംവിധാനത്തില്‍ പിറന്നിരുന്നു. എന്നാല്‍ ധര്‍മജനൊപ്പമുള്ള കോമഡി പരിപാടികളായിരുന്നു പിഷാരടിയെ ശ്രദ്ധേയനാക്കിയത്.

  ഇതിനിടെ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പഴയ പല ഓര്‍മ്മകളും പുതുക്കിയിരിക്കുകയാണ് പിഷാരടി. ധര്‍മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്തെ കഥ മുതല്‍ സംവിധാനം ചെയ്ത അനുഭവങ്ങളും പിഷരാടി വെളിപ്പെടുത്തിയിരുന്നു.

  കോമേഡിയന്‍, ആങ്കര്‍, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായപ്പോഴും സംവിധാനം സ്വപ്‌നമായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിന്റെ പോസ്റ്ററില്‍ ഒരു തല വരുത്തുക എന്നതായിരുന്നു ആദ്യത്തെ മോഹം. സിനിമ സംവിധാനം ചെയ്തപ്പോഴാണ് അതെന്റെ വലിയ മോഹമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. മിമിക്രിക്കാരന്‍, തമാശക്കാരന്‍ എന്നിവ അതിലേക്കുള്ള വഴികളായിരുന്നു.

  90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്ത് ശീലം കൊണ്ട് ചെറുതും വലുതമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

  സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, എന്നിവരാണ് എന്റെ പ്രിയ സംവിധായകര്‍. അവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് ഞാന്‍ സംവിധായകനായത്. ഇഷ്ടപ്പെട്ട സിനിമ കാണാപാഠമാകുന്നത് വരെ വീണ്ടും വീണ്ടും കാണുന്ന ശീലം എനിക്കുണ്ട്. ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട കുറേ ഇംഗ്ലീഷ് സിനിമകളെ കുറിച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു. അപ്പോള്‍ പത്മരാജന്റെയും ഭരതന്റെയും പടങ്ങള്‍ കണ്ട ശീലമേ എനിക്കുള്ളു. എന്ന് ബെസ്റ്റ് ആക്ടറില്‍ ഭരതന്റെയും പടങ്ങള്‍ കണ്ട ശീലമേ എനിക്കുള്ളു 'എന്ന് ബെസ്റ്റ് ആക്ടറില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് തിരിച്ചടിച്ചാണ് ഞാന്‍ അതിനെ പ്രതിരോധിച്ചത്.

  നമ്മള്‍ പെട്ട് പോകുന്ന അവസ്ഥകളാണ് എനിക്ക് ചിരിക്കാനുള്ള വക സമ്മാനിക്കാറുള്ളത്. പണ്ട് ഞാനും ധര്‍മജനും സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. അന്ന് ധര്‍മജന്റെ പ്രധാന ഐറ്റം പെണ്‍വേഷമാണ്. അവിടെ പെണ്‍വേഷം കെട്ടി അഭിനയിക്കാന്‍ പാടില്ല. ഒടുവില്‍ അതൊന്നും പ്രശ്‌നമല്ലെന്ന സംഘാടകരുടെ ധൈര്യത്തില്‍ ഞങ്ങള്‍ പരിപാടി തുടങ്ങി.

  ധര്‍മന്‍ ബ്ലാസും ലുങ്കിയും അണിഞ്ഞ് കറുത്തമ്മയായി സ്റ്റേജില്‍ വിലസാന്‍ തുടങ്ങി. അതിനിടയില്‍ സൗദി പോലീസ് ഓഡിറ്റോറിയത്തിലേക്ക് കയറി വന്നു. ധര്‍മജനും ഞാനും സ്‌റ്റേജില്‍ നിന്ന് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയോടി. പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ മലാളി കുടുംബത്തിന്റെ കാറില്‍ കയറി രക്ഷപ്പെട്ടു. മറ്റൊരാള്‍ വന്ന് സ്റ്റേജിന്റെ ബാക്ക്‌സ്റ്റേജിലെത്തി ധര്‍മജന്റെ ബാഗും ഡ്രസ്സും എടുത്ത് കൊണ്ട് വരുന്നത് വരെ ധര്‍മന്‍ സൗദിയിലെ ഏതോ ഫ്‌ളാറ്റില്‍ കറുത്തമ്മയായി അന്തം വിട്ടിരിക്കുകയായിരുന്നു. അക്കാര്യം ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ കഴിയാറില്ലെന്നും പിഷാരടി പറയുന്നു.

  English summary
  Ramesh Pisharody About His Direction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X