For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എത്ര കോടി തന്നാലും അങ്ങനെ അഭിനയിക്കില്ല, 10 വര്‍ഷം മുന്‍പത്തെ ചിന്ത അല്ല ഇപ്പോഴെന്ന് രമ്യ നമ്പീശന്‍

  |

  മലയാള സിനിമയില്‍ ശക്തമായ നിലപാടുകളിലൂടെ ആരാധക പ്രീതി നേടിയെടുത്ത നടിമാരില്‍ ഒരാളാണ് രമ്യ നമ്പീശന്‍. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചു എന്ന് മാത്രമല്ല സംവിധായികയുടെ റോളിലും എത്തിയിരുന്നു. അടുത്തിടെയാണ് രമ്യയുടെ സംവിധാനത്തില്‍ പിറന്ന ഹ്രസ്യചിത്രം പുറത്ത് വരുന്നത്. സ്ത്രീപ്രധാന്യത്തോടെ ഒരുക്കിയ ചിത്രത്തിന് അണ്‍ഹൈഡ് എന്നാണ് പേര് നല്‍കിയത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ കുറിച്ച് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് രമ്യ നമ്പീശന്‍.

  'നോ എന്ന വാക്കിന് ഒരു അര്‍ഥമേയുള്ളു. നോ. പെണ്‍കുട്ടികള്‍ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്. എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാന്‍ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു. എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്. നമ്മള്‍ പ്രതികരിക്കുമ്പോള്‍ പലര്‍ക്കും നീരസം ഉണ്ടാകും.

  remya-nambeesan

  എത്ര കോടി തന്നാലും ഫെയര്‍നെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല. പത്ത് വര്‍ഷം മുന്‍പ് ചിന്തിച്ചത് പോലെയല്ല ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. പണ്ടൊക്കെ വെളുപ്പമാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു. നേരത്തെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അത് ചെയ്യില്ല. അത് ഒരു തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഈഗോ വളര്‍ത്തുന്ന തരത്തിലുള്ള പരസ്യമാണ്.

  പെട്ടെന്നാണ് എനിക്ക് അണ്‍ഹൈഡിന്റെ തീം മനസിലേക്ക് വന്നത്. അപ്പോള്‍ തന്നെ ഇത് ചെയ്യണമെന്ന് തോന്നി. വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീര്‍ത്ത ഷോര്‍ട്ട് ഫിലിമാണ് അത്. സ്‌കൂള്‍ ടൈം മുതലേ പെണ്‍കുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും, ഇങ്ങനെ ചെയ്യരുതെന്നും പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു റേപ്പ് കേസ് ഉണ്ടായാല്‍ ആ കുട്ടി എന്തിനാണ് അസമയത്ത് അവിടെ പോയെന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതല്‍ കേള്‍ക്കുക'. എന്നും രമ്യ പറയുന്നു.

  remya-nambeesan

  മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ്, എന്നിങ്ങനെയുള്ള പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു രമ്യയുടെ 'അണ്‍ഹൈഡ്' റിലീസ് ചെയ്തത്. വസ്ത്രത്തിന്റെ പേരില്‍, ലൈംഗികതയുടെ പേരില്‍ തുടങ്ങി ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതമായ പ്രശ്നങ്ങളെ കുറിച്ചുമടക്കം സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന പല പ്രതിസന്ധികളെയും കുറിച്ച് പറഞ്ഞാണ് ചിത്രം ഒരുക്കിയത്.

  അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാമെന്ന് രമ്യാ നമ്പീശൻ | FilmiBeat Malayalam

  അഞ്ചാം പാതിര എന്ന ചിത്രത്തിലാണ് രമ്യ നമ്പീശന്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്റെ നായകനായി അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മാറിയതിന് ശേഷമായിരിക്കും രമ്യ മറ്റ് സിനിമകളിലേക്ക് കൂടി സജീവമാവുക എന്നാണ് അറിയുന്നത്.

  English summary
  Ramya Nambeesan About Her View Point Of Fairness Creame Ad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X