For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടിയുടെ ആദ്യ പ്രതിഫലം; സ്റ്റേജ് പരിപാടികള്‍ക്ക് വേണ്ടി വാങ്ങിയത് എത്ര രൂപ ആണെന്ന് വെളിപ്പെടുത്തി താരം

  |

  മിമിക്രിയില്‍ നിന്നും അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമൊക്കെ വളര്‍ന്ന താരമാണ് രമേഷ് പിഷാരടി. അവതാരകന്‍, നിര്‍മാതാവ് തുടങ്ങി പിഷാരടി ചെയ്യാത്ത റോളുകള്‍ ഇല്ല. ലോക്ഡൗണ്‍ മൂലം കലാകാരന്മാരുടെ ജീവിതം വലിയ ദുരിതത്തിലാണെന്ന് പറയുകയാണ് താരമിപ്പോള്‍. ലോകസംഗീത ദിനത്തിലാണ് സ്‌റ്റേജ് കലാകാരന്മാരെ കുറിച്ച് പിഷാരടി മനസ് തുറക്കുന്നത്.

  നടക്കാനിറങ്ങിയതാണോ, നേഹ ശർമ്മയുടെയും ആയിഷ ശർമ്മയുടെയും പുത്തൻ ചിത്രങ്ങൾ കാണാം

  ഇന്ന് രക്ഷപ്പെടും, നാളെ രക്ഷപ്പെടും എന്ന് കരുതി ഇത്രയും കാലം പോയി. എന്ന് ഞാന്‍ സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ മമ്മുക്ക പറയുന്ന ഡയലോഗുണ്ട്. എല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണിത്. ആ വിശ്വാസമാണ് കല കൊണ്ട് മാത്രം ജീവിക്കാം എന്ന് തീരുമാനിക്കാന്‍ പ്രചോദനമാകുന്നതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പിഷാരടി പറയുന്നത്.

  200 രൂപ പ്രതിഫലത്തിനാണ് ഞാന്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങുന്നത്. ഗാനമേളകള്‍ക്കിടയില്‍ വണ്‍ മാന്‍ ഷോ ചെയ്യുമായിരുന്നു. മിമിക്‌സ് പരേഡിനെക്കാള്‍ കൂടുതല്‍ വേദികളില്‍ ചെയ്തിട്ടുള്ളത് അതാണ്. സ്റ്റേജ് പരിപാടികള്‍ കൊണ്ട് തരക്കേടില്ലാതെ ജീവിച്ച് പോകാമായിരുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് അല്‍പം പ്രതിസന്ധി. മഴക്കാലത്ത് ഒരു പ്രോഗ്രാമും കാണില്ല. വരുമാനും പൂര്‍ണമായി നിലയ്ക്കുമെന്നാണ് പിഷാരടി വ്യക്തമാക്കുന്നത്.

  ഇന്നത്തെ പോലെ ആവശ്യമില്ലാത്തതും ഉള്ളതുമായ ലോണൊക്കെ എടുക്കാത്ത സമയമായതിനാല്‍ വലിയ ചെലവുകളുമുണ്ടായിരുന്നില്ല. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസം ഓണക്കാലമാണ്. പരിപാടികള്‍ കിട്ടും. ആ പണം കൊണ്ട് ഡിസംബര്‍ വരെ പിടിച്ച് നില്‍ക്കണം. പിന്നെ ക്രിസ്തുമസ്-ന്യൂ ഇയര്‍ പരിപാടികളോടെ ഉത്സവകാലം തുടങ്ങും. ന്യൂഇയര്‍ ദിനത്തിലൊക്കെ ഒരോ ഇരുപത് കിലോമീറ്ററിലും ഒരു ഗാനമേള എങ്കിലും കാണും.

  ഒരേ ഗാനമേള ട്രൂപ്പില്‍ പതിറ്റാണ്ടുകളോളം ഓര്‍ക്കസ്ട്ര വായിച്ച് ജീവിക്കുന്ന ആളുകളെ എനിക്കറിയാം. ഗായകരെയാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഒരു ടിവിയില്‍ പ്രോഗ്രാമില്‍ തബലയടിക്കുന്ന ആളുകളുടെ വിരല്‍ കാണിക്കും. മുഖം കാണിക്കണമെന്ന് നിര്‍ബന്ധമില്ല. പ്രോഗ്രാമില്‍ മാത്രമല്ല, ജീവിതത്തിലും പിന്നണിയിലേക്ക് മാറ്റപ്പെടുന്നവരാണ് പലരും. കേേരാക്ക വ്യാപകമായത് മുതല്‍ ഓര്‍ക്കസ്ട്രക്കാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വേദികളില്‍ പശ്ചാതലത്തില്‍ നൃത്തം ചെയ്യുന്നവരുടെ കൂട്ടായ്മയ്ക്ക് വേണ്ടി ഒരു പരിപാടിയില്‍ ഞാന്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. തീരെ ശ്രദ്ധ ലഭിക്കാതെ പോകുന്നവരാണ് ഇവര്‍.

  മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

  മിമിക്രിക്കാരുടെയും പാട്ടുകാരുടെയും കാര്യങ്ങള്‍ പറയാന്‍ അവര്‍ക്കിടയില്‍ നിന്ന് പ്രശസ്തരായ ചിലരെങ്കിലുമുണ്ട്. അങ്ങനയല്ല ഗ്രൂപ്പ് ഡാന്‍സര്‍മാരുടെ സ്ഥിതി. കലാകാരന്മാര്‍ മാത്രമല്ല എല്ലാ വിഭാഗങ്ങളും കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലാണ്. എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. അധികൃതര്‍ക്കും പരിമിതികള്‍ ഉണ്ട്. ലൗഡര്‍ ആയിട്ടുള്ള വിഭാഗത്തെയാകും അവര്‍ ശ്രദ്ധിക്കുന്നത്. ഈ കല കൊണ്ട് ജീവിക്കുന്നവര്‍ അസംഘടിതരാണ്. സംഘടിതമായി പോയി സമരം ചെയ്യാനൊന്നും അവര്‍ക്ക് പറ്റില്ല.

  English summary
  Ramesh Pisharody Opens Up About His First Remuneration Of A Stage Program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X